അമ്മ നോക്കി നില്‍ക്കെ കുഞ്ഞിനെ കടിച്ച് കീറി; തെരുവ് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു
പാലക്കാട്: അമ്മ നോക്കി നില്‍ക്കെ കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചു. പാലക്കാട് കുത്താമ്പുള്ളിയിലാണ് കുട്ടിയെ കുളിപ്പിക്കുന്നതിനിടെ തെരുവ് നായ കടിച്ചത്. കുത്താമ്പുള്ളി ചാമുണ്ഡി നഗറിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് പാത്രത്തില്‍ കിടത്തി ആറ് മാസം പ്രായമുള്ള താര എന്ന കുട്ടിയെ അമ്മ കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം.
പട്ടി ഓടിയെത്തി കുട്ടിയെ കടിച്ച് വലിക്കാന്‍ ശ്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ്
കുഞ്ഞിന്റെ വയറില്‍ മുറിവേറ്റിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. കുത്താമ്പുള്ളിയില്‍ മൂന്ന് വയസുകാരന് നേരെയും പട്ടിയുടെ ആക്രമണമുണ്ടായി. അക്രമകാരിയായ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്താമ്പുള്ളിയില്‍ തെരുവ് നായകളുടെ ശല്യം കൂടുതലാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം തെരുവ് നായകളുടെ ആക്രമത്തില്‍ രണ്ട് കുട്ടികള്‍ക്കും മധ്യവയസ്‌കനും പരിക്കേറ്റിരുന്നു.
Read Also: ഈ കുട്ടികളിതെന്ത് ഭാവിച്ചാ; ബെംഗളൂരുവിലേക്ക് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനികളുടെ കയ്യില്‍ ഒരുലക്ഷം രൂപ!
മൂന്ന് വയസുകാരന്‍ ആദര്‍ശ്, മുരളീകൃഷ്ണന്‍ എന്നിവരെയാണ് തെരുവ് നായകള്‍ ആക്രമിച്ചത്. ആദര്‍ശിനെ വീട്ടില്‍ കയറിയാണ് കടിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയവര്‍ നായയെ ഓടിച്ചിട്ട് തല്ലിക്കൊന്നു. പട്ടിക്ക പേ വിഷബാധ ഉണ്ടായിരുന്നില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം തൃശൂരിലെ മാളയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവം സ്‌കൂള്‍ കുട്ടികളടക്കം ആറ് പേരെ അക്രമിച്ച തെരുവ് നായക്ക് പേ വിഷ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. നിരവധി തെരുവ് നായ്കള്‍ കാല്‍നടയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഭീഷണിയായി മാളയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. ഇവയെ പിടികൂടി പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: മാണിയെ ആര്‍ക്കും വേണ്ടാത്തവനാക്കുക; പതുങ്ങിയിരുന്ന പുലികള്‍ പുറത്ത് ചാടിയതിന് പിന്നില്‍...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications