ഐഎന്‍എല്‍ അനുരഞ്ജനത്തില്‍ നിന്ന് കാന്തപുരം പിന്‍വാങ്ങി; മന്ത്രിയടക്കം ഒത്തുതീര്‍പ്പ് ചട്ടങ്ങള്‍ ലംഘിച്ചു
കോഴിക്കോട്: കേരളത്തില്‍ ഐഎന്‍ലിന്റെ പിളര്‍പ്പ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു. പിളര്‍പ്പൊഴിവാക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഇടപെട്ടിരുന്ന കാന്തപുരം വിഭാഗം അതില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഒരു വിഭാഗം ഏകപക്ഷീയമായി ലംഘിച്ചതിനാലാണ് പിന്മാറ്റം എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരം.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മകന് ഡോ അബ്ദുള്‍ ഹക്കീം അസ്ഹരിയുട നേതൃത്വത്തില്‍ ആയിരുന്നു അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ സാധ്യമല്ലാത്ത സ്ഥിതിയിലാണ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് വിദേശത്തേക്ക് പോയത് എന്നാണ് വിവരം.
കിടിലന്‍ ഓണം ലുക്കുമായി മഡോണ സെബാസ്റ്റിയന്; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

ജൂലായ് 25 ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു ഐഎന്‍എല്‍ പിളര്‍പ്പിലേക്ക് നീങ്ങിയത്. തുടര്‍ന്ന് തെരുവ് സംഘര്‍ഷം വരെ അരങ്ങേറി. ഒടുവില്‍ എപി അബ്ദുള്‍ വഹാബ് വിഭാഗവും കാസിം ഇരിക്കൂര്‍ വിഭാഗവും നേതാക്കളെ പരസ്പരം പുറത്താക്കിയതായി പ്രഖ്യാപിച്ചു. ദേശീയ നേതൃത്വം നിലകൊണ്ടത് കാസിം ഇരിക്കൂറിനൊപ്പമായിരുന്നു. ഇടതുമുന്നണിയിലെ ഘടകക്ഷി കൂടിയായ ഐഎന്‍എലിലെ പിളര്‍പ്പ് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ തീര്‍ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു പിന്നീട് സിപിഎം മുന്നോട്ട് വച്ചത്.

സിപിഎമ്മിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ തുടങ്ങിയത്. കാന്തപുരത്തിന്റെ മകന് അബ്ദുള്‍ ഹക്കീം അസ്ഹരിയെ ആയിരുന്നു ചര്‍ച്ചകള്‍ നയിക്കാന്‍ നിയോഗിച്ചത്. തുടക്കത്തില്‍ ഇരുവിഭാഗവും ചര്‍ച്ചകളുമായി സഹകരിച്ചെങ്കിലും, പിന്നീട് ഒരു വിഭാഗം പ്രതികൂല നിലപാട് സ്വീകരിക്കുകയായിരുന്നു എന്നാണ് മധ്യസ്ഥ സംഘത്തോട് അടുത്ത വൃത്തങ്ങള്‍ വണ്‍ഇന്ത്യയോട് പ്രതികരിച്ചത്.

ഓഗസ്റ്റ് 25 വരെ തല്‍സ്ഥിതി നിലനിര്‍ത്തണം എന്നതായിരുന്നു മധ്യസ്ഥ സംഘത്തിന്റെ നിര്‍ദ്ദേശം. പരസ്പരമുള്ള പോര്‍വിളികളോ, വിഭാഗീയമായ യോഗങ്ങളോ ചേരരുത് എന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് പരസ്യമായി ലംഘിക്കുന്ന നിലപാടായിരുന്നു കാസിം ഇരിക്കൂര്‍ വിഭാഗം സ്വീകരിച്ചത്. പത്തനംതിട്ടയില്‍ ഇവര്‍ യോഗം ചേര്‍ന്നു എന്ന് മാത്രമല്ല, ആ യോഗത്തില്‍ മന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുക്കുകയും ചെയ്തു. മധ്യസ്ഥ ചര്‍ച്ചകളെ പൂര്‍ണമായും തള്ളുന്നതിന് സമാനമായും ചര്‍ച്ച നടത്തുന്നവരെ അപമാനിക്കുന്ന തരത്തിലുള്ളതായും ആണ് ഈ നടപടിയെ വിലയിരുത്തുന്നത്.

പാര്‍ട്ടിയിലെ ഭിന്നതയില്‍ ഒരു പക്ഷത്തിന്റേയും ഭാഗമായി നില്‍ക്കരുത് എന്നായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് സിപിഎം നല്കിയ നിര്‍ദ്ദേശം. മന്ത്രി, സര്‍ക്കാരിന്റെ ഭാഗമാണെന്നും സര്‍ക്കാരിനോ മുന്നണിയ്ക്കോ അവമതിപ്പുണ്ടാക്കുന്ന ഒരു നടപടിയും ദേവര്‍കോവിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത് എന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടക്കത്തില്‍ ഇത് പാലിക്കപ്പെട്ടെങ്കിലും കഴിഞ്ഞ ആഴ്ച ഇതിന്റെ പരസ്യമായ ലംഘനം ആണ് നടന്നത്. ഇതില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു.

ഇതിനിടെയാണ് കാസര്‍ഗോഡ് ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും പരസ്യ സംഘര്‍ഷം ഉണ്ടായത്. ഉദുമയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലായിരുന്നു കാസിം ഇരിക്കൂര്‍ വിഭാഗവും എപി അബ്ദുള്‍ വഹാബ് വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. ദേശീയ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് പിറകെ ആയിരുന്നു ഈ സംഭവങ്ങള്‍. സിപിഎമ്മിനെ പ്രകോപിപ്പിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ജില്ലയില്‍ ചില യോഗങ്ങളില്‍ പങ്കെടുത്തതായും വിവരമുണ്ട്.

ഐഎന്‍എല്‍ നേതാവിന്റെ മകളുടെ വിവാഹത്തിന് എന്ന പേരില്‍ ആയിരുന്നു ദേശീയ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍ കേരളത്തില്‍ എത്തിയത്. ഇതേ തുടര്‍ന്ന് അനുരഞ്ജന ചര്‍ച്ചകള്‍ക്കായി അബ്ദുള്‍ ഹക്കീം അസ്ഹരിയും സംഘവും അദ്ദേഹത്തെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ സമവായത്തിനുള്ള സാധ്യതകള്‍ എല്ലാം കൊട്ടിയടക്കുന്ന നിലപാടായിരുന്നു ദേശീയ പ്രസിഡന്റ് സ്വീകരിച്ചത് എന്നാണ് വിവരം. ഇതും കാന്തപുരം വിഭാഗത്തെ നിരാശപ്പെടുത്തിയിരുന്നു.

കടുത്ത നിരാശയാണ് അനുരഞ്ജന ചര്‍ച്ചകളുമായി ഇടപെട്ട് പ്രവര്‍ത്തിച്ചവര്‍ പ്രകടിപ്പിക്കുന്നത്. പാര്‍ട്ടിയ്ക്ക് അനുകൂല സാഹചര്യമുള്ള ഒരു ഘട്ടത്തില്‍, അതിനെ പൂര്‍ണമായും നശിപ്പിക്കുന്ന നിലപാടെടുക്കുമ്പോള്‍ അനുരഞ്ജനത്തിന് എന്ത് സാധ്യത എന്നാണ് ഇവര്‍ പറയുന്നത്. അനുരഞ്ജന ചര്‍ച്ചകള്‍ തല്ക്കാലം മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും, അധികം പ്രതീക്ഷ വയ്ക്കേണ്ടതില്ലെന്നാണ് അനൗപചാരികമായി പങ്കുവയ്ക്കുന്ന വിവരം.

അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഐഎന്‍എല്‍ ഇനി അധികനാള്‍ എല്‍ഡിഎഫില്‍ ഉണ്ടാവില്ല. ഇപ്പോള്‍ തന്നെ എല്‍ഡിഎഫിന്റെ പ്രധാന പരിപാടികളില്‍ നിന്നെല്ലാം ഐഎന്‍എലിനെ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളും ഐഎൻഎലിന് നൽകുന്നില്ല. കഴിഞ്ഞ ദിവസം ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ചപ്പോൾ ഐഎൻഎൽ പ്രതിനിധിയെ ഒഴിവാക്കുകയും ചെയ്തു. പിളര്‍പ്പ് പൂര്‍ണമായതായി ബോധ്യപ്പെട്ടാല്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്ന് മാത്രമല്ല, മന്ത്രിസ്ഥാനം തിരിച്ചെടുക്കപ്പെടുകയും ചെയ്യും. പാര്‍ട്ടി രൂപീകരിച്ച് കാല് നൂറ്റാണ്ട് എല്‍ഡിഎഫിനൊപ്പം നിന്നതിന് ശേഷം ആയിരുന്നു ഇത്തവണ മുന്നണി പ്രവേശനം സാധ്യമായത്. ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചതെങ്കിലും ആദ്യടേമില്‍ തന്നെ മന്ത്രിസ്ഥാനം നല്‍കാനും സിപിഎം തയ്യാറായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഐഎന്‍എലിനുള്ളില്‍ ഭിന്നത രൂക്ഷമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ അത് രൂക്ഷമാവുകയായിരുന്നു. അപ്പോഴും ഒരു വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറായതാണ് ഒരു സീറ്റിലെ വിജയത്തിലേക്ക് നയിച്ചത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഇത്തവണ കാന്തപുരം വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ ഐഎന്‍എലിന് ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, ഇത്തരം പിന്തുണകളെ അംഗീകരിക്കുന്ന നിലപാടായിരുന്നില്ല ഒരു വിഭാഗം സ്വീകരിച്ചത്. ഇതില്‍ സിപിഎം ജില്ലാ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടായിരുന്നു.

മന്ത്രി സ്ഥാനം ലഭിച്ചതിന് പിറകെ പാര്‍ട്ടിയ്ക്കുള്ളില്‍ അധികാരത്തിന്റെ പുതിയ അച്ചുതണ്ട് രൂപപ്പെട്ടു എന്നതാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും ചേര്‍ന്ന് നടത്തിയ പല നീക്കങ്ങളും സര്‍ക്കാരിന് തന്നെ പ്രതിസന്ധിയുണ്ടാക്കുന്ന ഘട്ടങ്ങളിലേക്ക് എത്തിച്ചിരുന്നു. ഈ വിഷയത്തില്‍ ഐഎന്‍എല്‍ നേതാക്കളെ വിളിച്ചുവരുത്തി സിപിഎം നേതൃത്വം ശാസിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഐഎൻഎലിലെ ഭിന്നതയും സിപിഎം സസൂക്ഷ്മം നിരീക്ഷിച്ച് വരികയായിരുന്നു. മന്ത്രിയുടേയും കാസിം ഇരിക്കൂറിന്റേയും നീക്കങ്ങൾക്കെതിരെ സിപിഎം പ്രാദേശിക ഘടകങ്ങളുടെ എതിർപ്പും രൂക്ഷമായിരുന്നു. ഇരുവിഭാഗവും പ്രശ്നങ്ങൾ പരിഹരിച്ച് വരാൻ ആയിരുന്നു സിപിഎമ്മിന്റെ നിർദ്ദേശം. അല്ലാത്ത പക്ഷം മുന്നണിയ്ക്ക് പുറത്താകുമെന്ന സന്ദേശവും നൽകപ്പെട്ടിട്ടുണ്ട്.
ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications