കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനേജ്‌മെന്റിന് ഇരട്ടനീതി.... സുപ്രഭാതം എച്ച്ആര്‍ മാനേജര്‍ അവധിയില്‍!! ജീവനക്കാര്‍ ദുരിതത്തില്‍!!

സുപ്രഭാതം ദിനപത്രത്തിനെതിരെ എച്ചആര്‍ മാനേജര്‍

Google Oneindia Malayalam News

കോഴിക്കോട്: സുപ്രഭാതം ദിനപത്രം പ്രതിസന്ധിയിലാണെന്ന രീതിയില്‍ എച്ച്ആര്‍ മാനേജറുടെ ശബ്ദരേഖ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു . മാനേജ്‌മെന്റിന്റെ ഇരട്ടനീതിയില്‍ പ്രതിഷേധിച്ച് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഇയാള്‍. തുടര്‍ന്ന് ഇയാള്‍ പുറത്തിറക്കിയ വാട്‌സാപ്പ് സന്ദേശത്തിലാണ് മാനേജ്‌മെന്റിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സമസ്ത ഇകെ സുന്നി വിഭാഗത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ദിനപത്രമാണ് സുപ്രഭാതം. അവിടെയാണ് ഇപ്പോള്‍ ക്രമക്കേടുകളുണ്ടെന്ന് ഇയാള്‍ ഉന്നയിച്ചിരിക്കുന്നത്. ദിനപത്രത്തില്‍ മജീദിയ വേജ്‌ബോര്‍ഡ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും പ്രസുകളിലും ഡിടിപിയിലും ഗ്രാഫിക്‌സില്‍ മറ്റും ജോലിയെടുക്കുന്നവര്‍ കടുത്ത അസംതൃപ്തിയിലാണ്. അതേസമയം മാനേജ്‌മെന്റ് തലപ്പത്തെ പ്രമുഖര്‍ക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും ഇയാള്‍ ഉന്നയിച്ചിട്ടുണ്ട്.

1

സമസ്ത അധ്യക്ഷനും സുപ്രഭാതം നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തിലാണ് പത്രം പ്രവര്‍ത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ചിരുന്ന പത്രം ഇപ്പോള്‍ ഉന്നത തലത്തിലെ തമ്മിലടിയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണെന്ന് എച്ച്ആര്‍ മാനേജറുടെ വോയ്‌സ് ക്ലിപ്പില്‍ പറയുന്നു. ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരുമെന്ന രണ്ട് വിഭാഗം മാനേജ്‌മെന്റിനുള്ളില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. അതേസമയം ഇതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നത് മാധ്യമപ്രവര്‍ത്തകരാണെന്ന് ഇയാള്‍ പറഞ്ഞു. വേണ്ടപ്പെട്ടവര്‍ക്ക് മാത്രം ശമ്പളവര്‍ധനവ് നല്‍കുന്നു എന്ന് ജീവനക്കാര്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരാതിപ്പെടുന്നവരെ മാനേജ്‌മെന്റ് സ്ഥലം മാറ്റുകയാണെന്നും എച്ച്ആര്‍ ആരോപിക്കുന്നു.

ആദ്യബാച്ചില്‍ കയറിയ ട്രെയിനി മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സ്ഥിരനിയമനം നല്‍കിയിട്ടില്ല. ജേര്‍ണലിസ്റ്റ് യൂണിയനും നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയനും ഇടപെട്ടിട്ടും ഫലമുണ്ടായിട്ടില്ല. കരാര്‍ ജീവക്കാര്‍ക്ക് പോലും ഇവിടം സുരക്ഷിതമല്ലെന്ന് ഇയാള്‍ പറയുന്നു. അതേസമയം സ്ഥാപനത്തിലെ നീതി നിഷേധം സമസ്തയിലെ ഉന്നത പണ്ഡിത വിഭാഗം അറിയുന്നില്ലെന്നാണ് എച്ച്ആര്‍ മാനേജര്‍ പറയുന്നത്. ഇതോടെ താന്‍ അവധിയില്‍ പോയതെന്നും ഇയാള്‍ പറയുന്നു. അതേസയം ജീവക്കാര്‍ പലരും എച്ച്ആര്‍ മാനേജരോട് തട്ടിക്കയറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് മാനേജ്‌മെന്റിന്റെ പോരായ്മകള്‍ ഇയാള്‍ നേരിട്ട് പറഞ്ഞതായി മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഇതോടെ ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ സ്ഥാപനത്തിനെതിരെ സമരത്തിനൊരുങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രാഹുൽ ഗാന്ധിക്ക് റാലി നടത്താം; പക്ഷേ നിബന്ധനകളുണ്ട്, ഒന്നും രണ്ടുമല്ല... 19 നിബന്ധനകൾ...രാഹുൽ ഗാന്ധിക്ക് റാലി നടത്താം; പക്ഷേ നിബന്ധനകളുണ്ട്, ഒന്നും രണ്ടുമല്ല... 19 നിബന്ധനകൾ...

കര്‍ണാടകത്തില്‍ ഭരണം പൊളിയും... കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം വേണം!! കുമാരസ്വാമിയെ വീഴ്ത്തും!!കര്‍ണാടകത്തില്‍ ഭരണം പൊളിയും... കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം വേണം!! കുമാരസ്വാമിയെ വീഴ്ത്തും!!

English summary
suprabaatham hr manager voice record against management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X