Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പന്‍' വിലങ്ങില്‍ തന്നെ'; അണിയറ പ്രവർത്തകരുടെ ഹർജി തളളി സുപ്രീംകോടതി

കൊച്ചി: നടൻ സുരേഷ് ഗോപി നായകനായ 'ഒറ്റക്കൊമ്പനെ' വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഒറ്റക്കൊമ്പൻ എന്ന സിനിമയ്ക്ക് എതിരെ ഫയൽ ചെയ്ത കേസിൽ ഇടപെടേണ്ടതില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേസിന്റെ വിചാരണ നടപടികൾ എത്രയും വേഗത്തിൽ ആക്കുവാനും ഇരു കക്ഷികളെയും ചേർത്ത് ഒരു വർഷത്തിന് ഉളളിൽ കേസ് തീർപ്പാക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്.പകർപ്പവകാശ ലംഘനം നടത്തി എന്ന് ആരോപിച്ച് ആയിരുന്നു ജിനു എബ്രഹാമിന്റെ പരാതി. ഇതിന് എതിരെ ആണ് ഒറ്റക്കൊമ്പന്റെ അണിയറ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

1

അതേസമയം, തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. പകർപ്പവകാശ ലംഘനം നടത്തി എന്ന് ആരോപിച്ച് ആയിരുന്നു ജിനു എബ്രഹാമിന്റെ പരാതി. ഇതിന് എതിരെ ആണ് ഒറ്റക്കൊമ്പന്റെ അണിയറ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

2

നടൻ പൃഥ്വിരാജ് നായകൻ ആകുന്ന 'കടുവ' എന്ന സിനിമയുടെ കഥാപശ്ചാത്തലവും കഥാപാത്രത്തിന്റെ പേരും ഉപയോഗിക്കുന്നു എന്നാണ് ജിനു എബ്രഹാം ആരോപിച്ചിരുന്നത്. ഇക്കാര്യം ഉന്നയിച്ച് എറണാകുളം ജില്ലാ കോടതിയെ ജിനു എബ്രഹാം സമീപിച്ചു. ഇതിന് പിന്നാലെ സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ജില്ലാ കോടതി വിലക്ക് ഏർപ്പെടുത്തി. ജില്ലാ കോടതിയുടെ ഈ തീരുമാനത്തെ 2021 ഏപ്രിൽ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

3

അതേസമയം. പൃഥ്വിരാജ് നായകൻ ആയ 'കടുവ' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സംവിധായകൻ ഷാജി കൈലാസ് സംവീധായകനായ സിനിമയാണ് കടുവ. വിവേക് ഒബ്രോയ് ആണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വരുന്ന മെയ് മാസത്തിൽ സിനിമ പുറത്തിറങ്ങും.

4

അതേസമയം, നടൻ സുരേഷ് ഗോപിയും സംവിധായകൻ ജിബു ജേക്കബും വീണ്ടും ഒന്നിക്കുകയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം 'തോമസ്' തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് ആണ് നിർമ്മിക്കുന്നത്. പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഏപ്രിൽ അവസാനത്തോടെ ഉണ്ടാകും എന്ന് ജിബു ജേക്കബ് റിപ്പോർട്ടർ ലൈവിനോട് വ്യക്തമാക്കി.

കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്

5

സാധാരണ താൻ ചെയ്യുന്നതിനേക്കാൾ വലിയ ക്യാൻവാസിൽ ആണ് ചിത്രം ഒരുക്കുന്നത്. നേരത്തേ ഉള്ള സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ ആണ് ഈ സിനിമ കഥ പറയുന്നത്. അതിന്റെ കൃത്യമായ ജോണർ ഏതെന്ന് കാണികൾ കണ്ടു തന്നെ തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Recommended Video

cmsvideo
    Suresh Gopi MP's rajya sabha speech in malayalam | Oneindia Malayalam
    6

    ഒരു സാധാരണ വേഷത്തിൽ ആണ് നടൻ സുരേഷ് ഗോപി സിനിമയിൽ എത്തുന്നത്. നമുക്ക് ചുറ്റും പരിചിതമായ ഒരു കഥാപാത്രത്തെ ആകും നടൻ സുരേഷ് ഗോപി സിനിമയിൽ അവതരിപ്പിക്കുക. അല്ലാതെ ഈ സിനിമ ഒരിക്കലും ഒരു മാസ് ഹീറോ ആയിരിക്കില്ല. അക്കാര്യം ഉറപ്പാണ്. ഈ സിനിമ കുടുംബ പ്രേക്ഷകർക്ക് നല്ല രീതിയിൽ കണ്ട് ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കും അദ്ദേഹം അറിയിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+