'ലിജോ മാനസികമായി തകര്‍ന്നു... ഒരാളെ ഇങ്ങനെ ഇല്ലായ്മ ചെയ്യണോ?' ഷിബു ബേബി ജോണ്‍
ലിജോ ജോസ് പെല്ലിശ്ശേരി - മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടെ വാലിബന് എതിരായ ഡീഗ്രേഡിംഗിലും റിവ്യൂ ബോംബിംഗിലും പ്രതികരണവുമായി നിര്‍മാതാവും ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണ്‍. സിനിമക്ക് നേരെ നടക്കുന്ന നെഗറ്റീവ് റിവ്യൂവില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റില്ല എന്നും എന്നാല്‍ സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ പ്രചരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തിന്റെ ആഴം അളക്കാനാവില്ല എന്നും അവരുടെ പേരില്‍ ആരെങ്കില്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിഡ്ഢികളാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങള്‍ രാഷ്ട്രീയത്തില്‍ അനുഭവിച്ചിട്ടുണ്ട് എന്നും എന്നാല്‍ സിനിമയിലും ഇതുണ്ട് എന്ന് അറിയുമ്പോള്‍ വിഷമമുണ്ട് എന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. സിനിമക്കെതിരായ നെഗറ്റീവ് അഭിപ്രായങ്ങള്‍ മാറി പോസിറ്റീവ് അഭിപ്രായങ്ങളും വരുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലിജോ ജോസ് പെല്ലിശേരി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഇതിന് തടയിടാന്‍ നിയമം കൊണ്ടൊന്നും കഴിയില്ല. അഭിപ്രായം പറയുക എന്നത് അവകാശമാണ് എന്നും എന്നാല്‍ എനിക്കിഷ്ടപ്പെട്ടില്ല എന്ന് പറയുന്നതും കൊല്ലാന്‍ ശ്രമിക്കുന്നതും രണ്ടാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദോശക്കല്ലില്‍ നിന്ന് നല്ല ദോശ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന ലിജോയോട് ആ ദോശക്കല്ലില്‍ നിന്ന് ഇഡ്ഡലി വേണമെന്ന് പറയാന്‍ പാടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മോഹന്‍ലാലുമായി നാല് പതിറ്റാണ്ടത്തെ ബന്ധമുണ്ടെന്നും അതിനിടയില്‍ ഒരിക്കല്‍ പോലും ലാല്‍ മമ്മൂക്കയെ കുറിച്ച് മോശമായി തന്നോടോ മറ്റുള്ളവരോടോ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ലിജോ കഴിഞ്ഞ ഒന്നര വര്‍ഷമായി അനുഭവിക്കുന്ന ടെന്‍ഷന്‍ നേരിട്ട് കണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ സ്‌പേസില്‍ നിന്നുകൊണ്ട് മോഹന്‍ലാലിനെ എങ്ങനെ പുള്ളി കാണാന്‍ ആഗ്രഹിക്കുന്നോ അതാണ് വാലിബനില്‍ ചെയ്തത്. അത്തരം ഒരാളെ പെട്ടെന്ന് എല്ലാവരും വലിച്ച് കീറുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം വളരെ വലുതാണ് എന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ജനുവരി 25 നാണ് വാലിബന്‍ റിലീസ് ചെയ്തത്. തുടക്കം തൊട്ട് സമ്മിശ്ര പ്രതികരമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications