കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയംപാറയിലെ സുബൈദയെ കൊന്നത് പട്‌ള സ്വദേശി ഉള്‍പ്പെട്ട നാലംഗസംഘം; രണ്ട് പേര്‍ വലയില്‍

  • By Desk
Google Oneindia Malayalam News

പെരിയ: ആയംപാറ ചെക്കിപ്പാറയിലെ സുബൈദ(60)യെ കൊന്നത് കാസര്‍കോട് പട്‌ള സ്വദേശിയടക്കം നാലംഗ സംഘമാണെന്ന് കേസ് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരനും സംഘവും തിരിച്ചറിഞ്ഞു. പട്‌ളയിലെ അസീസ്(21), സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (38) എന്നിവര്‍ പൊലീസ് വലയിലാണ്. മാന്യ കുഞ്ചാര്‍ സ്വദേശികള്‍ ഒളിവില്‍ പോയതായാണ് വിവരം. കവര്‍ന്ന ആറരപ്പവന്‍ സ്വര്‍ണാഭരണം പൊലീസ് കണ്ടെടുത്തു. നാളെ രാവിലെ ഐജി കാസര്‍കോട്ടെത്തി പത്രസമ്മേളനത്തോടെ അറസ്റ്റ് വിവരം പുറത്ത് വിടും.

ഹലോ ഹലോ... മൊബൈൽ ഫോണിന് വിലകൂടും! അഞ്ച് ശതമാനം നികുതി വർദ്ധിപ്പിച്ചു...ഹലോ ഹലോ... മൊബൈൽ ഫോണിന് വിലകൂടും! അഞ്ച് ശതമാനം നികുതി വർദ്ധിപ്പിച്ചു...

ജനുവരി 17ന് ഉച്ചതിരിഞ്ഞാണ് സുബൈദയെ കൊന്ന് ആറരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചത്. പൊലീസ് സംഘം ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ അന്വേഷണത്തിനിടയില്‍ ഇന്നലെ രാവിലെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കര്‍ണ്ണാടക സ്വദേശിയായ അസീസിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്.

 murder-crime

അന്വേഷണത്തിനിടയില്‍ പട്‌ളയിലെ അസീസും പൊലീസ് വലയിലായി. ഇവരുടെ അറസ്റ്റ് മണത്തറിഞ്ഞ മറ്റു രണ്ട് പേര്‍ കടന്നു കളഞ്ഞു. ഒളിവില്‍ പോയ ഇരുവരും ആദ്യമായാണ് കേസില്‍ ഉള്‍പ്പെടുന്നത്. കേസിലെ മുഖ്യപ്രതി അസീസ് സ്വര്‍ണത്തിനായി ബന്ധുവിനെ കൊന്ന കേസിലും പ്രതിയാണ്

2011ല്‍ പൂഞ്ചാര്‍കട്ട തണ്ണീര്‍പന്ത ഗ്രാമത്തിലെ ഖദീജുമ്മയെ(35) കഴുത്ത് ഞെരിച്ച് കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് സുള്ള്യ സ്വദേശിയായ അസീസ്. അസീസിന്റെ രണ്ട് സഹോദരിമാരും കേസില്‍ പ്രതിയാണ്. ഒരു സഹോദരിയുടെ ഭര്‍ത്താവിന്റെ ബന്ധുവായ ഖദീജുമ്മയാണ് കൊല്ലപ്പെട്ടത്. പിന്നീട് കാസര്‍കോട്ടേക്ക് താമസം മാറിയ അസീസ് കോണ്‍ക്രീറ്റ് പണിക്കാരനായും മറ്റും കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു. ബ്രൗണ്‍ ഷുഗറും കഞ്ചാവും ഉപയോഗിക്കുന്ന സംഘം ഒത്തു കൂടിയതോടെ പണത്തിനായി കവര്‍ച്ചക്ക് പദ്ധതിയിടുകയായിരുന്നു.

പുഞ്ചാര്‍ക്കട്ടയിലെ കൊലയും, പെരിയയിലെ കൊലയും, സല്‍ക്കാരത്തിനിടയില്‍ ആയംപാറയിലെ സുബൈദ കൊല്ലപ്പെടും മുമ്പ് രണ്ട് ഗ്ലാസ് നാരങ്ങാ വെള്ളം ഒരുക്കിവെച്ചിരുന്നു. എത്തിയത് കൊലയാളികളെന്ന് അറിയാതെയായിരുന്നു സല്‍ക്കാരം. സമാനരീതിയിലാണ് ഏഴു വര്‍ഷം മുമ്പ് ഖദീജുമ്മയേയും കൊന്നത്. ചായയും പലഹാരങ്ങളും മേശപ്പുറത്ത് ഒരുക്കി വെച്ച നിലയിലായിരുന്നു. രണ്ട് കുട്ടികള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ് ജോലിക്കും പോയ സമയത്ത് അപ്രതീക്ഷിതമായെത്തിയ അസീസിനെയും രണ്ട് സഹോദരിമാരെയും സല്‍ക്കരിക്കുന്നതിനിടയിലായിരുന്നു കൊലപാതകം. ഓമ്‌നി വാനിലായിരുന്നു മൂവരും വീട്ടിലെത്തിയത്. അസീസും സഹോദരിമാരും മൃതദേഹം ഓമ്‌നിയില്‍ കയറ്റി അകലെ കടബ പൊലീസ് സ്റ്റേഷനിലെ ഗുണ്ട്യാ പാലത്തില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ആദ്യം കാണാതായതിനാണ് പൊലീസ് കേസെടുത്തത്. 15 ദിവസം കഴിഞ്ഞാണ് മൃതദേഹം പാലത്തിനടിയില്‍ നിന്ന് കിട്ടിയത്. അസീസിനെ സംശയമുണ്ടെന്ന അജ്ഞാത സന്ദേശമാണ് അന്ന് പ്രതിയെ കുടുക്കിയത്.

ലക്ഷ്യം വെച്ചത് പെരിയയിലെ മറ്റൊരു വീട്; പെട്ടു പോയത് സുബൈദ

പെരിയയിലെ പലയിടങ്ങളിലും അസീസ് കോണ്‍ക്രീറ്റ് ജോലിക്കെത്തിയിരുന്നു. അവിടെ ആള്‍താമസമില്ലാത്ത ഒരു വീട് കണ്ടുവെച്ച അസീസ് വിവരം മറ്റ് മൂന്നു പേരോട് പറഞ്ഞു. വാടകക്കെടുത്ത വെള്ള ഹ്യുണ്ടായി ഐ20 കാറിലാണ് വാടക ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേന നാലുപേരും ആയംപാറയിലെത്തിയത്. അതുവഴി വന്ന സുബൈദ ഇവരുമായി സംസാരിച്ചു. പരിചയക്കാരൊന്നും അല്ലാതിരുന്നിട്ട് കൂടി താനൊറ്റക്കാണ് താമസമെന്നൊക്കെയുള്ള വിവരം അവരോട് പറഞ്ഞു. കഴുത്തിലും കയ്യിലും ആഭരണങ്ങള്‍ കണ്ട സംഘം പിറ്റേന്ന് തന്നെ ഇവ തട്ടിയെടുക്കാനായി തന്ത്രം മെനഞ്ഞു. ജനുവരി 17ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് വെള്ള സ്വിഫ്റ്റ് കാറില്‍ നാലുപേരും എത്തിയത്. ഈ കാറും വാടകക്കെടുത്തതാണ്. രണ്ടു പേര്‍ മാത്രമാണ് വീട്ടില്‍ കയറിയത്. മറ്റു രണ്ട് പേര്‍ കാറിലിരുന്നു. കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് കാറിലുണ്ടായിരുന്ന പട്‌ളയിലെ അസീസ് മൊഴി നല്‍കിയത്.

English summary
Subaida murder, culprits are identified.Police will disclose the culprit soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X