കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാമണിയില്‍ നിന്നും അമൃതാനന്ദമയി വരെ...

Google Oneindia Malayalam News

കൊല്ലം: വിശ്വാസികള്‍ക്ക് അമ്മ, ലോകത്തിന് ആശ്ലേഷിക്കുന്ന വിശുദ്ധ, ഐക്യരാഷ്ട്ര സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച ആത്മീയ നേതാവ്, ലോക മത പാര്‍ലമെന്റിന്റെ ഉപദേശക..... അമ്മ എന്നും അമ്മച്ചി എന്നും വിളിക്കപ്പെടുന്ന മാതാ അമൃതാനന്ദമയി എന്ന ഇവര്‍ ആരാണ്. ദരിദ്രരെ സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണ് എന്ന് അമൃതാനന്ദമയി പറയുന്നത് ആത്മാര്‍ഥമാണോ.

ശരാശരി വിശ്വാസി പോലും അമ്പരന്നുപോകുന്ന കഥകളാണ് അമൃതാനന്ദമയിയുടെ ആശ്രമത്തെയും ബന്ധങ്ങളെയും പറ്റി പുറത്തുവരുന്നത്. വിവാഹ ജീവിതം പോലും വേണ്ടെന്ന് വെച്ച് ലോകസേവനത്തിനിറങ്ങിയ ആരാധ്യയാണോ ഇവര്‍. അതോ ശിഷ്യയായിരുന്ന ഗെയ്ല്‍ ട്രെഡ്വെല്‍ ആരോപിക്കുന്നത് പോലെ ശിഷ്യന്മാരോടൊത്ത് പോലും ലൈംഗിക ബന്ധം കാംക്ഷിക്കുന്ന കപടവേഷധാരിയോ.

കൊല്ലം പറയക്കടവില്‍ നിന്നും സുധാമണി എന്ന മുക്കുവപെണ്‍കുട്ടി ലോകത്തിന്റെ അമ്മയെന്ന പേരിലെത്താന്‍ നടന്നുതീര്‍ത്ത വഴികള്‍ ചെറുതല്ല. ഒരു നാടോടിക്കഥ പോലെ അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമായ പല രംഗങ്ങളും ഈ 60 കാരിയുടെ ജീവിതത്തിലുണ്ട്.

സുധാമണി ജനിച്ചത് പറയക്കടവില്‍

സുധാമണി ജനിച്ചത് പറയക്കടവില്‍

കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തിലെ പറയക്കടവിലാണ് 1953ല്‍ സുധാമണി ജനിച്ചത്. സുഗുണാനന്ദന്‍ - ദമയന്തി ദമ്പതികള്‍ക്ക് സുധാമണി അടക്കം 9 മക്കള്‍ ആയിരുന്നു. പാവപ്പെട്ട കുടുംബം. മത്സ്യബന്ധനമായിരുന്നു ഇവരുടെ ജീവിതമാര്‍ഗം.

ചെറുപ്പത്തില്‍ ഇഷ്ടം നൃത്തം

ചെറുപ്പത്തില്‍ ഇഷ്ടം നൃത്തം

നന്നേ ചെറുപ്പത്തിലേ സുധാമണിക്ക് നൃത്തത്തിലായിരുന്നു കമ്പം. കൊല്ലം - കരുനാഗപ്പള്ളി ഭാഗങ്ങളിലെ ദേവീദേവന്‍മാരുടെ പ്രച്ഛന്നവേഷം കണ്ടാണ് സുധാമണി വളര്‍ന്നത്. ശ്രീകൃഷ്ണന്‍, മഹാവിഷ്ണു, ഭദ്രകാളി, പരമശിവന്‍ തുടങ്ങിയ വേഷങ്ങള്‍ സുധാമണിയെ സ്വാധീനിച്ചിട്ടുണ്ടാകണം. സ്വന്തം വീട്ടില്‍ സുധാമണി ഈ വേഷങ്ങള്‍ അനുകരിക്കാറുണ്ടായിരുന്നത്രെ.

ആദ്യ വെളിപാട് പതിനേഴാം വയസ്സില്‍

ആദ്യ വെളിപാട് പതിനേഴാം വയസ്സില്‍

പതിനേഴ് വയസുള്ളപ്പോള്‍ അയല്‍വീട്ടില്‍ നടത്തിയ ഭജനയ്ക്കിടെയാണത്രെ സുധാമണി ആദ്യമായി ഉറഞ്ഞുതുള്ളിയത്. മൂത്ത സഹോദരനായ സുഭഗന്‍ അന്ന് സുധാമണിയെ ശാസിച്ചതായി പറഞ്ഞുകേള്‍ക്കുന്ന കഥകളിലുണ്ട്. അതിനുശേഷവും സുധാമണി കൃഷ്ണന്റെയും കാളിയുടെയും വേഷങ്ങള്‍ വീട്ടില്‍ ആടാറുണ്ടായിരുന്നത്രെ.

ആശ്രമം

ആശ്രമം

നന്നേ ചെറുപ്പത്തില്‍ തന്നെ ധ്യാനം ഇഷ്ടപ്പെട്ടിരുന്ന സുധാമണി വിവാഹജീവിതം വേണ്ടെന്ന് വെച്ച് ആശ്രമം ആരംഭിച്ചു. ചെറുപ്പം മുതല്‍ തന്നെ ഇവര്‍ ആരാധകരെ ആലിംഗനം ചെയ്യാറുണ്ടായിരുന്നത്രെ.

