'മുക്കാൽ മണിക്കൂർ കഴിയുമ്പോഴേക്കും ചാർജ് പോകുന്ന ഫോൺ', മുകേഷിനെ ട്രോളി ശ്രീജിത്ത് പണിക്കർ
കൊല്ലം: ഫോണില്‍ വിളിച്ച പത്താം ക്ലാസ്സുകാരനോട് മോശമായി പെരുമാറി വിവാദത്തിലായ കൊല്ലം എംഎല്‍എ മുകേഷിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍. സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച പാലക്കാട് സ്വദേശിയായ കുട്ടിയോട് രൂക്ഷമായി എംഎല്‍എ പ്രതികരിക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതോടെ മുകേഷിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
പിന്നാലെ വിശദീകരണവുമായി എംഎല്‍എ രംഗത്ത് വരികയുണ്ടായി. താന്‍ എല്ലാ ഫോണ്‍ കോളുകളും എടുക്കുന്ന ആളാണെന്നും ഇത് മനപ്പൂര്‍വ്വം പ്രകോപിപ്പിക്കാന്‍ ആരോ ചെയ്തതാണ് എന്നും മുകേഷ് പ്രതികരിച്ചു. മുകേഷിന്റെ പ്രതികരണത്തെ പരിഹസിച്ചാണ് ശ്രീജിത്ത് പണിക്കര്‍ രംഗത്ത് വന്നിരിക്കുന്നത്.

Recommended Video
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
ശ്രീജിത്ത് പണിക്കരുടെ പ്രതികരണം: ' ഇത് അനീതിയാണ്. പല കാര്യങ്ങൾക്കും കേരളീയർ ആശ്രയിക്കുന്ന കൊല്ലം എമ്മെല്ലെ മുകേഷ് പറയുന്നു, തന്റെ ഫോൺ ചാർജ് ചെയ്തിട്ട് മുക്കാൽ മണിക്കൂർ കഴിയുമ്പോഴേക്കും ചാർജ് പോകുന്ന അവസ്ഥയാണെന്ന്. ഇതൊരു ഗുരുതരമായ ആക്ഷേപമാണ്. കറണ്ടില്ല, ട്രെയിൻ താമസിച്ചു എന്നിങ്ങനെയുള്ള പരാതികൾ പരിഹരിക്കപ്പെടേണ്ടതാണ്. ആയതിനാൽ അദ്ദേഹത്തിന് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്'.
സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications