ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ ആഹ്വാനം;വിശ്വാസി, ജയിലില്‍ സങ്കീര്‍ത്തനം വായിക്കുന്നു!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടക്കുന്ന ദിലീപിനെ അനുകൂലിച്ച് സെന്റ് ആന്റണീസ് പള്ളിയിലെ വൈദീകന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസ സമൂഹത്തോട് വൈദീകന്‍ ആഹ്വാനം ചെയ്തു. വിശ്വാസികള്‍ വലിയ തോതില്‍ പള്ളിയിലെത്തുന്ന ദിവസമാണ് ചൊവ്വാഴ്ച്ച. ആ ദിവസം തന്നെയാണ് വൈദീകന്‍ ഇതിനായി തിരഞ്ഞെടുത്തത്.
ജയിലില്‍ കഴിയുന്ന ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞതായി സൂചിപ്പിച്ചായിരുന്നു ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലിന്റെ പ്രസംഗം. മഞുമ്മല്‍ കാര്‍മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനാണ് ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍. നടന്‍ ദിലീപ് ജയിലില്‍ ബൈബിള്‍ വായിക്കുകയാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ജയിലിലെത്തിയ കന്യാസ്ത്രീ ദിലീപിന് കൗണ്‍സലിങ് നടത്തിയിരുന്നു എന്ന് രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനെ കൂട്ടു പിടിച്ചാണ് വൈദീകന്റെ പ്രസംഗം എന്ന് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയിലില്‍ സങ്കീര്‍ത്തനം വായിക്കുന്നു
പ്രമാദമായ കേസിലെ ഒരു പ്രതി ജയിലില്‍ സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്. ജയിലിലെത്തിയ കന്യാസ്ത്രീയോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു എന്ന് വൈദീകന്‍ പറഞ്ഞു.

വിധി വരുന്നതുവരെ കാത്തിരിക്കാം
നിരപരാധിയോ അപരാധിയോ ആകട്ടെ എത്രയോ പേര്‍ ജയിലില്‍ കഴിയുന്നു. വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന് വൈദീകന്‍ പറഞ്ഞു. കോടതിയുടെ വിധി വരുന്നതുവരെ ദിലീപിനെ ക്രൂശിക്കേണ്ടതില്ലെന്ന് തന്നെയാണ് വൈദീകന്‍ സൂചിപിക്കുന്നത്.

വിശ്വാസം മുറുകെ പിടിക്കണം
പ്രത്യേക സാഹര്യത്തില്‍ ജയിലില്‍ അകപ്പെട്ടപ്പോള്‍ ദിലീപ് സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്. നിങ്ങളും ഇത് പോലുള്ള സാഹചര്യങ്ങളില്‍ വിശ്വാസം മുറുകെ പിടിക്കണമെന്നും വൈദീകന്‍ വിശ്വാസ സമൂഹത്തോട് പറഞ്ഞു.

സിനിമാ താരങ്ങള്‍ നിരന്തരം സന്ദര്‍ശിക്കുന്ന ദേവാലയം
നിരവധി സിനിമാ താരങ്ങളും പ്രശസ്തരും നിരന്തരം സന്ദര്‍ശിക്കുന്ന ദേവാലയമാണ് സെന്റ് ആന്റണീസ് പള്ളി. ഇവിടെയാണ് ഇത്തരത്തില്‍ പ്രസംഗം നടന്നത്.

എല്ലാം തുറന്ന് പറഞ്ഞു
ജയിലിലെത്തിയ കന്യാസ്ത്രീ ദിലീപിന് കൗണ്‍സലിങ് നടത്തിയിരുന്നു. ഈ സമയത്ത് ദിലീപ് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications