കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധിയില്‍ നിരാശയായി സരിത, ബിജു ജയിലില്‍ തന്നെ

Google Oneindia Malayalam News

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസുകളിലെ ആദ്യ കേസില്‍ വിധി വന്നപ്പോള്‍ സരിത എസ് നായര്‍ കടുത്ത നിരാശയില്‍. മൂന്ന് വര്‍ഷം തടവാണ് വിധി പ്രകാരം സരിതയും ബിജു രാധാകൃഷ്ണനും അനുഭവിയ്‌ക്കേണ്ടത്. എന്നാല്‍ സരിതയ്ക്ക് ജാമ്യം ലഭിച്ചു

ബിജു രാധാകൃഷ്ണന്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്. ബിജുവിന് ജാമ്യവും ലഭിച്ചിട്ടില്ല. എന്തായാലും രണ്ട് പേരും അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സോളാര്‍ കേസുകളിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും വലിയ തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ വിധി വന്നിരിയ്ക്കുന്നത്. ആ കേസിന്റെ വിശദാംശങ്ങളിലൂടെ....

ലക്ഷ്മിയല്ല, സരിത

ലക്ഷ്മിയല്ല, സരിത

ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത ഈ കേസില്‍ തട്ടിപ്പ് നടത്തിയത്. ഇക്കാര്യം കോടതിയ്ക്ക് ബോധ്യപ്പെട്ടു.

ബാബുരാജ്

ബാബുരാജ്

പത്തനംതിട്ട സ്വദേശിയായ ബാബു രാജ ആയിരുന്നു ഈ കേസില്‍ പരാതിക്കാരന്‍. ഇയാളില്‍ നിന്ന് 1.19 കോടി രൂപയാണ് സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തത്.

സര്‍ക്കാര്‍ കാര്യം

സര്‍ക്കാര്‍ കാര്യം

കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും എല്ലാ അംഗീകാരങ്ങളും ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ചിദംബരത്തേയും

ചിദംബരത്തേയും

അന്ന് കേന്ദ്ര മന്ത്രിയായിരുന്നു പി ചിദംബരത്തിന്റെ പേരും സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പിനായി ഉപയോഗിച്ചു. ചിദംബരമാണ് കമ്പനിയുടെ ചെയര്‍മാന്‍ എന്ന് പോലും വിശ്വസിപ്പിച്ചു.

എംഡിയാക്കാമെന്ന് വാഗ്ദാനം

എംഡിയാക്കാമെന്ന് വാഗ്ദാനം

ബാബുരാജിനെ ടീം സോളാറിന്റെ മാനേജിംഗ് ഡയറക്ടറാക്കാമെന്ന് പോലും സരിതയും ബിജു രാധാകൃഷ്ണനും കൂടി വിശ്വസിപ്പിച്ചു.

തനിയ്ക്ക് ബന്ധമില്ല

തനിയ്ക്ക് ബന്ധമില്ല


ഈ കേസിമായി തനിയ്ക്ക് അത്രയ്ക്ക് ബന്ധമില്ലെന്നാണ് സരിത വാദിച്ചതാണ്. എല്ലാ കുറ്റവും ബിജു രാധാകൃഷ്ണന് മേലാണ് സരിത ചുമത്തുന്നത്.

വിധി അംഗീകരിയ്ക്കുന്നു

വിധി അംഗീകരിയ്ക്കുന്നു

എന്തായാലും കോടതി വിധി അംഗീകരിയ്ക്കുന്നു എന്നാണ് സരിത പിന്നീട് പറഞ്ഞത്. കേസില്‍ ഉടന്‍ അപ്പീല്‍ പോകുമെന്നും വ്യക്തമാക്കി.

സരിതയ്ക്ക് ജാമ്യം

സരിതയ്ക്ക് ജാമ്യം

കോടി ജാമ്യം അനുവദിച്ചതിനാല്‍ സരിതയ്ക്ക് വീണ്ടും ജയിലില്‍ കിടക്കേണ്ടി വരില്ല.

ബിജു ജയിലില്‍ തന്നെ

ബിജു ജയിലില്‍ തന്നെ

എന്നാല്‍ ബിജു രാധാകൃഷ്ണന്‍ ജയിലില്‍ തന്നെ കിടക്കേണ്ടിവരും. രശ്മി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിയ്ക്കുന്ന ബിജു രമേശിന് കോടതി ജാമ്യം അനുവദിച്ചില്ല.

ഇനിയും 33 കേസുകള്‍

ഇനിയും 33 കേസുകള്‍

സോളാര്‍ കേസുകളില്‍ ഒന്നിന്റെ വിധി മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ബാക്കി 33 കേസുകള്‍ കൂടി വിവിധ കോടതികള്‍ക്ക് മുന്നിലുണ്ട്.

English summary
Solar Scam: Saritha S Nair desperate to hear the conviction. She got bail, but Biju Radhakrishnan didn't. Both of them will go for appeal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X