'ഒരുപാട് ഷൈന്‍ ചെയ്യല്ലേ': സംസാരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചവരോട് ക്ഷുഭിതനായി സുരേഷ് ഗോപി
കണ്ണൂർ: സുകുമാരന് ശേഷം മലയള സിനിമ രംഗത്ത് ക്ഷുഭിത യൗവനമെന്ന ടാഗ് ലൈന്‍ ചാർത്തിക്കിട്ടിയ താരമാണ് സുരേഷ് ഗോപി. തൊണ്ണൂറുകളില്‍ തിരശ്ശീലയില്‍ തീ പടർത്തിയ തീപ്പൊരി ഡയലോഗുകളുടേയും ആക്ഷന്‍ രംഗങ്ങളുടേയും അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപിയും സൂപ്പർതാര പദവിയിലേക്ക് എത്തിയത്. വെള്ളിത്തിരക്ക് പുറത്തുള്ള ജീവിതത്തിലും തനിക്ക് പറയാനുള്ളത് ആരുടേയും മുഖത്ത് നോക്കി പറയുന്ന ശീലും സുരേഷ് ഗോപിക്കുണ്ട്.
അത് നിരവധി വിവാദങ്ങള്‍ക്ക് ഇടയാക്കി എന്ന് മാത്രമല്ല 'കേവലം ഷോ' എന്ന് പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ സുരേഷ് ഗോപി നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്.

കണ്ണൂരില്‍ നവീകരിച്ച ക്ഷേത്രക്കുള സമര്‍പ്പണം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ആ പഴയ 'ക്ഷുഭിത യൌവന' മുഖം വീണ്ടും പുറത്ത് വന്നത്. പാനൂര്‍ കരിയാട് പള്ളിക്കുനി പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച തീര്‍ത്ഥക്കുള സമര്‍പ്പണം നിര്‍വഹിക്കാനാണ് സുരേഷ് ഗോപിയെത്തിയത്.

ഉദ്ഘാടനത്തിന് ശേഷം വേദിയിലേക്ക് സംസാരിക്കാനായി നടനെ പരിപാടിയുടെ സംഘാടകര്‍ ക്ഷണിച്ചപ്പോള്‍ താരം ക്ഷുഭിതനാവുകയായിരുന്നു. 'താന്‍ സംസാരിച്ചു കഴിഞ്ഞു. ഒരുപാട് ഷൈന്‍ ചെയ്യല്ലേ', എന്നൊക്കെയായിരുന്നു സംഘാടകരോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

സമയം വൈകിയത് കാരണം കുളം ഉദ്ഘാടനം ചെയ്ത് പോകാനായിരുന്നു സുരേഷ് ഗോപിയുടെ തീരുമാനം. ഇതിനിടെയാണ് കാറില്‍ കയറാന്‍ ഒരുങ്ങുന്നതിനിടെ സംഘാടകർ താരത്തെ പ്രസംഗിക്കാനായി താരത്തെ വേദിയിലേക്ക് ക്ഷണിച്ചത്. ഇതോടെയായിരുന്നു താരം രൂക്ഷമായി പ്രതികരിച്ചത്. തുടർന്ന് താരം കാറില്‍ കയറി പോവുകയും ചെയ്തു.

അതേസമയം, എനിക്ക് വളരെ സന്തോഷം തരുന്ന രീതിയില്‍ ഇങ്ങോട്ടൊന്ന് വരാന്‍ പോലും തിക്കും തിരക്കും കാരണം അനുവദിച്ചിട്ടില്ലെന്നായിരുന്നു ക്ഷേത്രക്കുളം സമർപ്പിച്ചുകൊണ്ട് സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്. ഒരു പരിപാട് ആസുത്രണം ചെയ്യുമ്പോള്‍ ഒരോ വ്യക്തിയും സ്വയം നിയന്ത്രിതമായി അച്ചടക്കത്തോടെ പെരുമാറണമെന്നും സുരേഷ് ഗോപി പറഞ്ഞു.
വിശ്വസിക്കാനാവുമോ ഈ വിയോഗങ്ങള്‍: ലോകം ഞെട്ടലോടെ കേട്ട സെലിബ്രിറ്റികളുടെ മരണവും കാരണങ്ങളും

ഇവിടെ എത്തിയതിന് ആദ്യം നന്ദി പറയുന്നത് പൊലീസുകാരോടാണ്. പാവങ്ങള്‍, നിങ്ങളുടെ ആള്‍ക്കാരെല്ലാം കൂടി അവരുടെ നടുവൊടിച്ചു. ആഘോഷതിമിർപ്പില്‍ ഈ ഉന്തും തള്ളുമൊക്കെ ഉണ്ടാവുമെന്ന് ഞാന്‍ സമ്മതിക്കുന്നു, എങ്കിലും ആർക്കും ഒന്നും സംഭവിച്ചില്ലെന്നും താരം വ്യക്തമാക്കി.

പ്രതീകാത്മകമായി ഗംഗാജലം നിങ്ങളുടെ വീട്ടുപടിക്കലിലേക്ക് എത്തിയെന്നാണ് ഈ ഒരു മുഹുർത്തത്തെ ഞാന്‍ കാണുന്നത്. ജലത്തിന്റെ പ്രസക്തിയെ കുറിച്ച് അറിയണം. അതില്‍ ജാതിമത ഭേദങ്ങളൊന്നും നോക്കാന്‍ പാടില്ല. നമ്മളൊരു കുഞ്ഞായി ജനിച്ച് വീഴുമ്പോള്‍ ആദ്യം നാവിലേക്ക് വരുന്നത് തേനും പാലും ഒന്നുമല്ല, അത് ഒരു തുള്ളി ജലമാണ്. ഈ മണ്ണിനോട് വിടപറഞ്ഞ് പോവുമ്പോഴും അവസാനമായി നാവിലേക്ക് ഉറ്റിവീഴുന്നത് ഒരു തുള്ളി ജലമാണ് അതാണ് നാവിന്റെ പ്രസക്തി.

പുതിയ കാലഘട്ടത്തില്‍ ജലമെന്നത് യുദ്ധത്തിന് വരെ കാരണമാകുന്നു എന്ന നിലയില്‍ സ്വർണ്ണത്തേക്കാളും വലിയ വലിയ രത്നങ്ങളേക്കാളും വിലമതിക്കുന്ന പൊരുളായി മാറുന്നു. ജലത്തിന്റെ നന്മ നമുക്ക് തിരിച്ചറിയാന്‍ സാധിക്കണം. ക്ഷേത്രത്തിലെ മൂർത്തിയെ പോലെ തന്നെ ജലത്തേയും നമ്മുടെ ഹൃദയത്തില്‍ ചേർത്ത് പിടിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications