കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ വരുന്നു; ഫുട്‌ബോള്‍ മല്‍സരവും, കായിക കേരളം ഉണരും

Google Oneindia Malayalam News

തിരുവനന്തപുരം: കായിക കേരളത്തെ ഉണര്‍ത്താന്‍ പ്രത്യേക പദ്ധതികളുമായി മന്ത്രി വി അബ്ദുറഹ്മാന്‍. പഞ്ചായത്ത് തലത്തില്‍ സ്‌പോട്‌സ് കൗണ്‍സിലുകള്‍ അടുത്ത മാസം നിലവില്‍ വരും. തദ്ദേശ സ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കി വിവിധ തരം മല്‍സരങ്ങള്‍ നടത്താനാണ് തീരുമാനം. ആദ്യം ഫുട്‌ബോള്‍ മല്‍സരങ്ങളാകും സംഘടിപ്പിക്കുക. ജില്ലാ സ്‌പോട്‌സ് കൗണ്‍സിലുകളെ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാരുമായി മന്ത്രി ഇന്ന് ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് സുപ്രധാന തീരമാനങ്ങള്‍ എടുത്തത്.

സൗദി രാജകുമാരന്‍ ഒരേ കിടപ്പാണ്; 15 വര്‍ഷം പിന്നിട്ടു, വീഡിയോ പങ്കുവച്ച് രാജകുമാരിസൗദി രാജകുമാരന്‍ ഒരേ കിടപ്പാണ്; 15 വര്‍ഷം പിന്നിട്ടു, വീഡിയോ പങ്കുവച്ച് രാജകുമാരി

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി താഴേത്തട്ടില്‍ വിവിധ പരിശീലന പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടമായി പഞ്ചായത്തുതല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കും. പഞ്ചായത്തുതലത്തില്‍ ഫുട്‌ബോള്‍ പരിശീലകര്‍ക്കും റഫറിമാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

b

സ്വന്തമായി ഓഫീസ് കെട്ടിടമില്ലാത്ത ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ക്ക് സ്ഥലമുണ്ടെങ്കില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാര്‍ക്കുള്ള സ്ഥിരം ട്രാവലിംഗ് അലവന്‍സ് 7500 രൂപയില്‍ നിന്നും 15000 ആയി ഉയര്‍ത്താനും തീരുമാനിച്ചു. പഞ്ചായത്ത്/മുന്‍സിപ്പല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ അടുത്ത മാസം നിലവില്‍ വരുമ്പോള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ക്ക് ഉത്തരവാദിത്തം വര്‍ദ്ധിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങള്‍ക്ക് ഓരോ ജില്ലയുടെ വീതം ചുമതല നല്‍കും. ജില്ലാ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി എല്ലാ മാസവും യോഗം ചേരും.

കൊലപ്പെടുത്തുമ്പോള്‍ ഗര്‍ഭിണി പാതി പ്രസവിച്ചു; മകനെയും വിട്ടില്ല... പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷകൊലപ്പെടുത്തുമ്പോള്‍ ഗര്‍ഭിണി പാതി പ്രസവിച്ചു; മകനെയും വിട്ടില്ല... പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

ജില്ലകളിലെ കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ സജീവമായി ഇടപെടണം. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണത്തിന് കേന്ദ്രീകൃത സംവിധാനം കൊണ്ടുവരും. കായിക അസോസിയേഷനുകളുടെ ജില്ലാതല ഘടകങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ വിലയിരുത്തണം. നിര്‍ജ്ജീവമായ അസോസിയേഷനുകളെ സജീവമാക്കാന്‍ ഇടപെടണം.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

പ്ലാനിങ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് കൂടുതല്‍ ജനകീയമാക്കണമെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ കായികമേഖല വളരണമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം എം.ആര്‍. രഞ്ജിത്ത് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

English summary
Sports Council At Panchayat Level Coming Soon; Sports Minister V Abdurahman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X