'ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ': മേപ്പടിയാനില്‍ മഞ്ജു വാര്യരെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കർ
ഉണ്ണി മുകുന്ദനെ നായകനായി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാന്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ദിവസങ്ങളായെങ്കിലും സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. സിനിമയിലൂടെ സംഘപരിവാർ രാഷ്ട്രീയവും പച്ചക്ക് വർഗീയതയും പറയുന്നുവെന്നായിരുന്നു ഉയർന്ന് വന്നിരുന്ന ഒരു പ്രധാന വിമർശനം. സംവിധായകനും ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഉണ്ണിമുകുന്ദനും ഇത് നിഷേധിച്ച് രംഗത്ത് വരികയും ചെയ്തെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിനെ പോലുള്ളവർ വർഗീയ വിഷയം സജീവ ചർച്ചാ വിഷയമാക്കി.
ഇതുമായി ബന്ധപ്പെടുത്തി തന്നെയാണ് നടി മഞ്ജു വാര്യർക്കെതിരായ വിവാദവും ഉയർന്ന് വരുന്നത്. വിമർശനങ്ങള്‍ ഭയന്ന മഞ്ജു വാര്യർ ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വലിച്ചെന്നായിരുന്നു ആരോപണം.

സംഘപരിവാറുമായി ബന്ധപ്പെട്ടവരായിരുന്നു മഞ്ജു വാര്യർക്കെതിരെ ഇത്തരമൊരു വിമർശനവുമായി എത്തിയത്. സിനിമുടെ പ്രമോഷനുമായി ബന്ധപ്പ് മഞ്ജു ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റർ സുടാപ്പിക്കളെ തൃപ്ത്തിപ്പെടുത്താന്‍ വേണ്ടി പിന്‍വലിച്ചു. സുടാപ്പിക്കള്‍ കണ്ണുരുട്ടിയപ്പോള്‍ ലേഡ് സൂപ്പർ സ്റ്റാർ ഭയന്നു എന്ന തരത്തിലൊക്കെയായിരുന്നു വിമർശനം.
സ്കേർട്ട് അണിഞ്ഞ് അതി സുന്ദരിയായി അമല; കൂടെ സാരിയിലും: വൈറലായി ചിത്രങ്ങള്‍

ഇതിന് പിന്നാലെയാണ് ചാനല്‍ ചർച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന ശ്രീജിത്ത് പണിക്കരും മഞ്ജു വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്. താരത്തിന്റെ പേര് പറയാതെയായിരുന്നു വിമർശനം. 'സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോൾ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റിൽ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ'-എന്നാണ് ശ്രീജിത് പണിക്കർ ഫേസ്ബുക്കില്‍ കുറിച്ചത്.

ശ്രീജിത്ത് പണിക്കരുടെ എഫ്ബി പോസ്റ്റിന്റെ കമന്റ് ബോക്സിലും മഞ്ജു വാര്യരെ വിമർശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. 'അധികാരം, ആരാധകർ, സെൻറി പദവി ഇതെല്ലാം ഒരുതരം ഉൻമത്താവസ്ഥയാണ് . കാറ്റുള്ളടത്ത് പോയിരുന്നൂ കാര്യം സാധിക്കണം. പേഴ്സണാലിറ്റി, ധാർമ്മികത എല്ലാം ചില മനുഷ്യർക്ക് പണയം വയ്ക്കാൻ യാതൊരു മടിയുമില്ല. എത്ര തീവ്രവാദികൾ രക്ഷപെട്ടാലും, ഞാൻ നന്നായിരിക്കണമെല്ലോ എന്ന സ്വാർത്ഥ ഭാവം'- എന്നൊക്കെയാണ് മഞ്ജുവിനെതിരെ ഉയരുന്ന വിമർശനം.

എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെയാണ് ഇവരുടെയെല്ലാം വിമർശനം. അല്ലെങ്കില്‍ സത്യാവസ്ഥ അറിഞ്ഞിട്ടും മഞ്ജുവാര്യരെ ലക്ഷ്യമിട്ട് നിശ്ചിത അജണ്ട പ്രകാരം മഞ്ജുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ഇത് ആദ്യമായല്ല മഞ്ജു വാര്യർ ഇത്തരത്തില്‍ പ്രമോഷന്‍ പോസ്റ്ററുകള്‍ നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ പിന്‍വലിക്കുന്നത്.

മഞ്ജു വാര്യർ മാത്രമല്ല, മറ്റ് പലരും ഇത്തരത്തില്‍ ഒരു സമയ പരിധി കഴിഞ്ഞാല്‍ തങ്ങളുടെ പേജില്‍ നിന്നും പ്രമേഷന്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാറുണ്ട്. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' അനൗൺസ് ചെയ്തപ്പോൾ മഞ്ജു വാര്യർ തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്ത പോസ്റ്ററും താരം ഇത്തരത്തില്‍ പിന്‍വലിച്ചിട്ടുണ്ട്.

ഇക്കാര്യം വ്യക്തമാക്കി ഉണ്ണിമുകുന്ദനും രംഗത്ത് വന്നിട്ടുണ്ട്. 'ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.'- എന്നാണ് ഉണ്ണി മുകുന്ദന്‍ വിവാദത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications