കണക്കുകള്‍ അപ്രസക്തമാക്കും പത്തനംതിട്ടയിലെപോരാട്ടം
പത്തനംതിട്ട: പൊതുവേ യുഡിഎഫിന്റെ ശക്തികേന്ദ്രമാണ് പത്തനം തിട്ട. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പുകാലത്താണ് മണ്ഡം രൂപീകരിച്ചത്. മണ്ഡലരൂപീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ യുഡിഎഫ് പത്തനംതിട്ടയില്‍ ശരിക്കും ശക്തിതെളിയിച്ചു. കോണ്‍ഗ്രസിന്റെ ആന്റോ ആന്റണി സിപിഎമ്മിന്റെ അനന്തഗോപനെ 1,11,206 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ഒരുതരം ബലാബലമാണ് കാണാനായത്. നാല് സീറ്റില്‍ യുഡിഎഫും മൂന്ന് സീറ്റില്‍ എല്‍ഡിഎഫും. അടൂരും റാന്നിയും തിരുവല്ലയും ഇടതിനോടൊപ്പം നിന്നപ്പോള്‍ കോന്നിയും കാഞ്ഞിരപ്പള്ളിയും, പൂഞ്ഞാറും, ആറന്‍മുളയും യുഡിഎഫിനൊപ്പം നിന്നു.

നാല് മണ്ഡലങ്ങളില്‍ നിന്ന് യുഡിഎഫിന് ലഭിച്ച മുന്‍ തൂക്കം 42195 വോട്ടുകളാണ്. മൂന്ന് മണ്ഡലങ്ങളില്‍ നിന്ന് എല്‍ഡിഎഫിന് ലഭിച്ചതാകട്ടെ 17,988 വോട്ടുകളുടെ ഭൂരിപക്ഷവും. തട്ടിക്കിഴിച്ച് നോക്കിയാല്‍ യുഡിഎഫിന് 24,207 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഈ കണക്ക് പ്രകാരം മണ്ഡലം ഏതാണ്ട് യുഡിഎഫിന് അനുകൂലമാണെന്ന് ഇപ്പോഴും പറയാവുന്നതാണ്. എല്‍ഡിഎഫും യുഡിഎഫും ജയിച്ച മണ്ഡലങ്ങളും ഭൂരിപക്ഷവും പരിശോധിക്കാം
എല്‍ഡിഎഫ് മണ്ഡലങ്ങള്‍
1. അടൂര്‍ - സി ഗോപകുമാര്‍(സിപിഐ) - 607
2. റാന്നി - രാജു എബ്രഹാം(സിപിഎം) - 6,614
3. തിരുവല്ല - മാത്യു ടി തോമസ്(ജനത ദള്‍-എസ്) - 10,767
യുഡിഎഫ് മണ്ഡലങ്ങള്‍
1. ആറന്‍മുള - കെ ശിവദാസന്‍ നായര്‍(കോണ്‍) - 6,511
2. കോന്നി - അടൂര്‍ പ്രകാശ്(കോണ്‍) - 7,774
3. പൂഞ്ഞാര്‍ - പിസി ജോര്‍ജ്ജ്(കേരള കോണ്‍. എം) - 15,704
4. കാഞ്ഞിരപ്പള്ളി - ഡോ എന്‍ ജയരാജ്(കേരള കോണ്‍. എം) - 12,206












Click it and Unblock the Notifications