ദര്‍ശനം നടത്താതെ മാലയൂരി, തേങ്ങയുടച്ച് മടങ്ങിയത് കപടഭക്തരെന്ന് മന്ത്രി; 'മനപൂര്‍വം പ്രശ്‌നത്തിന് ശ്രമിച്ചു'
തിരുവനന്തപുരം: ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടന കാലത്ത് ചിലര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നിയമസഭയില്‍ പ്രതിപക്ഷ എം എല്‍ എ എ വിന്‍സെന്റ് നടത്തിയ പ്രസ്താവനയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ശബരിമലയെ തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങളാണ് മണ്ഡല-മകരവിളക്ക് കാലത്തു നടന്നതെന്ന് മന്ത്രി പറഞ്ഞു.
ഭക്തര്‍ പമ്പയില്‍ മാലയൂരി തിരികെ പോകേണ്ട അവസ്ഥയുണ്ടായി എന്നും ഇക്കുറി ശബരിമല തീര്‍ത്ഥാടനം ദുരിത പൂര്‍ണമായിരുന്നു എന്നുമായിരുന്നു വിന്‍സെന്റ് പറഞ്ഞത്. ഇതിന് മറുപടിയവെ ആയിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം. യഥാര്‍ത്ഥ ഭക്തര്‍ ആരും ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങിയിട്ടില്ല. പമ്പയിലും മറ്റിടങ്ങളിലും മാലയൂരിയോ തേങ്ങയുടച്ചോ തിരികെ പോയത് കപടഭക്തരാണ് എന്നും മന്ത്രി പറഞ്ഞു.

മണ്ഡല മകരവിളക്ക് സീസണില്‍ ഏതാണ്ട് 52 ലക്ഷത്തില്‍ അധികം ആളുകളാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ചില സന്ദര്‍ഭങ്ങളില്‍ തിരക്ക് വര്‍ധിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് മുതലാക്കി ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഉള്ളത് മന്ത്രി സഭയെ അറിയിച്ചു.
'ലിജോ മാനസികമായി തകര്‍ന്നു... ഒരാളെ ഇങ്ങനെ ഇല്ലായ്മ ചെയ്യണോ?' ഷിബു ബേബി ജോണ്‍
സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു എന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടായി എന്നും അദ്ദേഹം ആരോപിച്ചു. സന്നിധാനത്ത് ഭക്തരെ തല്ലിച്ചതയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഒരു വിഡിയോ പ്രചരിപ്പിച്ചത് അതിന് ഉദാഹരണമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. യഥാര്‍,ത്ഥത്തില്‍ ഭക്തനെന്ന് പറയുന്നയാളെ മര്‍ദ്ദിച്ചത് ആന്ധ്രയിലോ തെലങ്കാനയിലോ വെച്ചാണ് എന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ശരണം വിളിയുമായി കൂട്ടിയോജിപ്പിച്ചാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത് എന്നും അത് ഭക്തരില്‍ വലിയ രീതിയിലുള്ള ആശങ്കയുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിന് ചില സാഹചര്യങ്ങളില്‍ ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറിച്ചായിരുന്നെങ്കില്‍ അവിടെ അവിടെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു.
പുല്‍മേട്ടിലേയും പമ്പയിലേയും മുന്‍ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ നമ്പര്‍ കുറച്ചപ്പോള്‍ പലയിടത്തും മണിക്കൂറുകളോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞിട്ടു എന്ന് പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ഇത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. കുടിക്കാന്‍ വെള്ളമില്ലാതെയും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലാതെയും ഭക്തര്‍ ബുദ്ധിമുട്ടിയെന്നും വിഷ്ണുനാഥ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍അവരുടെയെല്ലാം ഭാഷയില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി. മള്‍ട്ടിലാംഗ്വേജ് തെറി കേള്‍ക്കേണ്ട സാഹചര്യം സര്‍ക്കാരിന് നല്ലതല്ലെന്നും ഇനി അങ്ങനെ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വിഷ്ണുനാഥ് പരിഹസിച്ചു.












Click it and Unblock the Notifications