കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എൽസി പരീക്ഷാ ഫലം ഈ മാസം 15 ന്; പ്രഖ്യാപനം കാത്തിരിക്കുന്നത് 4,27407 വിദ്യാർത്ഥികൾ

Google Oneindia Malayalam News

തിരുവനന്തപുരം : ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം ജൂൺ 15 ന് പ്രഖ്യാപിക്കും. ഔദ്യോ​ഗിക വെബ്സൈറ്റായ results.kerala.nic.in അല്ലെങ്കിൽ kerala.gov.in. എന്നിവയിലൂടെ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഫലം അറിയാം. രാവിലെ ഒമ്പതുമണിയോടെ തന്നെ വിദ്യാർഥികൾക്ക് വെബ്സൈറ്റുകളിൽ ഫലം അറിയാൻ കഴിഞ്ഞേക്കും എന്നാണ് വിവരം.

കഴിഞ്ഞവർഷം രാവിലെ ഒമ്പത് മണിയ്ക്ക് വിദ്യാർഥികൾക്ക് അവരവരുടെ പരീക്ഷാ ഫലങ്ങൾ അറിയാൻ കഴിഞ്ഞിരുന്നു. 4,27,407 വിദ്യാർത്ഥികളാണ് റഗുലർ പ്രൈവറ്റ് മേഖലകളിലായി ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതിയിരുന്നത്.

sslc

മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ ആയിരുന്നു ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ നടന്നത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയുമാണ് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷകൾ നടത്തിയത്.

അതേസമയം, 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വി എച്ച് എസ് ഇ പരീക്ഷയും എഴുതിയിരുന്നു. മേയ് മൂന്ന് മുതൽ ആയിരുന്നു പ്രാക്ടിക്കല്‍ പരീക്ഷകൾ ആരംഭിച്ചിരുന്നത്. ആകെ 2692 പരീക്ഷാ സെന്ററുകളിലാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്നത്.

'ഭക്ഷണ പ്രിയനും ബിരിയാണി പ്രിയനും താനാണ്,മുഖ്യമന്ത്രിക്ക് ബിരിയാണി താല്‍പര്യമില്ല'; കെടി ജലീല്‍'ഭക്ഷണ പ്രിയനും ബിരിയാണി പ്രിയനും താനാണ്,മുഖ്യമന്ത്രിക്ക് ബിരിയാണി താല്‍പര്യമില്ല'; കെടി ജലീല്‍

എന്നാൽ, 2005 പരീക്ഷ കേന്ദ്രങ്ങളാണ് ഹയര്‍ സെക്കന്ററി പരീക്ഷള്‍ക്കായി ഒരുക്കിയതെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. അതേസമയം, പത്താം ക്ലാസ് പരീക്ഷ ഫലം ജൂൺ 15 ന് മുമ്പും +2 ന്റെ ഫലം ജൂൺ 20 നും മുമ്പ് പ്രഖ്യാപിക്കുമെന്ന് അടുത്തിടെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചിരുന്നു.

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

എന്നാൽ, 2021ൽ സംസ്ഥാന ബോർഡുകളിൽ നിന്ന് 4,22,226 കുട്ടികളും പ്രൈവറ്റിൽ നിന്ന് 990 കുട്ടികളും എസ് എസ് എൽ സി പരീക്ഷ എഴുതിയിരുന്നു. ആകെ, വിജയ ശതമാനം എന്നത്, 99.47 ശതമാനമാണ്. ഇതിൽ ആകെ 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കഴിഞ്ഞ തവണ നേടിയിരുന്നു.

English summary
SSLC results will be announced on june 15th ; here are latest updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X