സോളാര്‍ കമ്മിഷനെ ഷിബു ബേബി ജോണ്‍ 'വായിനോക്കി' എന്ന് വിളിച്ചു, അവസാനം മാപ്പു പറഞ്ഞ് തടിയൂരി
തിരുവന്തപുരം: സോളാര്‍ കമ്മിഷനെ 'വായിനോക്കി' എന്ന് വിളിച്ച് അധിക്ഷേപിച്ച മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു. പ്രസംഗത്തിനിടയില്‍ വികാരത്തിന്റെ പുറത്ത് പറഞ്ഞതാണെന്നും ഷിബു ബേബി ജോണ്‍ കമ്മിഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ വിസ്തരിച്ച സോളാര്‍ കമ്മിഷനെ വിമര്‍ശിച്ച് കൊല്ലത്തുവച്ചാണ് ഷിബു ബേബി ജോണ്‍ പ്രസംഗിച്ചത്. വിചാരണയുടെ പേരില്‍ കണ്ട വായിനോക്കികളുടെ മുന്നില്‍ മുഖ്യമന്ത്രിയുടെ വിലപ്പെട്ട സമയമാണ് നഷ്ടമായതെന്നാണ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. അതിനെതുടര്‍ന്ന് അഡ്വ. സി രാജേന്ദ്രന്‍ ഇത് കമ്മിഷനെയും കക്ഷികളേയും അപമാനിക്കുന്നതാണെന്ന് കാണിച്ച് സോളാര്‍ കമ്മിഷനില്‍ ഹര്‍ജി നല്‍കി.

ആരേയും ആക്ഷേപിക്കാനല്ല അന്ന് അങ്ങനെ പറഞ്ഞതെന്നും ഇങ്ങനെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സത്യവാങ്മൂലത്തിലൂടെ മന്ത്രി കമ്മിഷനെ അറിയിച്ചു.
എന്നാല്‍ മന്ത്രിയുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും മന്ത്രി സ്ഥാനത്തിരുന്ന് ഇത്തരം മോശം പരാമര്‍ശങ്ങള്‍ പാടില്ലെന്നും സമൂഹത്തില്‍ അത് മോശം സന്ദേശം നല്‍കുമെന്നും കമ്മിഷന്‍ പറഞ്ഞു.












Click it and Unblock the Notifications