Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാർ പീഡനക്കേസ്: പിസി ജോർജ്ജിന്റെയും ലതികാ സുഭാഷിന്റെയും മൊഴിയെടുത്തു; അന്വേഷണമോ?

തിരുവനന്തപുരം: സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജ്ജ്, എൻ സി പി നേതാവ് ലതികാ സുഭാഷ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി സി ബി ഐ. രണ്ടു നേതാക്കളും ഇതിന് മുമ്പ് സോളാർ കേസിനെ സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്.

സി ബി ഐ സംഘം കൊച്ചിയിൽ വെച്ച് മൊഴി എടുക്കുകയായിരുന്നു. തിരുവനന്തപുരം സി ബി ഐ യൂണിറ്റിന്റെ നേതൃത്വത്തിലാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അതിനാൽ, തന്നെ 2 പേരുടെയും മൊഴികൾ തിരുവനന്തപുരം സി ബി ഐ യൂണിറ്റ് രേഖപ്പെടുത്തി.

സോളാർ പദ്ധതിക്ക് സഹായം നൽകാം എന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളും, എ പി അബ്ദുള്ളകുട്ടിയും പീഡിപ്പിച്ചു എന്നാണ് പരാതി.

1

അതേസമയം, പരാതിക്കാരി പീഡന വിവരങ്ങള്‍ തന്നോട് പറഞ്ഞിരുന്നു എന്നാണ് മുൻ എം എൽ എ ആയ പി സി ജോര്‍ജ് വ്യക്തമാക്കിയ വെളിപ്പെടുത്തൽ. അതേസമയം, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ ഉൾപ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും ബി ജെ പി നേതാവ് അബ്ദുള്ള കുട്ടിക്കും എതിരെ ആറ് പീഡന കേസുകളാണ് സി ബി ഐ അന്വേഷിക്കുന്നത്.

2

കേസുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴിയിൽ പറയുന്ന മറ്റ് മന്ത്രി മന്ദിരങ്ങള്‍ അതിഥി മന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ തെളിവ് ശേഖരിക്കാനായി സി ബി ഐ അനുമതി ചോദിച്ചിട്ടുണ്ടെന്നാണ് വിവരം. 16 പേർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സ‍ർക്കാരിന് സമീപിച്ചിരുന്നത്. മറ്റ് പത്ത് പേർക്ക് എതിരെ കൂടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി പരാക്കാരി പറയുന്നു. അതേസമയം, നാല് വ‍ർഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസായിരുന്നു സോളാർ കേസ്. എന്നാൽ, കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് ഒന്നാം പിണറായി സർക്കാർ കേസ് സി ബി ഐക്ക് കൈമാറിയത്.

ക്യൂട്ട് ലുക്കിൽ; ആരെയും ആകർഷിക്കുന്ന വേഷമണിഞ്ഞ് ദീപ്തി സതി; വൈറൽ ചിത്രങ്ങൾ കാണാം

 സ്വപ്‌നയുടെ ഗൂഢാലോചനക്കേസ്: സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സ്വപ്‌നയുടെ ഗൂഢാലോചനക്കേസ്: സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ സരിത എസ് നായരുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തും. ഈ മാസം 23 - നാണ് രഹസ്യ മൊഴി കോടതി രേഖപ്പെടുത്തുക.

4

ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് എസ് പി മധുസൂദനൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ സ്വീകരിച്ച കോടതി, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അനീസയ്ക്ക് കേസ് കൈമാറി.അതേസമയം, മൊഴി രേഖപ്പെടുത്താൻ കോടതി തീയതി നിശ്ചയിച്ചിരുന്നു. എന്നാൽ, ഈ തീയതി മാറ്റി വേഗത്തിൽ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
    Saritha Nair's Allegation | പിണറായിക്കെതിരെ പിസി ജോര്‍ജിന്റെ ഗൂഡാലോചനയെന്ന് സരിത | *Kerala
    5

    പക്ഷെ, ഉദ്യോഗസ്ഥന്റെ ആവിശ്യം കോടതി നിരസിക്കുകയാണ് ചെയ്തത്. അതേസമയം, സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീൽ എം എൽ എ രംഗത്ത് വന്നത് ജൂൺ 8 നായിരുന്നു. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്നത് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇടതുപക്ഷമുന്നണി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ യു ഡി എഫും ബി ജെ പിയും ഒരുമിച്ച് ശ്രമിക്കുകയാണെന്നും കെ ടി ജലീൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+