ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ രാജ്ഭവനില്‍
തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ രാജ്ഭവനിലേക്ക് അയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതില്‍ നേരത്തെ കാലതാമസം വന്നിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ അയക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാല ഭേദഗതി ബില്ലാണിത്.
ഈ മാസം പതിമൂന്നിനാണ് ബില്‍ പാസാക്കിയത്. എന്നാല്‍ ഇത് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഒടുവില്‍ വ്യാഴാഴ്ച്ച നല്‍കുകയായിരുന്നു. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ വേണ്ട അക്കാദമിക് വിദഗ്ധര്‍ മതിയെന്നും, ചാന്‍സലറെ തിരഞ്ഞെടുക്കാന്‍ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, സ്പീക്കറും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

അതേസമയം ബില്‍ രാജ്ഭവനിലേക്ക് അയക്കാന്‍ വൈകിയത്, നിയമ പരിശോധന പൂര്‍ത്തിയാക്കാന്‍ സമയം എടുത്തത് കൊണ്ടാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. പതിനാല് സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. വിശദമായ പരിശോധന ബില്ലില്‍ രാജ്ഭവന്‍ നടത്തും.
സംസ്ഥാന സര്‍ക്കാരും, ഗവര്‍ണറും തമ്മില്‍ പുതിയൊരു ഏറ്റുമുട്ടലിന് ഉള്ള സാധ്യതയും പമുന്നില്‍ കാണുന്നുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് തിരിച്ചെത്തുന്നത് ജനുവരി മൂന്നിനാണ്. അത് വരെ ഗവര്‍ണറുടെ അനുമതി ഇതിന് കിട്ടില്ല. അദ്ദേഹം തനിക്കെതിരെയുള്ള ബില്ലിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമമാകൂ. അതേസമയം ഗവര്‍ണറും ഈ വിഷയത്തില്‍ നിയമോപദേശം തേടാനാണ് സാധ്യത. ഇതിനിടെ കേരള സര്‍വകലാശാല വിസി നിയമനത്തിലുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളില്‍ നോമിനേറ്റ് ചെയ്ത് ചാന്‍സലറെ അറിയിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
ചാന്‍സലര്‍ക്ക് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ അധികാരമില്ലെന്ന്, സെനറ്റ് അംഗങ്ങള്‍ നല്‍കിയ അപ്പീലില്‍ പറയുന്നുണ്ട്. ഇതോടെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. യുജിസി ചട്ടം അനുസരിച്ച് സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിക്കേണ്ടത് ചാന്‍സലര്‍ അല്ലെന്നാണ് സെനറ്റ് അംഗം ഹര്‍ജിയില്‍ പറഞ്ഞത്.












Click it and Unblock the Notifications