'സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വർഗീയസ്‌പർദ്ധ പടർത്തുന്നത്'; വിമർശനവുമായി സുകുമാരൻ നായർ
കോട്ടയം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്ത്. സർക്കാർ നിലപാടുകൾ വർഗീയ സ്‌പർദ്ധ പടർത്തുന്നതാണെന്നും തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ നേരിടേണ്ടി വരുമെന്നുമാണ് സുകുമാരൻ നായർ നൽകിയ മുന്നറിയിപ്പ്. എൻഎസ്എസ് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിനെതിരായ വിമർശനം ശക്തമാക്കിയത്.
മുന്നാക്ക സമുദായങ്ങളോടുള്ള നിലപാടിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സുകുമാരൻ നായർ ഒരുപോലെ പ്രതിക്കൂട്ടിലാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ഇരു സർക്കാരുകളും മുന്നാക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ആരോപിക്കുന്നു.

കൂടാതെ ജാതി സംവരണത്തിനും ജാതി സെൻസസിനും എതിരെ എൻഎസ്എസ് നിലപാട് കടുപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ജാതി സംവരണം പൂർണമായി അവസാനിപ്പിക്കണമെന്നും ജാതി മത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം ഏർപ്പെടുത്തണമെന്നും ആയിരുന്നു സുകുമാരൻ നായരുടെ ആവശ്യം. നേരത്തെയും ജാതി സംവരണത്തിനെതിരെ കടുത്ത എതിർപ്പ് അറിയിച്ച സംഘടനയാണ് എൻഎസ്എസ്.
ജാതിസംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ വെല്ലുവിളിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. വോട്ടു ബാങ്കുകളായ ജാതി വിഭാഗങ്ങളുടെ സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങി, രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനായുള്ള മുറവിളിയെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ സർക്കാരിന്റെ നയങ്ങൾക്കെതിരെ എസ്എൻഡിപിയും രംഗത്തെത്തിയിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് സംസ്ഥാന സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെടുത്തിയായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.
ഇരുമുന്നണികളേയും ഇക്കാര്യത്തിൽ വെള്ളാപ്പള്ളി നിശിതമായി വിമർശിക്കുകയുണ്ടായി. മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും രണ്ടു മുസ്ലിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിര്‍ദേശം ചെയ്‌തുവെന്ന് പറഞ്ഞുകൊണ്ടേയിരുന്നു വെള്ളാപ്പള്ളി വിമർശനം കടുപ്പിച്ചത്. കൂടാതെ തൃശൂരിൽ ബിജെപി ജയിക്കാൻ കാരണം ക്രിസ്ത്യാനികൾ അവരെ രക്ഷകരായി കണ്ടതുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടിയിരുന്നു.
അതിന് പിന്നാലെയാണ് മറ്റൊരു പ്രബല സാമുദായിക സംഘടനയായ എൻഎസ്എസും സർക്കാരിനെതിരായ വിമർശനം ശക്തമാക്കുന്നത്. ലോക്‌സഭാ തിരഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിൽ നിന്ന് പൂർണമായി മുക്തമായിട്ടില്ലാത്ത ഇടതുമുന്നണിയിൽ പുതിയ സംഭവ വികാസങ്ങൾ കൂടുതൽ ചർച്ചയ്ക്ക് വഴിയൊരുക്കാനാണ് സാധ്യത.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications