'ഗണേഷ് ആദ്യം മത്സരിച്ചപ്പോൾ പ്രചാരണത്തിന് താൻ വന്നിരുന്നു, പത്തനാപുരം ഞങ്ങൾ ഇങ്ങ് എടുക്കും'; സുരേഷ് ഗോപി
വേദിയിലുരുത്തി പരിഹസിച്ച മന്ത്രി കെബി ഗണേഷ് കുമാറിന് കൃത്യമായ മറുപടിയുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പത്തനാപുരം സെന്റ് സ്‌റ്റീഫൻസ് എച്ച്എസ്എസിൽ നടന്ന ചടങ്ങിനിടയിലാണ് ഇരുവരും വേദിയിൽ വച്ച് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് സുരേഷ് ഗോപിയെ ആദ്യം പരിഹസിച്ചത്.
പത്തനാപുരത്ത് ഇതിന് മുൻപ് സുരേഷ് ഗോപി അധികം വന്നിട്ടില്ലെന്ന് പറഞ്ഞ ഗണേഷ് ചങ്ങനാശ്ശേരി എസ്ബി കോളേജിന് എന്ത് സമ്മാനമാണ് നൽകിയതെന്നും ചോദിച്ചിരുന്നു. എന്നാൽ ഗണേഷിന്റെ മുൻ തിരഞ്ഞെടുപ്പ് കാലങ്ങളിൽ താൻ പ്രചാരണം നടത്തിയതും മുൻപ് പത്തനാപുരത്ത് ഹൈ മാസ് ലൈറ്റ് സ്ഥാപിച്ചതും സുരേഷ് ഗോപി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകൾ
ഗണേഷ് കുമാർ പറഞ്ഞത് പോലെ ആദ്യമായിട്ടല്ല ഞാൻ പത്തനാപുരത്ത് വരുന്നത്. ഒരുപാട് കാര്യങ്ങൾക്ക് വേണ്ടി പത്തനാപുരത്ത് ഞാൻ മുൻപ് വന്നിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഇവിടെ വന്നിട്ടുള്ള ആളാണ് ഞാൻ. പത്തനാപുരത്ത് ഞാൻ വന്നത് ഗണേഷ് കുമാർ എന്തായാലും ഓർക്കണം. അദ്ദേഹം ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഏതാണ്ട് നാലോ അഞ്ചോ വേദികളിൽ അദ്ദേഹത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ വേണ്ടി സ്നേഹ പുരസ്സരം അദ്ദേഹം ഓർക്കണം.
ഞാൻ വന്ന വേദിയിൽ, നട്ടുച്ചയ്ക്ക് റോഡ് സൈഡിൽ ഉമ്മൻ ചാണ്ടി സാറും അന്ന് വന്നിരുന്നു. അദ്ദേഹവും ഗണേഷിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചിരുന്നു. അതും സത്യമാണ് പരാമർത്ഥമാണ്. രണ്ടാമത്തെ തവണ തിരഞ്ഞെടുപ്പിൽ അദ്ദേഹം നിന്നപ്പോഴും ഞാൻ വരികയും ഗണേഷിന്റെ ഓഫീസ് ഉൾപ്പെടുന്ന ഒരു വീട്ടിൽ നിന്ന്, അതും ഏതാണ്ട് ഒരു നട്ടുച്ച സമയമായിരുന്നു, ഒരു ഓപ്പൺ ജീപ്പിൽ കയറി നിന്ന് റോഡ് ഷോക്ക് പോയതും ഞാൻ നല്ലത് പോലെ ഓർക്കുന്നുണ്ട്.
ഗണേഷ് മറന്നതല്ല, എല്ലാ കാര്യങ്ങളും തമാശ രൂപേണ പറഞ്ഞു പോവുന്നത് പോലെ ഇതും അങ്ങനെ തമാശ രൂപേണ പറഞ്ഞുപോയി എന്നേ ഉള്ളൂ. ഈ എസ്ബി കോളേജ് ചങ്ങനാശ്ശേരിയിൽ കൊടുത്തു എന്ന് പറയുന്ന ഒരു സമ്മാനം ഒരിക്കലും ബസും എയറോപ്ലേനും ഒന്നുമല്ല. പെട്രോളും ഡീസലും ഒക്കെ ഫ്രീയായി കൊടുക്കുമെന്ന് ഗണേഷ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ കൊടുക്കും, എന്നിട്ട് പത്തനാപുരം ഇങ്ങ് എടുക്കും എന്ന് കൂടി എനിക്ക് പറയേണ്ടി വരും.
ഈ വിദ്യാലയത്തിലാണ് കേരളത്തിന്റെയും മലയാളികളുടെയും ഒക്കെ എക്കാലത്തെയും കോരിത്തരിപ്പായ ശ്രീ പ്രേം നസീർ പഠിച്ചിരുന്നത്. ഇവിടെ തന്നെയാണ് എംജി സോമനും കുഞ്ചാക്കോ ബോബനും പഠിച്ചു വളർന്നത്. ഇവിടെ തന്നെയാണ് ഉമ്മൻ ചാണ്ടിയും സ്വർഗീയനായ ശ്രീ പരമേശ്വർ ജി എന്നിങ്ങനെ ഭാരതത്തിനും കേരളത്തിനും ഒക്കെ അങ്ങേയറ്റം ഗുണങ്ങൾ നൽകിയ ഒരുപാട് പേർ പഠിച്ച വിദ്യാലയം ആണത്.
ഇവിടെ കൊടിക്കുന്നിൽ ഇപ്പോൾ 28 ലക്ഷത്തിന്റെ സമ്മാനമാണ് അവർക്ക് കൊടുത്തത്. അവിടെ അദ്ദേഹത്തിന് ഒരു കോടിയുടെ വരെ കൊടുക്കാനാവും, പക്ഷേ എനിക്ക് തൃശൂരിൽ മാത്രമേ അത് ചെയ്യാൻ കഴിയൂ, അങ്ങനെയാണ് ഈ എംപി ഫണ്ടിന്റെ ഒരു പ്രശ്‌നം. ഇല്ലെങ്കിൽ ഞാൻ ഒരു 38 ലക്ഷം രൂപയുടെ ബസ് ഇപ്പോൾ ഈ നിമിഷം എഴുതി കൊടുത്തേനെ. പത്തനാപുരത്ത് ഞാൻ രാജ്യസഭാ എംപി ആയിരുന്നപ്പോൾ കൊടുത്ത ഹൈ മാസ് ലൈറ്റ് ഇപ്പോഴും എരിയുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications