എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും, എങ്ങനെ അറിയാം? പൂർണ വിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിയോടെയാണ് ഫലപ്രഖ്യാപനം നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും. തലസ്ഥാനത്തെ പിആർഡി ചേംബറിലാണ് വാർത്താസമ്മേളനം നടക്കുക. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അടക്കമുള്ള ഉദ്യോഗസ്ഥരും വാർത്താസമേളനത്തിൽ പങ്കെടുക്കും.
ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്) , എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലവും ഇതിനോടൊപ്പം പ്രഖ്യാപിക്കും. വൈകീട്ട് നാല് മണി മുതൽ പിആര്‍ഡിയുടെ മൊബൈൽ ആപ്പിലും വിവിധ വെബ്സൈറ്റുകളിലും വിദ്യാർത്ഥികൾക്ക് ഫലം അറിയാനാകും. ഇത്തവണ നടപടിക്രമങ്ങൾ അൽപ്പം കൂടി കടുപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസിയിൽ കുറിച്ച വിജയം. എന്നാൽ ഇക്കുറി ഇത്രയും ഉണ്ടാവുമോ എന്ന് കണ്ടറിയണം. വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഔദ്യോഗിക സൈറ്റുകളില്‍ എസ്എസ്എല്‍സി ഫലം പരിശോദിക്കാവുന്നതാണ്.
നേരത്തെ പരീക്ഷാ മൂല്യനിർണയത്തിൽ അയവുണ്ടെന്നും അതിനാലാണ് ഇത്രയധികം വിജയശതമാനം ഉണ്ടാവുന്നതെന്നുമുള്ള ആക്ഷേപം വിവിധ കോണുകളിൽ നിന്ന് ശക്തമായിരുന്നു. അടുത്തിടെ ഒൻപതാം തരം വരെയുള്ള ഓൾ പാസ് സംവിധാനം എടുത്തുകളയാനും പരീക്ഷകൾ കുറച്ചുകൂടി കൃത്യതയോടെ മൂല്യനിർണയം നടത്താനുമൊക്കെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഇത്തവണത്തെ എസ്എസ്എൽസി ഫലം സർക്കാരിന്റെ പുതിയ നയത്തോട് ചേർന്ന് നിൽക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അതേസമയം, പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പായ പിആർഡി ലൈവിലും വിവിധ വെബ് സൈറ്റുകളിലും ലഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമായ വെബ്‌സൈറ്റുകൾ
1. https://pareekshabhavan.kerala.gov.in
2. https://kbpe.kerala.gov.in
3. https://results.digilocker.kerala.gov.in
4. https://ssloexam.kerala.gov.in
5. https://prd.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.in
കൂടാതെ എസ്എസ്എൽസി (എച്ച്ഐ) ഫലം https://sslchiexam.kerala.gov.in എന്ന വെബ്സൈറ്റിലും ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം https://thschiexam.kerala.gov.in വെബ്സൈറ്റിലും എഎച്ച്എസ്എൽസി ഫലം https://ahslcexam.kerala.gov.in വെബ്‍സൈറ്റിലും ടിഎച്ച്എസ്എൽസി റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭ്യമാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഫലം കാത്തിരിക്കുന്നത് നാല് ലക്ഷത്തിൽ അധികം പേർ
സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. ആകെ 4,27,021 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതി. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ് ഉള്ളത്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications