കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളവും കസ്തൂരിയും കത്തും

  • By Soorya Chandran
Google Oneindia Malayalam News

കണക്കുകളുടെ കളിയൊന്നും ഇത്തവണ പത്തനംതിട്ടയില്‍ വിലപ്പോവില്ല. ആറന്‍മുള വിമാനത്താവളവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഒക്കെയായിരിക്കും ഇത്തവണത്തെ പ്രധാനവിഷയങ്ങള്‍.

ജനപ്രിയ എംപിയായിരുന്ന ആന്റോ ആന്റണിയെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്. സിപിഎം ആണെങ്കില്‍ ഒരു പടി മുമ്പേ എറിഞ്ഞു. മുന്‍ കോണ്‍ഗ്രസ്സുകരനായ പീലിപ്പോസ് തോമസിനെ സ്ഥാനാര്‍ത്ഥിയാക്കി.

പീലിപ്പോസ് തോമസ് വെറുമൊരു മുന്‍ കോണ്‍ഗ്രസ്സുകാരല്ല. എഐസിസി അംഗമായിരിക്കെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിടുന്നത്. മാത്രമോ, പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷന്‍കൂടിയാണ് അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിക്ക് വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഇതേ പീലിപ്പോസ് തോമസ് തന്നെ.

Peelipose Thomas

ആറന്‍മുള വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ടാണ് താന്‍ കോണ്‍ഗ്രസിനോട് പിണങ്ങിയതെന്നാണ് പീലിപ്പോസ് തോമസിന്റെ അവകാശവാദം. വിമാനത്താവള വിരുദ്ധ സമരങ്ങളുടെയെല്ലാം മുന്‍നിരയില്‍ തന്നെ പീലിപ്പോസ് തോമസ് ഉണ്ടായിരുന്നു താനും. പത്തനംതിട്ടയിലെ പ്രധാന വിഷയങ്ങളില്‍ ഒന്നായ ആറന്‍മുളയില്‍ പീലിപ്പോസിനെ മുന്‍ നിര്‍ത്തി സിപിഎം സ്‌കോര്‍ ചെയ്തിരിക്കുന്നു എന്ന് വേണം കരുതാന്‍.

വികസന വാദിയും പൊതുജനപ്രിയനും ആയ ആന്റോ ആന്റണി പക്ഷേ വിമാനത്താവളത്തിന് എതിരല്ല. എന്ന് മാത്രമല്ല, അനുകൂലവും ആണ്. പാര്‍ട്ടിക്കാര്‍ക്കിടയില്‍ നല്ല പേരുണ്ടെങ്കിലും സമരക്കാര്‍ ആന്റോയെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം ഇതാണ്. എന്നാലും ആറന്‍മുള നിയോജകമണ്ഡലത്തിനപ്പുറത്തേക്ക് വിമാനത്താവളം ഒരു വിഷയമാകില്ലെന്നാണ് ആന്റോയുടെ പ്രതീക്ഷ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം പുറത്ത് വന്നതോടെ മലയോര മേഖലയും തന്നെ ചതിക്കില്ലെന്ന് ആന്റോ പ്രതീക്ഷിക്കുന്നു.

പക്ഷേ, വിമാനത്താവള വിഷയം ഒരു വികാരമായാല്‍, കസ്തൂരിരംഗനില്‍ ജനം പ്രതികരിച്ചാല്‍, കുറച്ചു പഴയ കോണ്‍ഗ്രസ്സുകാരൊക്കെ മറിച്ചുകുത്തിയാല്‍ പത്തനംതിട്ട ഇടതുപക്ഷത്തേക്ക് പോരും എന്നാണ് ലഭിക്കുന്ന സൂചനകള്‍. അടിയൊഴുക്കുകള്‍ ശക്തമാണ്. പോളിങ് ദിനത്തില്‍ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുമെന്ന് ഇപ്പോഴേ പ്രവചിക്കാന്‍ സാധ്യമല്ലല്ലോ.

<strong>പത്തനംതിട്ടയില്‍ കണക്കുകള്‍ വിലപ്പോവില്ല</strong>പത്തനംതിട്ടയില്‍ കണക്കുകള്‍ വിലപ്പോവില്ല

English summary
Statistics will do nothing in Pathanamthitta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X