സംസ്ഥാനങ്ങള്‍ "ചെകുത്താനും കടലിനും ഇടയില്‍"; കേന്ദ്രത്തിനെതിരെ വിമർശനവുമായി പി ചിദംബരം
ദില്ലി: സംസ്ഥാനങ്ങളോട് എണ്ണ നികുതിയില്‍ കുറവ് വരുത്താനുള്ള കേന്ദ്ര നിർദേശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയുമായ പി ചിദംബരം. കേന്ദ്രം കൂടുതൽ ഫണ്ട് വിനിയോഗിക്കുകയോ കൂടുതൽ ഗ്രാന്റുകൾ നൽകുകയോ ചെയ്തില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് പെട്രോളിനും ഡീസലിനും മേലുള്ള വാറ്റ് വരുമാനം ഉപേക്ഷിക്കാൻ കഴിയുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും സർക്കാർ കുറച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുൻ ധനമന്ത്രിയുടെ പരാമർശം.
"പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കുന്നതിനുള്ള വിജ്ഞാപനം ഇപ്പോൾ വന്നിട്ടുണ്ട്. ധനകാര്യമന്ത്രി 'എക്‌സൈസ് ഡ്യൂട്ടി' എന്ന വാക്ക് ഉപയോഗിച്ചു, എന്നാൽ സംസ്ഥാനങ്ങളുമായി പങ്കിടാത്ത അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയിലാണ് കുറവ് വരുത്തിയിരിക്കുന്നത്. അതിനാൽ, ഞാൻ ഇന്നലെ പറഞ്ഞതിന് വിരുദ്ധമായി, ഈ കുറവിന്റെ മുഴുവൻ ഭാരവും കേന്ദ്രത്തിൻ്റെ മേലാണ്." ചിദംബരം പറഞ്ഞു.

''പെട്രോളിന്റെയും ഡീസലിന്റെയും തീരുവയുടെ വിഹിതം വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് വരുമാനം വളരെ കുറവാണ്. അവരുടെ വരുമാനം പെട്രോളിന്റെയും ഡീസലിന്റെയും മേലുള്ള വാറ്റിൽ നിന്നുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം കൂടുതൽ ഫണ്ട് വിനിയോഗിക്കുകയോ കൂടുതൽ ഗ്രാന്റുകൾ നൽകുകയോ ചെയ്തില്ലെങ്കിൽ ആ വരുമാനം ഉപേക്ഷിക്കാൻ അവർക്ക് കഴിയുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു," ചിദംബരം കൂട്ടിച്ചേർത്തു. "ചെകുത്താനും ആഴക്കടലിനും" ഇടയിലുള്ളതുപോലെയാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, നികുതി കുറച്ചതിലൂടെ സംസ്ഥാനത്തിന് ആകെ ലഭിക്കേണ്ടിയിരുന്ന 10.41 രൂപയ്ക്ക് മാത്രം 9.40 രൂപ മാത്രം കുറവ് വരുന്നതില്‍ വിശദീകരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്ത് എത്തി. കേന്ദ്ര നികുതി കുറച്ചതിനോടൊപ്പം പെട്രോളിന്റെ അടിസ്ഥാന വില 79 പൈസ വർദ്ധിപ്പിച്ചതാണ് ഈ വ്യത്യാസത്തിന് കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
'കഴിഞ്ഞ ദിവസം പെട്രോളിന്റെ കേന്ദ്ര നികുതി 8 രൂപ കുറച്ചതിനൊപ്പം സംസ്ഥാന സർക്കാർ 2.41 രൂപ സംസ്ഥാന നികുതിയും കുറച്ചിരുന്നു. അതായത് പെട്രോൾ വിലയിൽ 10.41 രൂപയുടെ ആനുകൂല്യമാണ് സംസ്ഥാനത്ത് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.40 രൂപ മാത്രമേ പെട്രോൾ വിലയിൽ കുറവു വന്നിട്ടുള്ളൂ. ഡീസൽ വിലയിലാകട്ടെ കേന്ദ്രവും സംസ്ഥാനവും നൽകിയ ഇളവ് പൂർണമായും ലഭിച്ചു. ഈ വ്യത്യാസത്തിന്റെ കാരണം കേന്ദ്ര നികുതി കുറച്ചതിനോടൊപ്പം പെട്രോളിന്റെ അടിസ്ഥാന വില 79 പൈസ വർദ്ധിപ്പിച്ചതാണ്. ഈ രീതിയിൽ വില വർദ്ധനവ് കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ
ഒരു മാസത്തിനുള്ളിൽതന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാവുകയും പഴയ വിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണ്.'-മന്ത്രി കെഎന്‍ ബാലഗോപാല്‍ വിശദീകരിച്ചു
'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയോ': പുത്തന്‍ ലുക്കില്‍ ക്യൂട്ടായി ഭാവന
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications