Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള സമയത്ത് പരീക്ഷ നടത്തി കൊടുക്കുമെന്ന് മന്ത്രി ബിന്ദു

കല്‍പ്പറ്റ: ദുരന്തം തകര്‍ത്ത വയനാട് സന്ദര്‍ശിച്ച് മന്ത്രി ആര്‍ ബിന്ദു. വയനാട്ടിലെ ഓരോ വിദ്യാര്‍ത്ഥിക്കും എന്താണ് വേണ്ടതെന്ന കാര്യം പരിശോധിക്കും. യൂണിവേഴ്‌സിറ്റിയിലെ രജിസ്ട്രാര്‍മാര്‍ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നു. ദുരന്തബാധിത മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ താല്‍പര്യപ്രകാരം അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തും സമയത്തുമായി പരീക്ഷ നടത്തി കൊടുക്കാനാണ് യൂണിവേഴ്‌സിറ്റികള്‍ തീരുമാനിച്ചത്. അത്തരത്തില്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട് പോയവര്‍ക്ക് എത്രയും വേഗം അത് തിരികെ ലഭിക്കാന്‍ വഴിയുണ്ടാക്കും. കല്‍പ്പറ്റ കോളേജില്‍ ആരംഭിക്കുന്ന സെന്റര്‍ മുഖാന്തിരം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കും. അവര്‍ക്ക് നഷ്ടമായ മാര്‍ക്ക്‌ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കാന്‍ യൂണിവേഴ്‌സിറ്റികളും സെല്‍ രൂപീകരിക്കും. അതിലൂടെ ഏറ്റവും വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനാണ് തീരുമാനമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

minister-bindu

പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ എത്രത്തോളമുണ്ടെന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനോടകം കുറച്ച് പഠനോപകരണങ്ങള്‍ എന്‍എസ്എസ് വഴി നല്‍കിയിട്ടുണ്ട്. പുസ്തകങ്ങള്‍, പെന്നുകള്‍ മാത്രമല്ല, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപുകള്‍ വരെ പഠനോപകരണങ്ങളില്‍ വരും.

മൊബൈലും ലാപ്‌ടോപ്പുമെല്ലാം ഉന്നത വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് ആവശ്യമാണ്. അതെല്ലാം ശേഖരിച്ച് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. എന്‍എസ്എസിലൂടെയാണ് ഇതെല്ലാം ശേഖരിച്ച് നല്‍കുന്നത്. എന്‍എസ്എസ് വഴിയും, സ്‌പോണ്‍സര്‍മാര്‍ മുഖേനയും കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള പഠനോപകരണങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

എന്‍എസ്എസ് 150 വീടുകളാണ് പണിത് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിക്കാമെന്ന തരത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവരുടെ സമ്പൂര്‍ണമായ പുനരധിവാസമാണ് ഇവിടെ ഏറ്റെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പും, സാമൂഹ്യ നീതി വകുപ്പും കൈകോര്‍ത്ത് പിടിച്ച് കൊണ്ട് ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം ലഭ്യമാവും.

ദുരന്തത്തില്‍ പലരെയും നഷ്ടപ്പെട്ടവരുണ്ടാവും. അവര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയി എന്ന ധാരണ വേണ്ടതില്ല. അവരുടെ പുനരധിവാസം ഏറ്റെടുക്കും. കേരളത്തിന് പുറത്ത് പഠിക്കുന്നവരുടെ കാര്യത്തില്‍ അതാത് സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. പക്ഷേ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തില്‍ ഇടപെട്ട് നടപടി വേഗത്തിലാക്കാന്‍ ശ്രമിക്കും.

ക്യാമ്പുകളിലും പുറത്ത് വീടുകളിലുമായി താമസിക്കുന്നവര്‍ക്ക് ഏത് ആവശ്യത്തിനും കല്‍പ്പറ്റയിലെ ഈ സെന്ററില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.വീടില്ലാത്തവര്‍ക്ക് അടക്കം വീട് നല്‍കും. ബാക്കിയുള്ളവര്‍ക്കും അത് ലഭിക്കും. അത്തരത്തിലാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+