ഗോവിന്ദചാമിക്ക് വധശിക്ഷ തന്നെ വേണം; സിപിഎം നേതാക്കളുടെ തര്‍ക്കം പരാജയം മറയ്ക്കാന്‍?
തിരുവനന്തപുരം : സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷതന്നെ ഉറപ്പാക്കണമെന്നും വധശിക്ഷയെച്ചൊല്ലിയുള്ള സിപിഎം നേതാക്കളുടെ തര്‍ക്കം പരാജയം മറച്ച് വയ്ക്കാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ഇന്ത്യയില്‍ നിലനില്‍ക്കുന്ന പരമാവധി ശിക്ഷ തന്നെ നല്‍കണം. ഗോവിന്ദചാമിക്ക് വധശിക്ഷ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ സിപിഎം ഉന്നത നേതാക്കള്‍തമ്മിലുള്ള തര്‍ക്കം കേസ് നടത്തിപ്പിലെ പരാജയം മറച്ച് വയ്ക്കാനുള്ള തന്ത്രമാണ്.

നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച ശേഷം അവളെ വലിച്ചിഴച്ച് കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ പ്രതി പരമാവധി ശിക്ഷ കിട്ടാതെ രക്ഷപ്പെട്ടു പോകുന്നത് സമൂഹത്തില്‍ കടുത്ത അരക്ഷിത ബോധം സൃഷ്ടിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Read Also: ബാറുകള്‍ പൂട്ടില്ലെന്ന് മന്ത്രി, മദ്യനയത്തിലെ മാറ്റം അടുത്ത നിയമസഭാ സമ്മേളനത്തില്‍; ആര്‍ക്ക് വേണ്ടി?
നാളെ ഒരു പെണ്‍കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ വധശിക്ഷ തന്നെ പ്രതിക്ക് നല്‍കണം. ഒരു പെണ്‍കുട്ടിയേയും ഇങ്ങനെ പിച്ചിച്ചീന്താന്‍ ആര്‍ക്കും ഇനി ധൈര്യമുണ്ടാവരുത്. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും കേസ് വിജയത്തിലെത്തിച്ച് അന്വേഷണ സംഘത്തിന്റെയും അഭിഭാഷകരുടെയും സേവനം സുപ്രീം കോടതിയില്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി വാദിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അതുകൊണ്ടാണ് പ്രതിക്ക് വധ ശിക്ഷ ലഭിക്കാതെ പോയത്. സുപ്രീംകോടതിയില്‍ ഇനിയെങ്കിലും കേസ് ജാഗ്രതയോടെ നടത്തി പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Read Also: ജനങ്ങള്‍ പട്ടികളല്ല, രാഷ്ട്രീയക്കാര്‍ ബഫൂണുകളെങ്കില്‍ നയിക്കാന്‍ ഒരാളെ പറയൂ; ശ്രീനിവാസനോട് ആഷിക് അബു
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications