സുബിക്ക് ഓപ്പറേഷന്‍ തീരുമാനിച്ചത് കഴിഞ്ഞയാഴ്ച: അപ്രതീക്ഷിതമായി മാറ്റി വെക്കേണ്ടി വന്നു: ടിനി ടോം
സുബിയെ ബാധിച്ച രോഗം എന്ന് പറയുന്നത് മണിച്ചേട്ടനെ ബാധിച്ചത് തന്നെയായിരുന്നു

ഏറെ അപ്രതീക്ഷിതമായിട്ടാണ് നടിയും അവതാരികയുമായ സുബി സുരേഷ് മരണപ്പെട്ട വിവരം പുറത്ത് വരുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവതാരക, മിമിക്രി താരം തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ താരം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളം മിമിക്രി രംഗത്തെ ആദ്യകാല വനിതാ കലാകാരികളില്‍ ഒരാള്‍ കൂടിയാണ് സുബി സുരേഷ്. അതേസമയം, ഒരാഴ്ചയായി സുബിയുടെ അസുഖവുമായി ബന്ധപ്പെട്ട കാര്യത്തിലായിരുന്നുവെന്നും എന്താണ് നടക്കാന്‍ പോവുന്നു എന്നതിനെക്കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നുവെന്നുമാണ് സഹതരാവും അടുത്ത സുഹൃത്തുമായ ടിനി ടോം വ്യക്തമാക്കുന്നത്.

സുബിയെക്കുറിച്ച് പറയുകയാണെങ്കില്‍ അവള്‍
സുബിയെക്കുറിച്ച് പറയുകയാണെങ്കില്‍ അവള്‍ കലാരംഗത്തേക്ക് വരുന്നത് തന്നെ എന്റെ കൈ പിടിച്ചാണ്. അന്നത്തെ കാലത്ത് മിമിക്രി രംഗത്ത് പെണ്‍കുട്ടികള്‍ വളരെ കുറവായിരുന്നു. അത്തരം ഒരു മേഖലയിലേക്ക് സുബി കടന്ന് വരികയും വളരെ വേഗത്തില്‍ തന്നെ തന്റെ കഴിവ് തെളിയിച്ച് സ്വന്തമായ ഒരു ഇടം കണ്ടെത്തുകയും ചെയ്തു.

രഞ്ജിത് സർ സംവിധാനം ചെയ്തത ഡ്രാമയെന്ന ചിത്രത്തില്‍ എന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയിലാണെങ്കിലും വേദിയിലാണെങ്കിലും സീരിയലിലാണെങ്കിലും ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് നമ്മള്‍. പതിനേഴ് ദിവസത്തോളമായി രാജഗിരി ആശുപത്രിയിലായിരുന്നു. ഈ വിവരം അറിയുമ്പോഴേക്കും ലാസ്റ്റ് സ്റ്റേജിലായിരുന്നു. പിന്നീടാണ് ട്രാന്‍സ്പ്ലാന്റേഷനെക്കുറിച്ച് ആലോചിക്കുന്നത്.

മിമിക്രിക്കാരനായ രാഹുല്‍ എന്ന സുഹൃത്തൊക്കെ
ബന്ധത്തില്‍ നിന്ന് തന്നെ ഒരാളെ ഡോണറായി കിട്ടിയിരുന്നു. സുരേഷ് ഗോപി വഴി അതിനുള്ള കാര്യങ്ങളൊക്കെ വേഗത്തിലാക്കി വരികയായിരുന്നു. മിമിക്രിക്കാരനായ രാഹുല്‍ എന്ന സുഹൃത്തൊക്കെ ഇതിന് വേണ്ടി ഓടി നടക്കാനായി ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച് ഓപ്പറേഷന്‍ തീരുമാനിച്ചിരുന്നെങ്കിലും ഹാർട്ടിന്റെ പ്രഷർ കൂടുകയും കിഡ്നിയെ ബാധിക്കുകയും ഡയാലിസിസ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് വെന്റിലേറ്ററിലാക്കിയിരുന്നത്.
മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്

ഷോയുടെ തിരക്കൊക്കെ ആരോഗ്യത്തേയും ഭക്ഷണത്തേയും ബാധിക്കാറുണ്ട്. അങ്ങനത്തെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും എത്രയോ കലാകാരന്‍മാർ ഇങ്ങനെ ജീവിക്കുന്നുണ്ട്. ആരെയാണ് എപ്പോഴാണ് ബാധിക്കുന്നതെന്ന് അറിയാന്‍ സാധിക്കില്ല. സുബിയെ ബാധിച്ച രോഗം എന്ന് പറയുന്നത് മണിച്ചേട്ടനെ ബാധിച്ചത് തന്നെയായിരുന്നു. ലിവറിലായിരുന്നു സുബിക്കും പ്രശ്നം.

സലീംകുമാറിന് ട്രാന്‍സ്പ്ലാന്റ് ചെയ്തത് പോലെ
സലീംകുമാറിന് ട്രാന്‍സ്പ്ലാന്റ് ചെയ്തത് പോലെ സുബിക്കും ട്രാന്‍സ്പ്ലാന്‍റ് ആവശ്യമായിരുന്നു. അതിനുള്ള ഡോണറെ കിട്ടിയിരുന്നു. വളരെ അഗ്രസീവായ രീതിയിലാണ് ഇത് സുബിയെ കയറിപ്പിടിച്ചത്. ആരോഗ്യമില്ലെങ്കിലും ഇത് മോശമായഘട്ടത്തിലേക്ക് പോവും. കൊറോണയുടെ ടൈമിലായിരിക്കും ഇത് മോശമായ രീതിയില്‍ പോയിട്ടുണ്ടാവുകയെന്നും ടിനി ടോം പറയുന്നു.












Click it and Unblock the Notifications