കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ ആൾ അറസ്റ്റിൽ; പിടിയിലായത് പഞ്ചാബ് സ്വദേശി

Google Oneindia Malayalam News

തിരുവനന്തപുരം: സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ആൾ പിടിയിൽ. അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസിനെയാണ് കന്റോണ്‍മെന്റ് പോലീസ് പിടികൂടിയത്. മുംബൈയിലെ ബാബാ സാഹേബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയത്.

സ്‌പേസ് പാർക്കിൽ സ്വപ്ന സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ സ്വപ്ന സ്‌പേസ് പാർക്കിൽ നൽകിയത് മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നിക്കൽ സർവകലാശാലയിലെ വ്യാജ സർട്ടിഫിക്കറ്റാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയ നൽകിയതിന് സച്ചിൻദാസിനെ പോലീസ് പിടികൂടിയത്.

വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി; സമരം മുൻകൂട്ടി തയ്യാറാക്കിയതെന്ന് വിമര്‍ശനംവിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി; സമരം മുൻകൂട്ടി തയ്യാറാക്കിയതെന്ന് വിമര്‍ശനം

1

ഇയാളെ അമൃത്സറിൽ നിന്ന് കൺടോൺമെന്റ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ട്രെയിൻ വഴി ഇയാളെ പോലീസ് നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തോളമായി അന്വേഷണം നടക്കുകയായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ അന്വേഷണം നീണ്ടു പോകുകയായിരുന്നു.

2

2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഒരു ലക്ഷം രൂപ ചെലവാക്കി പഞ്ചാബിൽ നിന്നു വാങ്ങിയ വ്യാജ സർട്ടിഫിക്കറ്റാണ് ഇതെന്നു കണ്ടെത്തിയിരുന്നു. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസ്.

3

മാസം ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടിയ 3.18 ലക്ഷം രൂപയ്ക്കാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത്. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെ തന്നെയാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്പേസ് പാർക്കിൽ ജോലിക്ക് നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

4

ബയോഡേറ്റ വരെ തയാറാക്കിക്കൊടുത്തത് അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ആണെന്ന ഗുരുതരമായ വെളിപ്പെടുത്തലും സ്വപ്ന നടത്തി. മറ്റൊരു രാജ്യത്തിന്റെ കോൺസുലേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരുന്ന തന്നെ നിയമിക്കാൻ സുരക്ഷാ പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാണിച്ച കെപിഎംജി എന്ന കൺസൽറ്റൻസിയെ ഉടനെ മാറ്റി പിഡബ്ല്യുസിയെ കൊണ്ടുവന്നാണ് ശിവശങ്കർ സ്പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജരായി തന്നെ നിയമിച്ചതെന്നും സ്വപ്ന പറഞ്ഞിരുന്നു.

ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

English summary
space park job controversy man who made a fake certificate for swapna suresh caught from punjab amritsar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X