Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്റ്റിസ് എസ് വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ

ന്യൂഡൽഹി: ജസ്റ്റിസ് സരസ വെങ്കിട്ടനാരായണ ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ. സുപ്രീംകോടതി കൊളീജിയം ആണ് കേന്ദ്ര സർക്കാരിന് ശുപാർശ കൈമാറിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ വിരമിക്കുന്ന ഒഴിവിലേക്ക് ആണ് ജസ്റ്റിസ് ഭട്ടിയെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്. ഏപ്രിൽ 23-ന് ആണ് സർവീസിൽ നിന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ വിരമിക്കുന്നത്.

2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചുവരികയാണ് എസ്.വി ഭട്ടി. ചീഫ് ജസ്റ്റിസ് എസ് മണി കുമാർ കഴിഞ്ഞാൽ കേരശ ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ആയ ജഡ്ജിയാണ് എസി വി ഭട്ടി. ആന്ധ്രാപ്രദേശ് ആണ് അദ്ദേഹത്തിന്റെ സ്വദേശം. അദ്ദേഹം ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. 1987 മുതൽ ആണ് ഭട്ടി അഭിഭാഷക മേഖലയിലേക്ക് എത്തുന്നത്. 1987ലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്.

cj kerala Highcourt311

2013 ലാണ് ഭട്ടി ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയയാി നിയമിതനായി. നിലവിൽ ആന്ധ്ര ഹൈക്കോടതിയിൽ നിന്നുള്ള ആരും രാജ്യത്തെ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് ആയി ഇല്ല, ഇക്കാരണം കൂടി കണക്കിലെടുത്താണ് ജസ്റ്റിസ് ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ കൊളേജിയം ശുപാർശ ചെയ്യുന്നത്.

ഒറീസ ഹൈക്കോടതി ചിഫ് ജസ്റ്റിസ് എസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളേജിയം തിരിച്ചുവിളിച്ചു. അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റായി നിയമിക്കാനുള്ള ശുപാർശ ദീർഘ കാലമായി പരി​ഗണനയിൽ ആയിരുന്നു, പക്ഷേ അം​ഗീകാരം നൽകാൻ കേന്ദ്രം തയ്യാറായിരുന്നില്ല. ബോംബെ ഹൈക്കോടതി ആക്ടിങ് ജസ്റ്റിസ് സ‍ഞ്ജയ് ​ഗം​ഗപുർവാലയെ മജ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ കൊലേജിയം ശുപാര്ശ ചെയ്തു.

ജസ്റ്റിസ് എ ജി മസിഹിനെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീംകോടതി കോളേജിയം ശുപാർശ ചെയ്തു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി എ രാജയെ രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള മുൻ ശുപാർശ ഉടൻ നടപ്പിലാക്കാൻ കോളേജയം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Skin Care: ടോണറായി റോസ് വാട്ടർ മതി; ചർമം സംരക്ഷിക്കാം ആയുർവേദം വഴി..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+