കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരണപ്പെട്ട കുട്ടികളെ സംരക്ഷിക്കണം, കേരളത്തോട് സുപ്രീം കോടതി
ദില്ലി: കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരണപ്പെട്ട കുട്ടികളെ സംരക്ഷിക്കണം എന്ന് കേരളത്തിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. സംസ്ഥാനത്ത് ഇതുവരെ 399 വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നത് എന്നാണ് കണക്കുകള്‍. ഇത് കേരളം സുപ്രീം കോടതിയെ അറിയിച്ചു. മാത്രമല്ല സംസ്ഥാനത്ത് പ്രതിദിന കൊവിഡ് മരണങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് ആദ്യ തരംഗത്തില്‍ മരണ നിരക്ക് പിടിച്ച് നിര്‍ത്താന്‍ കേരളത്തിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം എന്നത് പോലെ തന്നെ കൊവിഡ് മരണങ്ങളുടെ എണ്ണവും ഉയരുകയാണ്.
മക്കൾക്കൊപ്പം ചിരിയോടെ ദിലീപ്, മഞ്ജുവിനെ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ, ചിത്രങ്ങൾ
അച്ഛനും അമ്മയും കൊവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. അച്ഛനും അമ്മയും മരണപ്പെടുന്നതോടെ കുട്ടികളുടെ ജീവിതം അനിശ്ചിതത്വത്തിലാവും. അത്തരം കുട്ടികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി 6 മണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇത്തരത്തില്‍ കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും മരണപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പതിനെട്ട് വയസ്സ് വരെയാണ് ധനസഹായം നല്‍കുക. മാസം തോറും രണ്ടായിരം രൂപ വീതം ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കും. മാത്രമല്ല ഇവരുടെ വിദ്യാഭ്യാസത്തിനുളള ചിലവും സര്‍ക്കാര്‍ വഹിക്കും. ബിരുദം പൂര്‍ത്തിയാകുന്നത് വരെ ഉളള വിദ്യാഭ്യാസത്തിന്റെ ചിലവുകള്‍ ആണ് സര്‍ക്കാര്‍ വഹിക്കുക. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ പദ്ധതിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മൂന്നാഴ്ചത്തെ സമയം ആണ് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്്ഥാന സര്‍ക്കാരിന് സമയം അനുവദിച്ചിരിക്കുന്നത്.
മാത്രമല്ല ഇത്തരത്തില്‍ കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ബാല്‍ സ്വരാജ് വെബ്‌സൈറ്റില്‍ ചേര്‍ക്കുകയും വേണം. പതിനഞ്ച് ദിവസത്തിനുളളില്‍ കുട്ടികളുടെ വിവരങ്ങള്‍ വെബ്‌സൈററില്‍ അപലോഡ് ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ ഇരുപതിനായിരം കടന്നിരിക്കുകയാണ്. ഇതുവരെ 20134 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇന്നലെ മാത്രം 162 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്ന്ത്. ഓണം സമയത്ത് ഏര്‍പ്പെടുത്തിയ ഇളവുകള്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വരും ദിവസങ്ങളില്‍ ഇനിയും രൂക്ഷമാക്കിയേക്കും എന്നാണ് കരുതുന്നത്. പ്രതിദിനം നാല്‍പ്പതിനായിത്തിന് മുകളില്‍ വരെ കേസുകള്‍ ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications