'ഒരു ദിവസം വീട്ടില്‍ വന്ന് താമസിക്കണം, പ്രധാനമന്ത്രിയെ വിളിക്കാം'; നഞ്ചിയമ്മയ്ക്ക് സുരേഷ് ഗോപിയുടെ അഭിനന്ദനം
പാലക്കാട്: മികച്ച ഗായികകയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ വീഡിയോ കോളിലൂടെ അഭിനന്ദനം അറിയിച്ച് നടന്‍ സുരേഷ് ഗോപി, ഇന്ത്യയില്‍ ഇപ്പോള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു കഴിഞ്ഞാല്‍ ഏറ്റവും അധികം പേര്‍ ചര്‍ച്ച ചെയ്യുന്നത് നഞ്ചിയമ്മയുടെ പേരാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത്രയും വലിയൊരു ആദരവ് നഞ്ചിയമ്മയ തേടിയെത്തുമെന്ന് സത്യത്തില്‍ താന്‍ വിചാരിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടാതെ ഒരു ദിവസം തന്റെ വീട്ടില്‍ വന്ന് താമസിക്കാനും സുരേഷ് ഗോപി നഞ്ചിയമ്മയെ ക്ഷണിച്ചു.
ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്‌ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍

സംവിധായകന്‍ സച്ചി നേരിട്ട് സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്ന് മറുപടിയായി സുരേഷ് നഞ്ചിയമ്മ പറഞ്ഞു. വളരെയധികം സന്തോഷമുണ്ടെന്നും സിനിമ മേഖലയില്‍ നിന്ന് ആദ്യമായി സുരേഷ് ഗോപിയാണ് തന്നെ വീഡിയോ കോള്‍ വിളിക്കുന്നതെന്നും നഞ്ചിയമ്മ പറഞ്ഞു.

നഞ്ചിയമ്മയെ കാണാന്‍ ഉടന്‍ എത്തുമെന്നും പ്രധാനമന്ത്രിയെ നേരിട്ട് വിളിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ മൊബൈല്‍ റേഞ്ചിന് പ്രശ്‌നമുണ്ടെന്നും അറിയിച്ചപ്പോള്‍ ഇക്കാര്യം ബി എസ് എന്ഡ എല്ലിനെ അറിയിക്കാമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി.

ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ ഒത്തിരി സന്തോഷമെന്ന് നഞ്ചിയമ്മ പുരസ്‌കാര നേട്ടത്തിന് പിന്നാലെ അറിയിച്ചിരുന്നു. സിനിമയില്‍ എന്റെ ശബ്ദം കേള്‍പ്പിച്ച സച്ചി സാറിന് നന്ദിയുണ്ടെന്നും നഞ്ചിയമ്മ അറിയിച്ചിരുന്നു. അയ്യപ്പനും കോശിയും' എന്ന ചിത്രത്തില്‍ ഗാനത്തിലാണ് നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്. നാലോളം പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രം സ്വന്തമാക്കിയത്.












Click it and Unblock the Notifications