കൊണ്ടോട്ടിയില്‍ മാതാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം മകന് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
മലപ്പുറം: കൊണ്ടോട്ടിയില്‍ മാതാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം മകന് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി നീറാട് വരടിക്കുത്ത് പറമ്പ് മാപ്പിള വീട്ടില്‍ ആയിശക്കുട്ടി(58)യെ നീറാട് വീട്ടിനുള്ളിലും മകന് അബ്ദുള്‍ ഗഫൂറി(42)നെ ജുമാമസ്ജിദിന്റെ കിണറ്റിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിശക്കുട്ടിയെ മകന് അബ്ദുള്‍ ഗഫൂര്‍ കല്ലുകൊണ്ട് അടിച്ച് കൊന്ന് ശേഷം പള്ളിക്കിണറ്റില് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇന്നലെ വൈകിട്ടു മൂന്ന് മണിയോടെയാണ് സംഭവം. ഇരുവര്‍ക്കും മാനസികാസ്വാസ്ത്യമുള്ളതായി നാട്ടുകാര്‍ പറയുന്നു.
ഓട് '%@&!' കണ്ടം വഴി... സർക്കസ് മുതലാളിക്ക് പാർവ്വതിയുടെ കിടിലൻ മറുപടി, 'തെറി' ജൂഡിന് തന്നെയല്ലേ?
വെസ്റ്റ് മൂച്ചിക്കല്‍ മസ്ജിദില്‍ ഉച്ചക്ക് നമസ്ക്കരിക്കാനെത്തിയവരാണ് പളളിക്കിണറ്റിലെ വെളളം കലങ്ങിയ നിലയില്‍ കണ്ടത്.സംശയാസ്പദമായി കിണറ്റിനരികില്‍ ചെരിപ്പും കണ്ടെത്തി.തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഗഫൂറിന്റെ മൃതദേഹം കണ്ടത്.മലപ്പുറത്ത് നിന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാറ്റി.അബ്ദുള്‍ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്റയുടെ വീടിന് സമീപത്താണ് ജുമാമസ്ജിദ്.ഗഫൂര്‍ മരിച്ച വിവരം വീട്ടില്‍ അറിയിക്കാനും വീടു വൃത്തിയാക്കാനുമായി എത്തിയപ്പോഴാണ് ആയിശക്കുട്ടിയെ നീറാട്ടുളള വീട്ടിനുളളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്.അടിയേറ്റ് ആയിശക്കുട്ടിയുടെ മുഖം വൃകൃതമായിരുന്നു.വീടിന്റെ മുന്‍വശത്തെ തൂണിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

മരിച്ച ആയിശക്കുട്ടി
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ മോചിതയായ ആയിശക്കുട്ടിയും ഏക മകന് അബ്ദുള്‍ ഗഫൂറും ഒരുമിച്ചാണ് താമസം.ഇരുവരും മാനസിക അസ്വസ്ഥ്യം പ്രകടിപ്പിക്കുന്നവരാണ്.ആയതിനാല്‍ തന്നെ ബന്ധക്കളുമായോ സമീപ വാസികളോടും അകലം പാലിച്ചാണ് ഇവരുടെ ജീവിതം.മഞ്ചേരി സി.ഐയുടെ എന്‍.വി.ഷൈജുവിനേതൃത്വത്തില് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.

മാതാവിനെ കൊലപ്പെടുത്തി ആത്മഹത്യചെയ്ത അബ്ദുള്‍ ഗഫൂര്‍
അബ്ദുള്‍ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്റ.ഏക മകള്‍ ഫാത്തിമ ഫിദ.മരിച്ച ആയിശക്കുട്ടിയുടെ സഹോദരങ്ങള്‍.മുഹമ്മദ്,ഏന്തീന്‍കുട്ടി,അലവി,അബൂബക്കര്‍,പരേതനായ മൊയ്തീന്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications