Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍, ഹയര്‍ സെക്കന്‍ഡറി ആറിന്; ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി-ഹയര്‍ സെക്കന്‍ഡറി പരീക്ഷ തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. പ്ലസ്ടു പരീക്ഷ മാര്‍ച്ച് ആറിന് തുടങ്ങി 29ന് അവസാനിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ രാവിലെ 9.30 മുതലാണ് ആരംഭിക്കുക.

എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷാഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ എട്ട് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. 28നാണ് അവസാനിക്കുക. 2024ല്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിക്കൊപ്പം അതേ ടൈംടേബിളിലാണ്.

v-sivankutty

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയം ആദ്യം ആരംഭിക്കും. അതിന് ശേഷമാണ് രണ്ടാം വര്‍ഷ പരീക്ഷയുടെയും, ഒന്നാം വര്‍ഷ പരീക്ഷകളുടെയും മൂല്യനിര്‍ണയം നടക്കുകയെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+