Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടനും ചാണ്ടിക്കുഞ്ഞിനും ഒരേ ശബ്ദം.... ശബരിമല പ്രസ്താവനയില്‍ ഉമ്മന്‍ച്ചാണ്ടിക്ക് ട്രോള്‍

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയില്‍ ആഹ്ലാദവും അതേസമയം വിവാദങ്ങളും അരങ്ങേറി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ച്ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എവിടെയും തൊടാതെയുള്ള ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റിനെ അടപടലം ട്രോളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗംഭീര ട്രോളുകളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സുപ്രീം കോടതിക്കും അതോടൊപ്പം ശബരിമലയിലെ വിശ്വാസികളെയും തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നു ഉമ്മന്‍ച്ചാണ്ടിയുടെ പോസ്റ്റ്. ആദ്യ ഘട്ടത്തില്‍ ഇതിനെ കുറച്ചുപേര്‍ അനുകൂലിച്ചെങ്കിലും പിന്നീടങ്ങളോട് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പിനെ സോഷ്യല്‍ മീഡിയ തുറന്നുകാട്ടുകയായിരുന്നു. രസകരമായ നിരവധി കമന്റുകളാണ് ഇതിലുള്ളത്. മോഹന്‍ലാലിനെയും ഉമ്മന്‍ചാണ്ടിയെയും വരെ ഇതില്‍ താരതമ്യം ചെയ്തിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റ്

ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റ്

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി രാജ്യത്തെ എല്ലാവര്‍ക്കും ബാധകമാണ്. എല്ലാ സമുദായങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാങ്ങളും ഉണ്ട്. അതിനൊക്കെ ചരിത്രപരമായ പശ്ചാത്തലങ്ങളും പാരമ്പര്യപരമായി പ്രത്യേകതയും പ്രാധാന്യവും ഉണ്ട്.

നിയപരമായ പരിശോധന

നിയപരമായ പരിശോധന

സുപ്രീം കോടതി നിയമപരമായ പരിശോധനയാണ് നടത്തിയിരിക്കുന്നത്. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങളുടെയും തുല്യനീതി ഉറപ്പുവരുത്തേണ്ടതുണ്ട്. സുപ്രീം കോടതി വിധി ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ പാരമ്പര്യമായി നടക്കുന്ന അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മാനിക്കേണ്ടതായുണ്ട്. നിയമവും ആചാരാനുഷ്ഠാനങ്ങളും സമുന്നയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം. എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്റ്.

 അടപടലം ട്രോള്‍

അടപടലം ട്രോള്‍

ഇത് ഒരു മാതിരി പണ്ട് സിബിഐ അന്വേഷണം നടത്താന്‍ തത്വത്തില്‍ തീരുമാനിച്ചു എന്ന് പറഞ്ഞപോലെ ആയല്ലോ, എവിടെങ്കിലും ഒന്ന് ഉറച്ച് നില്‍ക്ക് സാറേ എന്നാണ് ഒരുത്തന്റെ കമന്റ്. മെംബര്‍ താഹിറിനെ സ്മരിച്ച് കൊണ്ട് പറയുന്നു നീ എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കടാ.... മോനേ. വിധിയെ സ്വീകരിക്കുന്നവര്‍ ഒന്നും മൂന്നും പാരഗ്രാഫ് മാത്രം വായിക്കുക. എതിര്‍ക്കുന്നവര്‍ രണ്ടും നാലും പാരഗ്രാഫ് വായിക്കുക. മികച്ച ഒരു ബാലന്‍സിങ് ആയിരുന്നു എന്നാണ് മറ്റൊരുത്തന്റെ പരിഹാസം.

ലാലേട്ടനുമായി സാമ്യം

ലാലേട്ടനുമായി സാമ്യം

ലാലേട്ടനെ ശബ്ദവും ചാണ്ടി സാറിന്റെ ശബ്ദവും ഒരുപോലെ എന്നാണ് വൈറലായ ഒരു കമന്റ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലിന്റെ പ്രതികരണത്തിന് സമാനമാണ് ഉമ്മന്‍ച്ചാണ്ടിയുടെ നിലപാടെന്നാണ് സോഷ്യല്‍ മീഡിയയുടെ പൊതുവായുള്ള പരിഹാസം. ആക്രമിക്കപ്പെട്ട നടിക്കൊപ്പം, എന്നാല്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

