Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാരിന് തലവേദനയായി ശ്രീറാം വെങ്കിട്ടരാമൻ; നിയമനത്തിൽ ഭക്ഷ്യമന്ത്രിക്ക് അതൃപ്തിയെന്ന്

ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നിയമനം നടത്തി മണിക്കൂറുക്കുള്ളിലാണ് വകുപ്പ് മന്ത്രിയും ശ്രീറാമിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ടിൽ പറയുന്നു.

ritam-1659449322.jpg -Pro

പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയിലായിരുന്നു ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ മാറ്റി കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഭരണപക്ഷത്ത് നിന്നുൾപ്പെടെയുള്ള നേതാക്കൾ നിയമനത്തിനെതിരെ രംഗത്തെത്തിയതോടെയായിരുന്നു തീരുമാനം. അതേസമയം ശ്രീറാമിനെ വകുപ്പിൽ നിയമിച്ചത് മന്ത്രിയുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണെന്നാണ് സൂചന.

സിപിഐ ഭരിക്കുന്ന ഭക്ഷ്യവകുപ്പിനു കീഴില്‍ വരുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ ജനറല്‍ മാനേജരായി ശ്രീറാമിന്റെ നിയമനം മുതിർന്ന സി പി ഐ നേതാക്കൾ പോലും അറിഞ്ഞത് വാർത്ത വന്നപ്പോൾ മാത്രമാണെന്നാണ് റിപ്പോർട്ട്. ശ്രീറാമിനെതിരെ പല കോണുകളിൽ നിന്നും വിമർശനം കടുത്ത് നിൽക്കുന്ന ഈ സാഹചര്യത്തിലെ നിയമനം തെറ്റായ സന്ദേശം നൽകുമെന്നാണ് മന്ത്രിയുടെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി നേരിട്ട് മുഖ്യമന്ത്രിയെ പരാതി അറിയിച്ചതെന്നാണ് വിവരം.

ജുലൈ 26 നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതല ഏറ്റത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കൂടിയായിരുന്ന
മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയത് ‌നിയമലംഘകർക്ക് ഓശാന പാടുന്നതിന് തുല്യമാണ് സർക്കാർ നടപടിയെന്നുമായിരുന്നു വിമർശനങ്ങൾ ഉയർന്നത്.

2019 ആഗസ്റ്റ് മൂന്നിനായിരുന്നു മദ്യ ലഹരിയിൽ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ടത്.സംഭവത്തെ തുടർന്ന് അന്ന് സർവ്വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ പദവിയിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ വൈകാതെ തന്നെ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലായിരുന്നു നിയമനം. ഇതിന് പിന്നാലെയായിരുന്നു ആലപ്പുഴയിൽ കളക്ടറായി നിയമിച്ചത്.

'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+