കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്ടിക്കടകള്‍ നീക്കം ചെയ്യാനെത്തിയ അധികൃതരെ യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

  • By Desk
Google Oneindia Malayalam News

ബദിയടുക്ക: ടൗണിലെ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ നീക്കം ചെയ്യാന്‍ എത്തിയ പഞ്ചായത്ത് അധികൃതരെ യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. നിരന്തരമായ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ നീക്കം ചെയ്യാനും പുനരധിവാസമെന്ന നിലയില്‍ സ്ഥലം കണ്ടെത്തി നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സിഐടിയു വിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ഭരണ സമിതി യോഗം ചേര്‍ന്ന് പെട്ടിക്കടകള്‍ നീക്കം ചെയ്യാന്‍ തീരുമാനം എടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ്, പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകളുടെ അധികൃതര്‍ പെട്ടിക്കടകള്‍ നീക്കം ചെയ്യാനെത്തിയത്.

citu

പെട്ടിക്കടകള്‍ നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വഴിയോര വ്യാപാരി സ്വയം തൊഴില്‍ സമിതി(സിഐടിയു)യും എസ്ടിയുവും രംഗത്തെത്തി. വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതി ഭാരവാഹികളായ എംആര്‍ ദിനേശന്‍, ബാലകൃഷ്ണ മണിയാണി, ശ്രീനിവാസ പുരുഷ, ബിഎം ഹനീഫ, സിപിഎം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ജഗനാഥ ഷെട്ടി, എസ്ടിയു മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് വിദ്യാഗിരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. പിന്നീട് സംഘര്‍ഷം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ തിരികെ പോയി. പഞ്ചായത്തിലെ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ പറഞ്ഞു.

ചെങ്ങന്നൂരിൽ കുമ്മനം മത്സരിക്കും? ശ്രീധരൻ പിള്ള പിന്മാറി, കുമ്മനത്തെ നിർദേശിച്ച് പാർട്ടി ജില്ല ഘടകംചെങ്ങന്നൂരിൽ കുമ്മനം മത്സരിക്കും? ശ്രീധരൻ പിള്ള പിന്മാറി, കുമ്മനത്തെ നിർദേശിച്ച് പാർട്ടി ജില്ല ഘടകം

English summary
Street shop vendors blocked by Panchayath authority for clearing street shop vendors from
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X