കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷവർമയ്ക്കും കുഴിമന്തിക്കുമൊപ്പം ഇനി നോൺ വെജ് മയോണൈസ് കിട്ടില്ല, നിർത്തലാക്കാൻ തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇനി മുതൽ പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്ന് തീരുമാനം. പകരം
സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം. കൂടുതൽ നേരം മയോണൈസ് വച്ചിരുന്നാൽ അപകടകരമാകുന്നതിനാൽ ഈ നിർദേശത്തോട് എല്ലാവരും യോജിച്ചു.

ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷണം പാഴ്സൽ കൊടുക്കുമ്പോൾ നൽകുന്ന സമയവും എത്ര നേരത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാൻ പാടില്ല. എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷനോ ലൈസൻസോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിംഗിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം. ശുചിത്വം ഉറപ്പാക്കി നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

mayonaise

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വം വളരെ പ്രധാനമാണ്. ഭക്ഷ്യ സുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികൾ സഹകരണം ഉറപ്പ് നൽകി. സംഘടനകൾ സ്വന്തം നിലയിൽ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകൾ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും. ഇനി മുതല്‍ വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്ക് ) സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും തീരുമാനിച്ചു.

നിങ്ങളുടെ കയ്യിൽ എഴുതിയ നോട്ടുകൾ ഉണ്ടോ.. അവ അസാധുവാകുമോ? അറിയാംനിങ്ങളുടെ കയ്യിൽ എഴുതിയ നോട്ടുകൾ ഉണ്ടോ.. അവ അസാധുവാകുമോ? അറിയാം

കുഴിമന്തിയും അല്‍ഫാമും ഷവര്‍മയും പോലുളള അറേബ്യന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ് അല്‍ഫാം. ഇതുണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മുട്ടയുടെ പഴക്കമോ ഗുണമോ മനസ്സിലാക്കാന്‍ നിലവില്‍ പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ അണുക്കളുണ്ടാകാനുളള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പാകം ചെയ്യാത്ത വിഭവമെന്ന നിലയ്ക്ക് നോണ്‍വെജ് മയോണൈസ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
State Health Department decided ban use of non veg mayonnaise in hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X