ശ്രീജിത്തിന്റെ മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി, പോലീസും സര്‍ക്കാരും സമ്മര്‍ദത്തില്‍!!
ശ്രീജിത്തിന്റെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും
കൊച്ചി:വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്ന് പോലീസ് നടപടി ആരംഭിച്ചു. വിവാദമായ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തുമെന്നും ബെഹ്‌റ പറഞ്ഞു.

കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരും സമ്മര്‍ദത്തിലായിരുന്നു. വാരാപ്പുഴയില്‍ വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്ത് ഉള്‍പ്പെടെ 14 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തത്. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കിയായിരുന്നു കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം സംഭവത്തെ തുടര്‍ന്ന് ബിജെപി വാരാപ്പുഴയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റിസ് പി മോഹനദാസന്‍ പറഞ്ഞു. ആളുമാറി ശ്രീജിത്തിന്റെ കസ്റ്റഡിയിലെടുത്തത് ഗൗരവമേറിയതാണെന്നും ചവിട്ടിയ പോലീസുകാരനും കണ്ടുനിന്നവരും പ്രതികള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications