ഫാസിസത്തെ ഒറ്റയ്ക്കുനേരിടാനോ, അതും സിപിഎം, നടക്കാന്‍ പോകുന്നില്ലെന്ന് സുധാകരന്‍
ബംഗാളിലെ നേതാക്കളൊക്കെ ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്ത് ജീവിക്കേണ്ട അവസ്ഥയിലാണെന്ന് സുധാകരന്‍ പറഞ്ഞു
കണ്ണൂര്‍: വര്‍ഗീയ ഫാസിസത്തെ ഒറ്റയ്ക്ക് നേരിടുമെന്ന സിപിഎമ്മിന്റെ വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ആനയ്ക്ക് അണ്ണാന്‍ കല്യാണമാലോചിക്കുന്നത് പോലെയാണ് സിപിഎം ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ നേരിടാനൊരുങ്ങുന്നതെന്ന് സുധാകരന്‍ പറഞ്ഞു. ബംഗാളിലും ത്രിപുരയിലും നശിച്ചു കഴിഞ്ഞ പാര്‍ട്ടിയാണ് സിപിഎം. അവര്‍ പറയുന്ന കാര്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നും സുധാകരന്‍ പരിഹസിച്ചു.

കോണ്‍ഗ്രസിന്റെ നയങ്ങള്‍ ഉദാരവല്‍ക്കരണത്തോട് അടുത്ത് നില്‍ക്കുന്നതാണെന്ന് സിപിഎം പറയുന്നു. സിപിഎം 35 വര്‍ഷം ഭരിച്ച ബംഗാളില്‍ അവര്‍ ഇത് തന്നെയാണ് ചെയ്തത്. പാവപ്പെട്ട ഭൂമി എല്ലാം പിടിച്ചെടുത്ത അവര്‍ ടാറ്റയ്ക്ക് നല്‍കി. അതിന്റെ അവസ്ഥയാണ് പാര്‍ട്ടി അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ബംഗാളിലെ നേതാക്കളൊക്കെ ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്ത് ജീവിക്കേണ്ട അവസ്ഥയിലാണ്. പിണറായി ഇക്കാര്യമൊക്കെ അറിയുന്നുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി തോമസ് ചാണ്ടിയുടെ ആസ്തിക്ക് മുന്‍പിച്ച് അന്തിച്ച് നില്‍ക്കുന്നവനാണ്. എല്‍ഡിഎഫ് എംഎല്‍എമാരില്‍ 17 പേര്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പങ്കാളികളാണ്. ഇങ്ങനെയുള്ള പാര്‍ട്ടിക്കും ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എന്തധികാരമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications