മാപ്പ് പറയുകയോ? സര്‍ക്കാരോ? കണ്ടതൊന്നും സത്യമല്ലത്രേ!! ഇരട്ടച്ചങ്കന്‍ ഇത് എന്ത് ഭാവിച്ചാ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ രണ്ട് തവണ തിരിച്ചടി ലഭിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും പഠിക്കുന്നില്ല. കേസില്‍ നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യന്‍. തക്കതായ കാരണങ്ങളുള്ളത് കൊണ്ട് തന്നെയായിരുന്നു സെന്‍കുമാറിനെ നീക്കിയതെന്നാണ് പിണറായി ഇപ്പോഴും പറയുന്നത്.

നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും പിഴ ചുമത്തിയെന്നു പറയുന്നത് ശരിയല്ലെന്നുമാണ് പിണറായി സഭയില്‍ പറഞ്ഞത്.

 തക്കതായ കാരണമുണ്ട്

തക്കതായ കാരണമുണ്ട്

ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയതിനെ ന്യായീകിരിച്ചാണ് മുഖ്യമന്ത്രി വീണ്ടും നിയമസഭയില്‍ സംസാരിച്ചത്. തക്കതായ കാരണങ്ങളുള്ളത് കൊണ്ട് തന്നെയാണ് സെന്‍കുമാറിനെ നീക്കിയതെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങളാണ് ചെയ്തതെന്നും പിണറായി പറയുന്നു.

 തെറ്റിദ്ധരിപ്പിക്കുന്നു

തെറ്റിദ്ധരിപ്പിക്കുന്നു

സെന്‍ കുമാര്‍ കേസില്‍ കോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്നും പിണറായി പറയുന്നു. 25000 രൂപ അടച്ചത് സുപ്രീംകോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിട്ടിയിലാണെന്നും ബാലനീതി വകുപ്പിന്റെ നിയമ നടപടികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പിഴ എന്ന വാക്ക് കോടതി ഉപയോഗിച്ചിട്ടില്ലെന്നും പിണറായി പറയുന്നു. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും പിണറായി.

 സര്‍ക്കാരിന്റെ അവകാശം

സര്‍ക്കാരിന്റെ അവകാശം

സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവില്‍ ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നാണ് പിണറായി പറയുന്നത്. ഇത് സര്‍ക്കാരിന്റെ അവകാശമാണെന്നും പിണറായി സഭയില്‍ വ്യക്തമാക്കി.

 അനാദരവില്ല

അനാദരവില്ല

ഇതില്‍ കോടതി അലക്ഷ്യം ഉണ്ടായിട്ടില്ലെന്നും പിണറായി പറയുന്നു. ഒരു ഘട്ടത്തിലും കോടതിയോട് അനാദരവ് കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്്ഞു. സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നും പിണറായി സഭയെ അറിയിച്ചു. ഈ സര്‍ക്കാരിനല്ല മുഖത്തടി കിട്ടിയതെന്നും കഴിഞ്ഞ സര്‍ക്കാരിനാണ് തുടര്‍ച്ചയായി തിരിച്ചടികള്‍ കിട്ടിയതെന്നും പിണറായി.

 അടിയന്തര പ്രമേയം

അടിയന്തര പ്രമേയം

സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവ് പാലിക്കാതെ അതിനെ ചോദ്യം ചെയ്തതിന് സര്‍ക്കാരിനെതിരെ പിഴ ചുനത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷം നല്‍കിയടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു പിണറായി വിജയന്‍.

English summary
supreme court did not impose fine on government on senkumar case says pinarayi vijayan.
Please Wait while comments are loading...