കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശ്നം മരുന്ന് കഴിക്കാതിരുന്നതിന്റേതെന്ന് ശ്രീജിത്ത് രവി: നിർണ്ണായകമായത് മുഖപരിചയവും കറുത്ത കാറും

Google Oneindia Malayalam News

തൃശ്ശൂർ: മലയാള സിനിമ രംഗത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീജിത്ത് രവി. ആദ്യ ചിത്രമായ ബൈ ദ പീപ്പിള്‍ അവസാനം പുറത്തിറങ്ങിയ ജോ ആന്‍ഡ് ജോ വരെ മികച്ച അഭിനയം കാഴ്ചവെക്കാനും താരത്തിന് സാധിച്ചു. നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചുണ്ട്. സിനിമാ ജീവിതത്തിന് അപ്പുറം താരം ആദ്യമായി വാർത്തയില്‍ നിറയുന്നത് പാലക്കാട് ജില്ലയിലെ പോക്സോ കേസുമായി ബന്ധപ്പെട്ടായിരുന്നു.

വിദ്യാർത്ഥികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു കേസ്. ഇപ്പോഴിതാ അഞ്ച് വർഷങ്ങള്‍ക്ക് സമാന കേസില്‍ വീണ്ടും അറസ്റ്റിലായിരിക്കുകയാണ് താരം.

'നടിയുടെ ജീവതമാണ് അതിനുള്ളില്‍; അത് ആരെങ്കിലും കോപ്പി ചെയ്തെങ്കില്‍ നിസ്സാരമായ കാര്യമല്ല''നടിയുടെ ജീവതമാണ് അതിനുള്ളില്‍; അത് ആരെങ്കിലും കോപ്പി ചെയ്തെങ്കില്‍ നിസ്സാരമായ കാര്യമല്ല'

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദർശനം നടത്തി ശ്രീജിത്ത് രവി

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസില്‍ ഇന്ന് രാവിലെയോടെയാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. തൃശൂർ അയ്യന്തോളിലെ എസ് എന് പാർക്കിന് സമീപത്ത് വെച്ച് പതിനാലും ഒന്‍പതും വയസുള്ള കുട്ടികള്‍ക്ക് മുന്നിലായിരുന്നു താരത്തിന്റെ ഗഗ്നതാ പ്രദർശനം. കുട്ടികള്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കള്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു

കൊറിയന്‍ വിട്ട് നാടനിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാർ: കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യറുടെ ചുരിദാർ ചിത്രങ്ങള്‍

കറുത്ത സഫാരി കാറിലെത്തിയ ആള്‍ എന്നായിരുന്നു

കറുത്ത സഫാരി കാറിലെത്തിയ ആള്‍ എന്നായിരുന്നു കുട്ടികള്‍ തൃശൂർ വെസ്റ്റ് പൊലീസിനോടും പറഞ്ഞ അടയാളം. എവിടെയോ കണ്ട് പരിചയമുള്ള മുഖമെന്ന കുട്ടികളുടെ മൊഴിയും ശ്രീജിത്ത് രവിയിലേക്ക് എത്തുന്നതില്‍ നിർണ്ണായകമായി. തുടർന്ന് സമീപത്തെ സി സി സി ടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചപ്പോഴാണ് പ്രതി ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. നടന്റെ കാർ തിരിച്ചറിയാന്‍ കഴിഞ്ഞതാണ് കേസില്‍ നിർണ്ണായകമായത്

കുട്ടികള്‍ ശ്രീജീത്ത് രവിയെ തിരിച്ചറിഞ്ഞു

കുട്ടികള്‍ ശ്രീജീത്ത് രവിയെ തിരിച്ചറിഞ്ഞതായും പ്രതി കുറ്റം സമ്മതിച്ചെന്നുമാണ് വിവരം. പോക്സോ (POCSO)വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് വ്യക്തമാക്കിയത്. അറസ്റ്റ് നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

2016 ലായിരുന്നു സമാനമായ കേസില്‍ ശ്രീജിത്ത് രവി

2016 ലായിരുന്നു സമാനമായ കേസില്‍ ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു കേസ്. സംഭവത്തില്‍ ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ സഹിതം പിടികൂടുകയായിരുന്നു. പിന്നീട് കേസ് കോടതിയിലെത്തിയപ്പോള്‍ ശ്രീജീത്ത് രവിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം വേണം

ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം വേണം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. പിന്നെ എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി ഒപ്പിടണമെന്നതായിരുന്നു ജാമ്യ വ്യവസ്ഥ. പിന്നീട് ഈ വ്യവസ്ഥകളില്‍ താരത്തിന് ഇളവ് ലഭിച്ചു. അന്നും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണം തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം ആയിരുന്നു ശ്രീജിത്തിനെതിരെ ഒറ്റപ്പാലം പോലീസ് കേസ് എടുത്തത്.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
Sreejith Ravi Issue: Actor Opens Up,his problem was not taking medicine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X