ആരാണീ നീല്‍ റോസ്‌നല്‍

ആരാണീ നീല്‍ റോസ്‌നല്‍

സുധാമണിയെ അമൃതാനന്ദമയിയാക്കിയത്് നീല്‍ റോസ്‌നല്‍ എന്ന വിദേശിയാണ് എന്ന് പറയപ്പെടുന്നു. സുധാമണിക്കും കൂട്ടര്‍ക്കും ആത്മീയ വ്യവസായത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തത് ഇയാളാണത്രെ. നീലകണ്ഠന്‍ എന്ന പേരിലാണ് ഇയാള്‍ അമ്മയ്‌ക്കൊപ്പം കൂടിയത് എന്നും പറയപ്പെടുന്നുണ്ട്.

ഗായത്രി

ഗായത്രി

നീല്‍ റോസ്‌നലിന്റെ കൂടെയുണ്ടായിരുന്ന ഗെയില്‍ ട്രെഡ്വേലാണത്രെ വിശുദ്ധ നരകം എന്ന പുസ്തകത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഗായത്രി എന്ന ഓസ്‌ട്രേലിയന്‍ വനിത. മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകളാണ് ഗായത്രിയിലൂടെ പുറംലോകം അറിഞ്ഞത്.

വിദേശികളാണ് താരം

വിദേശികളാണ് താരം

വിദേശികളായ ആരാധകരും ശിഷ്യരുമാണ് മാതാ അമൃതാനന്ദമയിയെ പോപ്പുലറാക്കിയത് എന്ന് പറയപ്പെടുന്നു. വിദേശികളുടെ വരവിന് ശേഷമാണത്രെ സുധാമണി മാതാ അമൃതാനന്ദമയി ആയി പേര് മാറ്റിയത്. വിദേശികളായ ശിഷ്യരെ നാട്ടില്‍ മലയാളം പഠിപ്പിക്കുകയായിരുന്നു.

അമൃതപുരി

അമൃതപുരി

പറയക്കടവിലെ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഇപ്പോള്‍ അമൃതപുരി എന്ന പേരില്‍ അറിയപ്പെടുന്നത്. കൊല്ലം നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരത്താണിത്. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനം കൂടിയാണ് ഇവിടം.

വിശുദ്ധ നരകം

വിശുദ്ധ നരകം

വിശുദ്ധ നരകം എന്നാണ് അമൃതാനന്ദമയിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച ഗെയില്‍ ട്രെഡ്വേല്‍ മഠത്തെ വിളിക്കുന്നത്. അമൃതാനന്ദമയിയെ കുറിച്ച് എല്ലാം അറിയാവുന്നവള്‍ എന്നാണ് ഇവരുടെ പ്രശസ്തി തന്നെ. കൊലപാതകങ്ങള്‍ അടക്കം മഠത്തില്‍ നടന്ന വിവരങ്ങള്‍ ഗായത്രിക്ക് അറിയാമത്രെ.

അമൃതസ്വരൂപാനന്ദ എന്ന ബാലു

അമൃതസ്വരൂപാനന്ദ എന്ന ബാലു

അമൃതസ്വരൂപാനന്ദ എന്ന ബാലുസ്വാമി തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ട് എന്നാണ് ട്രെഡ്വെല്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമായി നിഷേധിക്കുകയാണ് മഠവും അമ്മയുടെ വിശ്വാസികളും.

ബ്രിട്ടാസ് ഞെട്ടിക്കുന്നു

ബ്രിട്ടാസ് ഞെട്ടിക്കുന്നു

ന്യൂയോര്‍ക്കിലെത്തി ഗെയില്‍ ട്രെഡ്വേലിനെ ഇന്റര്‍വ്യൂ ചെയ്ത ജോണ്‍ ബ്രിട്ടാസ് ശരിക്കും ഞെട്ടിച്ചു. മഠത്തിലെ ശിഷ്യരുമായി അമൃതാനന്ദമയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്നുവരെ ട്രെഡ്വെല്‍ ആരോപിക്കുന്നു.

ആസൂത്രിതമോ ഈ ശ്രമങ്ങള്‍

ആസൂത്രിതമോ ഈ ശ്രമങ്ങള്‍

മാതാ അമൃതാനന്ദമയി മഠത്തെയും സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ആരോപണങ്ങള്‍ എന്നാണ് മഠത്തിന്റെ പ്രതികരണം. ഭൂരിപക്ഷ സമുദായത്തിനെതിരായ ആക്രമണമായും വെളിപ്പെടുത്തലുകള്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്.

ഫേസ്ബുക്ക് സജീവം

ഫേസ്ബുക്ക് സജീവം

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലാണ് മാതാ അമൃതാനന്ദമയിക്കെതിരായ ആരോപണങ്ങളും വിവാദങ്ങളും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.

അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ്

അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ്

ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി ഇരുന്നൂറോളം ആശ്രമങ്ങള്‍, അനാഥ മന്ദിരങ്ങള്‍, സ്‌കൂളുകള്‍, എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയവ മാതാ അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റിന്റെ കീഴിലുണ്ട്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വീട് വെച്ചുകൊടുക്കുക, അനാഥ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ തുടങ്ങിയവയും ട്രസ്റ്റിന്റെ പരിപാടികളില്‍ പെടുന്നു.

സുനാമി

സുനാമി

2006 ലെ സുനാമി ദുരിതത്തില്‍ പെട്ടവര്‍ക്കായി 100 കോടി രൂപയുടെ പദ്ധതിയാണ് അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ് നടപ്പിലാക്കിയത്. വിദേശികളടക്കമുള്ള ഭക്തര്‍ കാണിക്കയായും സംഭാവനയായും നല്‍കുന്ന കണക്കില്ലാത്ത കള്ളപ്പണമാണ് ഈ പദ്ധതികള്‍ക്കുപയോഗിക്കുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

English summary
Who is Sudhamani better known as Mata Amruthanandamayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X