Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നായര്‍ക്കെതിരെയുള്ള പ്രതിഷേധം കടുക്കുന്നു; വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ഭീഷണി മുഴക്കി

എബിവിപി പ്രവര്‍ത്തകരാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ തിരുവനന്തപുരത്തെ ഫഌറ്റിന്റെ ഏഴാം നിലയില്‍ കറി താഴേക്ക് ചാടുമെന്ന് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയായിരുന്നു

തിരുവനന്തപുരം: ലക്ഷ്മി നായരുടെ ഫഌറ്റിന് മുകളില്‍ കയറി വിധ്യാര്‍ത്ഥികളുടെ ആത്മഹത്യ ഭീഷണി. ലോ അക്കാധമിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ ക്രൂരതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ സ്ഥാപന അധികൃതര്‍ക്കു നേരെയുള്ള പ്രതിഷേധം കടുത്തു വരികയാണ്.

എബിവിപി പ്രവര്‍ത്തകരാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ തിരുവനന്തപുരത്തെ ഫഌറ്റിന്റെ ഏഴാം നിലയില്‍ കറി താഴേക്ക് ചാടുമെന്ന് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ പ്രവര്‍ത്തകരാണ് കെട്ടിടത്തിന് മുകളില്‍ കയറിയത്.

Lakshmi Nair

ഏകദേശം മുപ്പതോളം പ്രവര്‍ത്തകരാണ് ലക്ഷമി നായരുടെ ഫഌറ്റിലെത്തി പ്രതിഷേധിച്ചത്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയണം എന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പോലീസ് സ്ഥലതെത്തി ഇവരെ ബലപ്രയോഗത്തിലൂടെ നിലത്തിറക്കുകയായിരുന്നു. നിലത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ പിന്നീട് ഫഌറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+