Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ, സംസ്ഥാനത്ത് എന്തൊക്കെ പ്രവർത്തിക്കും? അറിയാം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം. നാളെയും 30ാം തിയ്യതിയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഉടനീളം ഇന്ന് അര്‍ധരാത്രി മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധനകള്‍ നടക്കും. ഞായറാഴ്ച അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി ഉളളത്.

അവശ്യ സാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കും. പാല്‍, പഴം, പച്ചക്കറി, മീന്‍, ഇറച്ചി പോലുള്ള കടകള്‍ക്കാണ് പ്രവര്‍ത്തനാനുമതി. മെഡിക്കല്‍ ഷോപ്പുകള്‍, ആംബുലന്‍സ്, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഞായറാഴ്ച പ്രവര്‍ത്തിക്കാം. അടിയന്തര സാഹചര്യത്തില്‍ വര്‍ക് ഷോപ്പുകള്‍ തുറക്കാവുന്നതാണ്. നാളത്തെ വിവാഹങ്ങള്‍ക്കും മരണനാന്തര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനുളള അനുവാദമുളളൂ.

'എന്റേത്..' നാലാം വിവാഹ വാർഷികത്തിൽ ഭാവനയെ ചേർത്ത് പിടിച്ച് നവീൻ, ചിത്രങ്ങൾ

66

അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് ഞായറാഴ്ച അനുമതി ഉളളത്. യാത്ര ചെയ്യുന്നവര്‍ അത് വ്യക്തമാക്കുന്ന രേഖകള്‍ കയ്യില്‍ കരുതിയിരിക്കണം. ആശുപത്രികളിലേക്കുളള യാത്രകള്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനുളള യാത്രകള്‍ക്കും വിലക്കില്ല. ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി ഇല്ല. ഭക്ഷണം പാഴ്‌സലായി നല്‍കാന്‍ മാത്രമാണ് അനുവാദം. രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പാഴ്‌സല്‍ നല്‍കാം.

നാളെ സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതിയുണ്ട്. രാവിലെ 9 മുതല്‍ രാത്രി 7 വരെയാണ് പ്രവര്‍ത്തന സമയം. അതേസമയം ബാറുകളോ ബിവറേജസ് ഔട്ട്‌ലെറ്റുകളോ തുറക്കില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിക്കുന്നു. നേരത്തെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ നടക്കും. അതേസമയം നാളെ പിഎസ്സിയുടെ പല പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. അത് പോലെ തന്നെ നേരത്തെ ബുക്ക് ചെയ്തിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലേക്കുളള യാത്രകളുമാകാം. ട്രെയിന്‍, വിമാന യാത്രകള്‍ക്ക് പോകുന്നവര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ദീര്‍ഘ ദൂര ട്രെയിന്‍, ബസ് സര്‍വ്വീസുകളും നാളെ സംസ്ഥാനത്ത് ഉണ്ടാകും. അതിനിടെ സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന 8 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 44.8 ശതമാനം ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Recommended Video

cmsvideo
    ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+