Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദിയില്‍ പ്രാവീണ്യമുള്ളവർക്ക് പ്രത്യേക പരിഗണന, ആനൂകൂല്യം: കേന്ദ്രത്തിനെതിരെ ജോണ്‍ ബ്രിട്ടാസ്

ദില്ലി: കേന്ദ്ര സർക്കാർ ജോലികള്‍ക്ക് ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം എംപി ജോണ്‍ ബ്രിട്ടാസ്. ഹിന്ദി നിർബന്ധമാക്കുകയെന്ന അജൻഡ മുൻനിർത്തി 112 ശുപാർശയടങ്ങിയ റിപ്പോർട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്‌ട്രപതിക്ക് സമർപ്പിച്ച സംഭവത്തില്‍ലാണ് ജോണ്‍ ബ്രിട്ടാസ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ ഇംഗ്ലീഷിനുപകരം ഹിന്ദിയിൽ സംസാരിക്കണമെന്ന്‌ മുമ്പ്‌ അമിത്‌ ഷാ പ്രതികരിച്ചപ്പോൾ വലിയ പ്രതിഷേധമാണുയർന്നത്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ നിലപാട് തിരുത്തുകയും ചെയ്തു . എന്നാല്‍ ഇപ്പോൾ ഇതാ വീണ്ടും ഇതേ അജണ്ടയുമായി മുന്നോട്ട് പോകുകയാണ് പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേൽ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേൽ 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ' ആർഎസ്‌എസ്‌ ആശയം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ നമ്മൾ ശക്തമായി തന്നെ എതിർത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ ഇംഗ്ലീഷിനുപകരം ഹിന്ദിയിൽ സംസാരിക്കണമെന്ന്‌ മുമ്പ്‌ അമിത്‌ ഷാ പ്രതികരിച്ചപ്പോൾ വലിയ പ്രതിഷേധമാണുയർന്നത്.ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ നിലപാട് തിരുത്തുകയും ചെയ്തു .ഇപ്പോൾ ഇതാ വീണ്ടും ഇതേ അജണ്ടയുമായി മുന്നോട്ട് പോകുകയാണ് പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി.

ഹിന്ദി നിർബന്ധമാക്കുകയെന്ന അജൻഡ മുൻനിർത്തി

ഹിന്ദി നിർബന്ധമാക്കുകയെന്ന അജൻഡ മുൻനിർത്തി 112 ശുപാർശയടങ്ങിയ റിപ്പോർട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്‌ട്രപതിക്ക് സമർപ്പിച്ചു.സംസ്ഥാനങ്ങൾ ഹിന്ദി പ്രചാരണം ഭരണഘടനാ ബാധ്യതയായി കാണണമെന്നും ശുപാർശയിലുണ്ട്‌. കേന്ദ്ര റിക്രൂട്ട്‌മെന്റ്‌ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ഹിന്ദിയിൽ മാത്രമാക്കും.അതായത് തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധം.

കേന്ദ്രസർക്കാർ ജോലികളിലേക്കുള്ള പരീക്ഷകളിൽ

* കേന്ദ്രസർക്കാർ ജോലികളിലേക്കുള്ള പരീക്ഷകളിൽ ഇംഗ്ലീഷിനുപകരം ഹിന്ദി നിർബന്ധമാക്കണം. ചോദ്യപേപ്പർ ഹിന്ദിയിലാകണം. നിയമനത്തിൽ ഹിന്ദി പ്രവീണ്യമുള്ളവർക്ക് മുൻഗണന നൽകണം.

* ഓഫീസുകളിൽ അത്യാവശ്യത്തിനുമാത്രം ഇംഗ്ലീഷ് ഉപയോഗിക്കണം. കാലക്രമേണ ഇതും ഹിന്ദിയിലേക്ക് മാറ്റണം.

* എഴുത്തുകൾ, ഫാക്സ്, ഇ-മെയിൽ, ക്ഷണക്കത്തുകൾ എന്നിവ ഹിന്ദിയിലാകണം

ഹിന്ദിഭാഷാ പ്രാവീണ്യത്തോടെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക്

* ഹിന്ദിഭാഷാ പ്രാവീണ്യത്തോടെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക അനുകൂല്യങ്ങൾ അനുവദിക്കണം.

* ഹിന്ദിയിൽ നടപടിക്രമങ്ങൾ നടത്താത്ത ഉദ്യോഗസ്ഥരിൽനിന്ന് വിശദീകണം തേടണം. മറുപടി തൃപ്തികരമല്ലെങ്കിൽ ഇക്കാര്യം ജീവനക്കാരുടെ വാർഷിക പ്രവർത്തന റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

*കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ, സാങ്കേതിക-ഇതര കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ ഹിന്ദിപഠനം നിർബന്ധമാക്കണം. ആശയവിനിമയവും ഹിന്ദിയിലായിരിക്കണം. ഇംഗ്ലീഷ് ഓപ്ഷണലായി തുടരും.

കേന്ദ്രസർവീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ ഹിന്ദി

കേന്ദ്രസർവീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ ഹിന്ദി നിർബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. അതിനായി ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി, പേഴ്‌സണൽ ആൻഡ്‌ ട്രെയിനിങ്‌ വകുപ്പ് മുഖേന വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ബന്ധപ്പെടണമെന്നും നിർദേശിക്കുന്നുണ്ട്.
സംസ്ഥാനങ്ങൾ ഹിന്ദി പ്രചാരണം ഭരണഘടനാ ബാധ്യതയായി കാണണമെന്നും ശുപാർശയിലുണ്ട്‌.

benefits of honey: തടി കുറയ്ക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടിയാലും അത്ഭുതം കാഴ്ചവെക്കും തേന്‍: അറിയാം തേന്‍ മേന്മകള്‍

സംസ്ഥാന സർക്കാർ ഓഫീസുകളിൽ ഔദ്യോഗികഭാഷാ നയം

സംസ്ഥാന സർക്കാർ ഓഫീസുകളിൽ ഔദ്യോഗികഭാഷാ നയം നടപ്പാക്കുന്നത് അവലോകനം ചെയ്യാൻ പാർലമെന്ററി സമിതിക്ക്‌ അധികാരം നൽകണം.ഐക്യരാഷ്‌ട്ര സംഘടനയിൽ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ പരിഗണിക്കും. പത്ര--മാധ്യമങ്ങൾക്ക്‌ നൽകുന്ന പരസ്യത്തിന്റെ അമ്പത്‌ ശതമാനം ഹിന്ദിയിലാക്കും ഇങ്ങനെ പോകുന്നു ശുപാർശകൾ. വൈവിധ്യങ്ങളുടെ നാട്ടിൽ,22 ഔദ്യോഗിക ഭാഷയെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അനുശാസിക്കുന്ന ഭരണഘടനയുള്ള നാട്ടിലാണ് ഈ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നത് എന്നോർക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+