പണിമുടക്ക് ദിവസത്തെ കൂലി ആവശ്യപ്പെട്ടില്ല; മനോരമ വാർത്തയ്ക്കെതിരെ സിഐടിയു
തിരുവനന്തപുരം; പണിമുടക്ക് ദിവസത്തെ കൂലി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിശദീകരിച്ച് സി ഐ ടി യു. ഇത് സംബന്ധിച്ച് മനോരമ നൽകിയ വാർത്തയിലാണ് പ്രതികരണം. 'രണ്ടു ദിവസത്തെ പണിമുടക്കിന് രണ്ട് ദിവസത്തെ ശമ്പളം പിടിക്കുന്നതിന് ആരും എതിരല്ല. എല്ലാ വ്യവസായ സ്ഥാപനങ്ങളിലും അങ്ങനെയാണ് ചെയ്യുന്നത്. രണ്ട് ദിവസത്തെ ശമ്പളം ഉപേക്ഷിച്ചുകൊണ്ടു തന്നെയാണ് 'രാജ്യത്തെ രക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി ദേശീയ പണിമുടക്കിൽ തൊഴിലാളികൾ അണിചേർന്നത്. എന്നാൽ രണ്ട് ദിവസത്തെ പണിമുടക്കിന് പതിനാറ് ദിവസത്തെ ശമ്പളം പടിച്ചു വക്കാനുള്ള ബിപിസിഎൽ മാനേജ്മെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ കോർപ്പറേറ്റ് നീക്കത്തിനെതിരെ പ്രതിഷേധിക്കുമെന്നാണ് എളമരം കരീം പറഞ്ഞത്. എന്നാൽ ഇക്കാര്യം തെറ്റായി തലക്കെട്ട് നൽകി തെറ്റിദ്ധാരണ പരത്തുന്ന വിധിത്തിലാണ് മനോരമ പ്രസിദ്ധീകരിച്ചതെന്ന്' സിഐടിയു പ്രസ്താവനയിൽ പറഞ്ഞു. പൂർണരൂപം വായിക്കാം

തൊഴിലാളികൾക്കെതിരെ നിരന്തരം വ്യാജവാർത്ത നൽകുന്ന പ്രചാരവേല മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും സംഘടന വ്യക്തമാക്കി. ഇത് സംബന്ധിച്ച് മനോരമയിൽ വന്ന വാർത്തയ്ക്കെതിരെ
തൊഴിലാളി സംഘടനകൾക്ക് അഭിപ്രായങ്ങൾ പറയാനുള്ള അവസരം പോലും നൽകാതെ മാർച്ച് 28, 29 ദേശീയ പണിമുടക്ക് തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവച്ച ഉത്തരവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 12 ന് ഹൈക്കോടതി മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. ഹൈക്കോടതി മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി . എളമരം കരീം എംപി നടത്തിയ പ്രസംഗം മലയാള മനോരമ തെറ്റായ തലക്കെട്ട് നൽകി റിപ്പോർട്ടു ചെയ്യുകയും, അത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് ഈ പ്രസ്താവന പുറപ്പെടുവിക്കുന്നത്.
ഹൈക്കോടതി മാർച്ചിന് മനോരമ നൽകിയ തലക്കെട്ട് "പണിമുടക്കിയവർക്ക് ശമ്പളം നൽകിയില്ലെങ്കിൽ റിഫൈനറി സ്തംഭിപ്പിക്കുമെന്ന് എളമരം കരീം" എന്നായിരുന്നു.തുടർന്ന് നൽകിയ റിപ്പോർട്ടിൽ വസ്തുതയെന്താണെന്ന് പറയുന്നുമുണ്ട്. റിപ്പോർട്ടിന് നേർ വിപരീതമായ അർത്ഥം വരുന്ന തലക്കെട്ട് നൽകിയത് തൊഴിലാളികളുടെ പ്രതിഷേധ സമരങ്ങളെ തകർക്കാനായി നടത്തി വരുന്ന ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായിട്ടാണ്.
മറ്റു വ്യവസായ സ്ഥാപനങ്ങളിലെന്ന പോലെ ബിപിസിഎൽ - കൊച്ചി റിഫൈനറി തൊഴിലാളികൾ പതിനാലു ദിവസം മുമ്പ് നോട്ടീസ് നൽകിയാണ് പണിമുടക്കിയത്. നിയമാനുസൃതമായി നോട്ടീസ് നൽകി പണിമുടക്കിയ കൊച്ചി റിഫൈനറി തൊഴിലാളികളുടെ പതിനാറു ദിവസത്തെ വേതനം പിടച്ചുവയ്ക്കാനുള്ള നടപടിയുമായി മാനേജ്മെൻ്റ് മുന്നോട്ടു പോവുകയാണ്. ഇതിൻ്റെ ഭാഗമായുള്ള നോട്ടീസ് കമ്പനിയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ഒരു നിയമവും 16 ദിവസത്തെ ശമ്പളം പിടിച്ചു വയ്ക്കാനുള്ള അവകാശം മാനേജ്മെൻ്റിന് നൽകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് രണ്ട് ദിവസം പണിമുടക്കിയ കൊച്ചി റിഫൈനറി തൊഴിലാളികളുടെ പതിനാറു ദിവസത്തെ വേതനം നിയമവിരുദ്ധമായി മാനേജ്മെൻ്റ് പിടിച്ചു വച്ചാൽ റിഫൈനറിയിൽ നിന്നും ഒരു തുള്ളി ഇന്ധനം പുറത്തു വിടാത്ത വിധത്തിലുള്ള പ്രതിഷേധ പരിപാടികൾ തൊഴിലാളി സംഘടനകൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
Recommended Video
രണ്ടു ദിവസത്തെ പണിമുടക്കിന് രണ്ട് ദിവസത്തെ ശമ്പളം പിടിക്കുന്നതിന് ആരും എതിരല്ല. എല്ലാ വ്യവസായ സ്ഥാപനങ്ങളിലും അങ്ങനെയാണ് ചെയ്യുന്നത്. രണ്ട് ദിവസത്തെ ശമ്പളം ഉപേക്ഷിച്ചുകൊണ്ടു തന്നെയാണ് 'രാജ്യത്തെ രക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി ദേശീയ പണിമുടക്കിൽ തൊഴിലാളികൾ അണിചേർന്നത്. എന്നാൽ രണ്ട് ദിവസത്തെ പണിമുടക്കിന് പതിനാറ് ദിവസത്തെ ശമ്പളം പടിച്ചു വക്കാനുള്ള ബിപിസിഎൽ മാനേജ്മെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ കോർപ്പറേറ്റ് നീക്കത്തിനെതിരെ പ്രതിഷേധിക്കുമെന്നാണ് എളമരം കരീം എം പി പ്രസംഗത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ളത്. പകൽ വെട്ടത്തിൽ ആയിരക്കണക്കിന് തൊഴിലാളികളെ സാക്ഷിയാക്കി പറഞ്ഞ കാര്യമാണ് തെറ്റായി തലക്കെട്ട് നൽകി തെറ്റിദ്ധാരണ പരത്തുന്ന വിധിത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. തെറ്റായ വാർത്തകൾ നൽകി തൊഴിലാളികൾക്കെതിരായി നടത്തുന്ന ഇത്തരം പ്രചാരവേലകളിൽ നിന്നും മലയാള മനോരമ പിൻമാറണമെന്നും, തലക്കെട്ട് മാത്രം വായിച്ച് സോഷ്യൽ മീഡിയവിചാരണ നടത്തുന്നവർ വസ്തുതകൾ മനസ്സിലാക്കി അതിൽ നിന്നും പിൻമാറണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യർത്ഥിക്കുന്നു.












Click it and Unblock the Notifications