വളരെ സുവ്യക്തവും

വളരെ സുവ്യക്തവും

ഉമ്മന്‍ചാണ്ടിയുടേത് വളരെ സുവ്യക്തവും കൃത്യവുമായ ഒരുനിലപാടാണ്. അപ്പോ ചോദ്യം ഇതാണ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ സാര്‍ അനുകൂലിക്കുന്നുവോ അതോ എതിര്‍ക്കുന്നുവോ? മോഹന്‍ലാലിന്റെ ഇന്റര്‍വ്യു കണ്ട പോലെ ഉണ്ട് എന്നാണ് ഒരുത്തന്റെ പരിഹാസം. താനെന്ത് തേങ്ങയാടോ ഈ പറയുന്നേ എന്നാണ് ചോദ്യം. ശബരിമലയ്ക്ക് ഒപ്പം അതേസമയം സുപ്രീം കോടതിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്ന് ടിസി രാജേഷ് സിന്ധുവിന്റെ പരിഹാസം.

താന്‍ ആരാണെന്ന് അറിയില്ലെങ്കില്‍....

താന്‍ ആരാണെന്ന് അറിയില്ലെങ്കില്‍....

താന്‍ ആരാണെന്ന് തനിക്ക് അറിയാന്‍ പാടില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് ഞാന്‍ ആരാണെന്ന്.... അപ്പോള്‍ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും. കുതിരവട്ടം പപ്പു തേന്‍മാവിന്‍ കൊമ്പത്തില്‍ പറഞ്ഞ പോലെയുള്ള രീതിയായി പോയി ചാണ്ടിക്കുഞ്ഞിന്റേതെന്നാണ് ഒരുത്തന്റെ പരിഹാസം. ലാലേട്ടന്റെ കൂടെ ഒരുമിച്ചിരുന്ന് ഒരു ബ്ലോഗ് എഴുതികൂടേ ചാണ്ടിക്കുഞ്ഞേ. രണ്ടു തോണി ഒരു കാല്, നല്ല രസാവും എന്നാണ് മറ്റൊരു വിദ്വാന്റെ കമന്റ്.

ഇത് നോട്ടുനിരോധനം ചോദിച്ച് പോലുണ്ടല്ലോ....

ഇത് നോട്ടുനിരോധനം ചോദിച്ച് പോലുണ്ടല്ലോ....

ഇത് പണ്ട് നോട്ട് നിരോധനത്തെ കുറിച്ച് ഒരാളോട് അഭിപ്രായം ചോദിച്ച പോലെയുണ്ട്. അതായത് നമ്മുടെ പ്രധാനമന്ത്രീടെ തീരുമാനം വളരെ നന്നായിട്ടുണ്ട്. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ പാവങ്ങളോട് ചെയ്തത് ദ്രോഹമായിപ്പോയി. അതായത് പറയുന്ന ആള്‍ക്കും കേള്‍ക്കുന്ന ആള്‍ക്കും ഒന്നും മനസ്സിലാവാത്ത ലൈന്‍. എന്നാണ് ഒരുത്തന്റെ കമന്റ്. നിലപാട് അതാണ് ഉമ്മന്‍ചാണ്ടി. പക്ഷേ ആ നിലപാട് എന്താണെന്ന് മാത്രമം ഒരു പിടിയും കിട്ടുന്നില്ല എന്നാണ് മറ്റൊരു കമന്റ്.

ദ കംപ്ലീറ്റ് ലീഡര്‍

ദ കംപ്ലീറ്റ് ലീഡര്‍

പാരമ്പര്യ ആചാരനുഷ്ടാനത്തോടൊപ്പം സ്ത്രീകളുടെ ശബരിമലവ പ്രവേശനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും... ദ കംപ്ലീറ്റ് ലീഡര്‍ എന്നാണ് മറ്റൊരു പരിഹാസം. മോഹന്‍ലാലിന്റെ കംപ്ലീറ്റ് ആക്ടര്‍ക്ക് പകരം ഉമ്മന്‍ചാണ്ടിയെ കംപ്ലീറ്റ് ലീഡറാക്കിയാണ് പരിഹാസം. എന്തോന്നടേ ഇത് ഫ്രീക്കന്‍മാരുടെ വിരഹ പോസ്റ്റ് പോലെ. ഹോ ഭയങ്കരം തന്നെ. ഇത്ര വ്യക്തമായ ഒരു നിലപാടിനിരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നീ പരിഹാസങ്ങളും പോസ്റ്റിന് താഴെയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+