കാണാനില്ലെന്ന് പൊലീസ് പറയുന്ന സരിത പ്രതിദിനം 13 പത്രസമ്മേളനം നടത്തുന്നു; ഡിജിപിക്ക് പരാതി
ആലപ്പുഴ: സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ക്കെതിരെ ഡി ജി പി അനില്‍ കാന്തിന് പരാതി. സരിത എസ് നായരെ കാണാനില്ല എന്നാണ് പൊലീസ് കോടതിയേ അറിയിക്കുന്നത് എന്നും എന്നാല്‍ ഇതേ സരിത എസ് നായര്‍ ദിവസേന പത്രസമ്മേളനം നടത്തുന്നുണ്ട് എന്നും അമ്പലപ്പുഴ സ്വദേശി നാരായണന് നമ്പൂതിരി ഡി ജി പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
വാറണ്ടുള്ള കേസുകളില്‍ പോലും സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നില്ല എന്നും പരാതിയില്‍ ആരോപിക്കുന്നു. താന്‍ ഉള്‍പ്പടെയുള്ളവര്‍ നല്കിയ കേസില്‍ ഹാജരാകാതിരിക്കുന്ന സരിതയെ കാണാനില്ല എന്ന മറുപടിയാണ് കോടതിയില്‍ നല്‍കുന്നത് എന്നാണ് നാരായണന് നമ്പൂതിരി പറയുന്നത്.

13 ല്‍ അധികം കേസില്‍ വാറണ്ടുള്ളയാളാണ് ദിവസേന പത്ര സമ്മേളനം നടത്തുകയും, പൊലീസ് സ്റ്റേഷനുകളില്‍ എത്തി പരാതിയും മൊഴിയും ഉള്‍പ്പടെ നല്‍കുന്നത് എന്നും നാരായണന് നമ്പൂതിരി ചൂണ്ടിക്കാട്ടി. ഇത് പൊലീസും സരിത എസ് നായരും തമ്മിലുള്ള ഒത്തുകളിയാണ് എന്നും നാരായണന് നമ്പൂതിരി ആരോപിച്ചു.
എത്രയും വേഗം സരിത എസ് നായരെ അറസ്റ്റ് ചെയ്ത് വാറണ്ടുള്ള കേസുകളില്‍ ഹാജരാക്കണം എന്നും നാരായണന് നമ്പൂതിരി ഡി ജി പിക്ക് നല്കിയ പരാതിയില്‍ പറയുന്നു. നേരത്തെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്മയി
ഈ കേസില്‍ സരിത എസ് നായര്‍ സാക്ഷിയായിരുന്നു. മുന്‍മന്ത്രി കെ ടി ജലീല്‍ നല്കിയ പരാതിയിലാണ് പി സി ജോര്‍ജിനെതിരെ ഗൂഢാലോചന കേസ് എടുത്തിരുന്നത്. സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു.
സോളാര്‍ സ്ഥാപിക്കാന്‍ കുടുംബ കൂട്ടായ്മയുണ്ടാക്കി സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 74 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് അമ്പലപ്പുഴ പ്ലാക്കുടി ഇല്ലം നാരായണന് നമ്പൂതിരിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ 2013 ല്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്തിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications