അന്‍വറിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരങ്ങളെല്ലാം വിഴുങ്ങി, പഴയ കോണ്‍ഗ്രസുകാരന്റെ പണത്തിന് മുന്നില്‍ കോണ്‍ഗ്രസും മുട്ട് മടക്കിയോ?
മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ച സമരങ്ങളെല്ലാം വിഴുങ്ങി. അന്‍വറിന്റെ നിയമ ലംഘനങ്ങളെ കുറിച്ചു ദിവസവും പുതിയ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ശക്തമായ പ്രതിഷേധവും സമരപരിപാടികളുമായി രംഗത്തുവരേണ്ട മലപ്പുറം, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് ഒരുഅനക്കവുമില്ല.
ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണം.. അശോകന്റെ ഹർജി സുപ്രീം കോടതിയിൽ
നിലമ്പൂരില്‍നിന്നും ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ച പഴയ കോണ്‍ഗ്രസ് നേതാവ്കൂടിയായ അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേരത്തെ സമര പ്രഖ്യാപനം നടത്തിയിരുന്നു. കക്കാടംപൊയിലിലിലെ വാട്ടര്‍തീം പാര്‍ക്കിനെതിരായ യൂത്ത് കോണ്‍ഗ്രസ് സമരം കോഴിക്കോട് ഡി.സി.സി നേതൃത്വം ഏറ്റെടുക്കുമെന്നായിരുന്നു പ്രസിഡന്റ് ടി.സിദ്ദിഖിന്റെ പ്രഖ്യാപനം.

കക്കാടംപൊയ്ലിലെ പി.വി അന്‍വറിന്റെ വാട്ടര്‍തീംപാര്‍ക്ക്.
മലപ്പുറം ഡി.സി.സി നേതൃത്വം ശക്തമായ സമരം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവ ഒന്നും ഉണ്ടായില്ലെന്നു മാത്രം. പാര്ക്കിന് നിയമവിരുദ്ധമായി അനുമതി നല്കിയ കക്കാടംപൊയിലിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ നടപടിയെടുക്കാന്‍ പോലും ഡി.സി.സി നേതൃത്വത്തിനു കഴിഞ്ഞില്ല.
അന്‍വറിനെ പറ്റി ഒന്നുംപറയാതെ ഗെയിലിനെതിരെ മലപ്പുറം ഡി.സി.സി പ്രസിഡന്റ് നടത്തിയ നിരാഹാരസമരവും കോണ്‍ഗ്രസില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അന്‍വറിന്റ കക്കാംപൊടയിലെ നിയമലംഘനം നടത്തിയ പാര്‍ക്കിന്റെ മാനേജര്‍ സ്ഥലത്തെ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റ് തന്നെയാണ് വെളിപ്പെടുത്തിയത്.
സ്ഥലം ഉള്‍ക്കൊള്ളുന്ന കൂടരഞ്ഞി പഞ്ചായത്തിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ക്കിനെ ചുറ്റിപ്പറ്റി ജീവിക്കുന്നുണ്ട്. അതോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയം നോക്കാതെ പാര്‍ക്കില്‍നിന്നും അന്‍വറില്‍നിന്നും വന്‍തുക കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ കൈപ്പറ്റാറുണ്ടെന്നും കോണ്‍ഗ്രസ് ഭാരവാഹികള്‍തന്നെ സമ്മതിക്കുന്നുണ്ട്.
ഇത്തരത്തില്‍ അന്‍വറിന്റെ പണംകൈപ്പറ്റുന്നതിനാലാണു പ്രാദേശിക തലത്തില്‍ യാതൊരുവിധ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അന്‍വറിനെതിരെ ഉണ്ടാകാത്തത്. നിയമലംഘിച്ച പാര്ക്കിന് ലൈസന്‍സ് നല്‍കിയത് കോണ്‍ഗ്രസ് പ്രദേശിക നേതൃത്വത്തിന് അന്‍വറിനോടുള്ള താല്പര്യം വ്യക്തമാക്കുന്നതാണ്. നിലമ്പൂരില്‍ ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ചില്‍ മലപ്പുറത്തെ കോണ്‍ഗ്രസിന്റെ പ്രതിഷേധം അവസാനിച്ചു. ഭൂ പരിധി നിയമം ലംഘിച്ച് അന്‍വര്‍ ഭൂമി കൈവശം വെക്കുന്നതായി തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം അനങ്ങിയില്ല. അന്‍വറിന്റെ നിയമലംഘനത്തെക്കുറിച്ച് മൗനം പാലിച്ച ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഗെയിലിനെതിരെ നിരാഹാര സമരം നടത്തുകയായിരുന്നു. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് അന്‍വറിനെതിരെ ആഞ്ഞടിച്ചപ്പോഴും ഡി.സി.സി പ്രസിഡന്റ് മൗനം പാലിച്ചു.
മുന്‍ കോണ്‍ഗ്രസ് നേതാവായ അന്‍വര്‍ കെ.മുരളീധരനൊപ്പം ഡി.ഐ.സിയിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് ഏറനാട്ടിലും വയനാട് ലോക്സഭാ മണ്ഡലത്തിലും സ്വതന്ത്രനായി മത്സരിച്ചത്. ഇതിനു ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആര്യാടന് ഷൗക്കത്തിനെ പരാജയപ്പെടുത്തി ഇടതുസ്വതന്ത്രനായി വിജയിക്കുകയായിരുന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം അന്‍വറിനെ പിന്തുണച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
വി,വി പ്രകാശ് അടക്കമുള്ളവര്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിലും സജീവമായിരുന്നില്ല. ഈ ബന്ധമാണ് അന്‍വറിനെതിരായ സമരത്തില്‍ നിന്നും നേതൃത്വം മാറിനില്‍ക്കുന്നതിനു കാരണമെന്ന ആക്ഷേപവും മറുവിഭാഗം ഉയര്‍ത്തുന്നുണ്ട്. അതേസമയം അന്‍വറിനെതിരായ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സമരത്തെ കോണ്‍ഗ്രസ് നേതാാക്കള്‍ ഇടപെട്ട് അവസാനിപ്പിച്ചതായും ആരോപണമുണ്ട്. നിലമ്പൂര്‍ തട്ടകമാക്കിയിരുന്ന ആര്യാടന് മുഹമ്മദ് കഴിഞ്ഞ തവണ മത്സര രംഗത്തുനിന്നും മാറി നിന്ന് മകന് ഷൗക്കത്തിനെയാണു നിലമ്പൂരില്‍ മത്സരിപ്പിച്ചത്. മകന് അന്‍വറിനോട് പരാജയപ്പെട്ടതിനാല്തന്നെ ആര്യാടന് മുഹമ്മദിനും മകന്ഷൗക്കത്തിനുമാണു നിലവില്‍ അന്‍വറിനെതിരെ രംഗത്തുള്ളത്. എന്നാല്‍ പരസ്യമായ അന്‍വര്‍ വിരുദ്ധ നിലപാടുകളും പ്രതിഷേധങ്ങളും അറിയിക്കാന്‍ ഇവരും രംഗത്തില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications