കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതര്‍ക്ക് സുധീരന്റെ അന്ത്യശാസനം

  • By Anwar Sadath
Google Oneindia Malayalam News

തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ തലവേദനയാകുന്ന വിമതരെ ഏതുവിധേനയും മത്സര രംഗത്തുനിന്നും മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ചില കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയെടുത്തും മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പു നല്‍കിയുമാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വിമതര്‍ക്കെതിരെ രംഗത്തെത്തിയത്.

വിമതരെ അനുനയിപ്പിക്കാന്‍ ഡി.സി.സികള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുധീരന്‍ പറഞ്ഞു. കഴിഞ്ഞതവണ ഉള്ളതിനേക്കാള്‍ വിമതശല്യം ഇത്തവണ കുറവാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് പൂര്‍ണമായി കടക്കുമ്പോഴേക്കും അവശേഷിക്കുന്ന വിമതര്‍ പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും പിന്മാറാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

vm-sudheeran

വിമതശല്യം പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിയിച്ചു. രണ്ടുദിവസത്തിനകം വിമതപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കും. ചുരുക്കം സീറ്റുകളില്‍ മാത്രമാണ് വിമതശല്യമുള്ളത്. അവ അതാത് ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിലൂടെ പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സംസ്ഥാനത്തെ മിക്ക കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും കോണ്‍ഗ്രസും, യുഡിഎഫും വിമതശല്യം നേരിടുന്നുണ്ട്. അതേസമയസം, ഇടതുപക്ഷത്തിന് വിമതശല്യം താരതമ്യേന കുറവാണ്. ചിലയിടങ്ങളില്‍ സിപിഎമ്മും സിപിഐയും സൗഹൃദ മത്സരത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഇടതുപക്ഷത്തിനില്ല.

English summary
Sudheeran says No Place for Rebels in Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X