Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലും 'അമ്മ' മോഡൽ ന്യായവില ഹോട്ടലുകൾ! മലയാളികൾക്ക് പിണറായി സർക്കാരിന്റെ ഓണ സമ്മാനം...

സർക്കാർ നടപ്പിലാക്കുന്ന വിശപ്പുരഹിത പദ്ധതിയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 30ന് ചേരുന്ന യോഗത്തിൽ ന്യായവില ഹോട്ടലുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും.

തിരുവനന്തപുരം: തമിഴ്നാട്ടിലെ അമ്മ ക്യാന്റീനുകളുടെ മാതൃകയിൽ കേരളത്തിലും ന്യായവില ഹോട്ടലുകൾ ആരംഭിക്കാൻ ആലോചന. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ന്യായവില ഹോട്ടലുകൾ ആരംഭിക്കാനാണ് ആലോചിക്കുന്നത്.

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമനാണ് ഇത്തരമൊരു ആശയം സർക്കാരിന്റെ മുന്നിൽവെച്ചത്. സർക്കാർ നടപ്പിലാക്കുന്ന വിശപ്പുരഹിത പദ്ധതിയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 30ന് ചേരുന്ന യോഗത്തിൽ ന്യായവില ഹോട്ടലുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയുണ്ടായാൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മിൽ ചർച്ച നടത്തി ഭക്ഷ്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ഓണസമ്മാനമായി പദ്ധതി പ്രഖ്യാപിച്ചേക്കും.

food

തമിഴ്നാട്ടിലെ 'അമ്മ', മഹാരാഷ്ട്രയിലെ 'പ്രിയദർശിനി' ഹോട്ടലുകളുടെ മാതൃകയിലാണ് സംസ്ഥാന സർക്കാരും ഹോട്ടലുകൾ ആരംഭിക്കാൻ ആലോചിക്കുന്നത്. ന്യായവില ഹോട്ടലുകൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവ സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിതരണം ചെയ്യും.

സർക്കാരിന് ബാധ്യതയാകാതെ സപ്ലൈകോയിലെ സാധനങ്ങൾ നൽകിയാകും ഹോട്ടലുകൾ പ്രവർത്തിപ്പിക്കുക. ഇതോടെ ജനങ്ങൾക്ക് ന്യായവിലയിൽ ഭക്ഷണം ലഭിക്കുമെന്നതിന് പുറമേ, സപ്ലൈകോയുടെ വിറ്റുവരവ് വർദ്ധിക്കുമെന്നതും നേട്ടമാണ്. അർഹരായവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് ന്യായവിലയിലും ഭക്ഷണം നൽകുന്നതാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിശപ്പുരഹിത പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായാണ് ന്യായവില ഹോട്ടലുകളും ആരംഭിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+