കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകള്‍ പൂട്ടില്ലെന്ന് മന്ത്രി, മദ്യനയത്തിലെ മാറ്റം അടുത്ത നിയമസഭാ സമ്മേളനത്തില്‍; ആര്‍ക്ക് വേണ്ടി?

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കുമോ, കുടിന്‍മാര്‍ക്ക് നല്ലകാലം വരാന്‍ പോകുന്നുവെന്നാണ് തോന്നുന്നത്. ഇനി ഒറു ബാറും പൂട്ടില്ലെന്നും മദ്യശാലകള്‍ പൂട്ടുന്നതല്ലെന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറയുന്നത്. മദ്യനയത്തില്‍ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ മദ്യനയം കൊണ്ടുവരാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സമ്പൂര്‍ണ പരാജമാണെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്. ബാറുകള്‍ പൂട്ടിയത് കൊണ്ട് മദ്യവര്‍ജ്ജനം സാധ്യമാകില്ല. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടി എന്ന് സാങ്കേതികമായി പറയാമെങ്കിലും അവ ബിയര്‍ വൈന്‍ പാര്‍ലറുകളായി രൂപാന്തരം പ്രാപിച്ചിരുന്നു.

tp ramakrishnan

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് മദ്യ ഉപഭോഗത്തില്‍ കുറവ് വന്നിട്ടില്ലെന്നാണ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറയുന്നത്. യുഡിഎഫിന്റെ മദ്യനയം തുരാനാകില്ല. അപാകതകള്‍ പരിഹരിക്കണം. തുറന്ന് പ്രവര്‍ത്തിക്കുന്ന വിദേശ മദ്യവില്‍പ്പനശാലകള്‍ അടച്ച് പൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം എല്ലാവര്‍ഷവും 10 ശതമാനം ബിവറേജ്കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുമെന്നായിരുന്നു. എന്നാല്‍ ഇനി നിലവിലുള്ള ഔട്ട്‌ലെറ്റുകള്‍ ഒന്നു തന്നെ അടച്ചുപൂട്ടേണ്ടതില്ലെന്ന് ഇടത് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അത് ശരിവെക്കുന്ന തരത്തിലാണ് മന്ത്രിയുടെ പ്രതികരണം. എല്ലാ ഒക്ടോബര്‍ രണ്ടാം തിയ്യതിയും 10 ശതമാനം ബിവറേജ്കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുമെന്നായിരുന്നു. ഇത് പ്രകാരം 2014 ഒക്ടോബര്‍ വരെ 78 ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയിരുന്നു.

മദ്യലോബികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സിപിഎമ്മിനെ സഹായിച്ച ബിജുരമേശ് അടക്കമുള്ള ബാറുടമകള്‍ക്ക് വേണ്ടിയാണ് പുതിയ നീക്കം എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ടൂറിസം മേഘലയെ കൂട്ട് പിടിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ തുറക്കുന്നതിനുള്ള നീക്കം നടത്തുന്നത്.

മദ്യനയം വിനോദ സഞ്ചാരമേഖലയെ തകര്‍ത്തെന്നും ടൂറിസം കേന്ദ്രങ്ങളിലെങ്കിലും ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും വിധം മദ്യനയത്തില്‍ മാറ്റംവരുത്തേണ്ടതാണെന്ന് ടൂറിസം മന്ത്രി എസി മൊയ്തീനും ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം എക്‌സൈസ് മന്ത്രിയോടും മുഖ്യമന്ത്രിയോടും എസി മൊയ്തീന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
LDF Government may be changed UDf liquor Policy, Says Excise minster TP Ramakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X